ക്ലാസെടുക്കുന്നതിനിടെ വിദ്യാർഥി അധ്യാപകനെ കുത്തിക്കൊന്നു; സംഭവം അസമിൽ, പ്രതി അറസ്റ്റിൽ

അസമിൽ അധ്യാപകനെ കുത്തിക്കൊന്ന് പ്ലസ് വൺ വിദ്യാർഥി. ക്ലാസെടുക്കുന്നതിനിടെയാണ് അധ്യാപകനെ കത്തി ഉപയോഗിച്ച് കുത്തിക്കൊന്നത്. ശിവസാഗർ ജില്ലയിലെ ലഖിമി നഗറിലുള്ള സ്വകാര്യ കോച്ചിങ് അക്കാദമിയിൽ ശനിയാഴ്ച്ച വൈകീട്ടോടെയായിരുന്നു സംഭവം. സയൻസ് അധ്യാപകനായ ആന്ധ്രാപ്രദേശ് സ്വദേശി രാജേഷ് ബാബുവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ വിദ്യാർഥിയെ അറസ്റ്റ് ചെയ്തു. വിദ്യാർഥിയുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ രാജേഷ് ബാബുവിനെ ആദ്യം പ്രദേശത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമാകുകയായിരുന്നു. വൈകാതെ അധ്യാപകന്റെ മരണം സ്ഥിരീകരിച്ചു. വിദ്യാർഥിയെ അധ്യാപകൻ ശകാരിച്ചിരുന്നെന്നാണ് വിവരം. പിന്നാലെയാണ് സംഭവം.

Read More

കൂടോത്രത്തെ ഭയക്കുന്ന കോൺഗ്രസ് നേതാക്കൾ, കേരളീയ സമൂഹത്തിൻറെ അപചയത്തിൻറെ ദൃഷ്ടാന്തം; കെകെ ഷൈലജ

കേരളീയ സമൂഹത്തിന് സംഭവിച്ചു കൊണ്ടിരിക്കുന്ന അപചയത്തിൻറെ ദൃഷ്ടാന്തമാണ് രണ്ട് ഉന്നതരായ രാഷ്ട്രീയ നേതാക്കൾ(കെ. സുധാകരനും രാജ്‌മോഹൻ ഉണ്ണിത്താനും)കൂടോത്രത്തെ വിശ്വസിക്കുകയും ഭയക്കുകയും ചെയ്യുന്നു എന്നതെന്ന് സിപിഎം നേതാവ് കെകെ ഷൈലജ ടീച്ചർ വിമർശിച്ചു. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും കോൺഗ്രസ്സ് നേതാവുമായിരുന്ന ജവഹർലാൽ നെഹ്‌റു ഇത്തരം അന്ധവിശ്വാസങ്ങളിൽ നിന്ന് ഇന്ത്യൻ ജനതയെ മോചിപ്പിക്കുന്നതിന് ജനങ്ങളിൽ ശാസ്ത്രബോധം വളർത്തണമെന്ന് പ്രഖ്യാപിച്ചിരുന്നുവെന്ന് കെകെ ഷൈലജ ഫേസ്ബുക്കിൽ കുറിച്ചു. ശ്രീ നാരായണ ഗുരുദേവനടക്കമുള്ള സാമൂഹ്യ പരിഷ്‌കർത്താക്കളും ഇടതുപക്ഷ ചിന്തകരും സമൂഹത്തിൽ നവോത്ഥാന ആശയങ്ങൾ സന്നിവേശിപ്പിക്കാൻ…

Read More

ഹയർസെക്കന്ററി അധ്യാപക സ്ഥലംമാറ്റം ഹൈക്കോടതി ശരിവച്ചു; അഡ്മിനിസ്‌ടേറ്റീവ് ട്രിബ്യൂണൽ ഉത്തരവ് റദ്ദാക്കി

ഹയർ സെക്കൻഡറി അധ്യാപക സ്ഥലം മാറ്റം ഹൈക്കോടതി ശരിവെച്ചു. സ്ഥലംമാറ്റ ഉത്തരവ് തടഞ്ഞ കേരള അഡ്മിനിസ്‌ടേറ്റീവ് ട്രിബ്യൂണൽ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സ്വന്തം ജില്ലയിൽ ഒഴിവുണ്ടെങ്കിൽ സീനിയോറിറ്റി അടിസ്ഥാനത്തിൽ പരിഗണിക്കാമെന്നും ഉത്തരവിലുണ്ട്. സർക്കാരിൻറെയും ഏതാനും അധ്യാപകരുടെയും അപ്പീൽ പരിഗണിച്ചാണ് ഡിവിഷൻ ബഞ്ച് വിധി. കഴിഞ്ഞ ഫെബ്രുവരി 12 നാണ് അധ്യാപക സ്ഥലംമാറ്റ ഉത്തരവ് സർക്കാർ പുറത്തിറക്കിയത്. ഇത് ചോദ്യം ചെയ്ത് ഒരു കൂട്ടം അധ്യാപകർ ട്രിബ്യൂണലിനെ സമീപിക്കുകയും അനുകൂല ഉത്തരവ് നേടുകയുമായിരുന്നു. അധ്യായന വർഷം തുടങ്ങിയതും ട്രിബ്യൂണൽ…

Read More

വിദ്യാർഥിനികളെ വഴിവിട്ട കാര്യങ്ങൾക്ക് നിർബന്ധിച്ചെന്ന കേസ്; അധ്യാപിക കുറ്റക്കാരി; ശിക്ഷ ഇന്ന്

ചെന്നൈയിൽ കോളജ് വിദ്യാർഥിനികളെ വഴിവിട്ട കാര്യങ്ങൾക്ക് നിർബന്ധിച്ചെന്ന കേസിൽ മുൻ അധ്യാപിക പ്രഫ. നിർമലാദേവി (52) കുറ്റക്കാരിയാണെന്നു കണ്ടെത്തിയ വിരുദുനഗർ കോടതി ശിക്ഷ ഇന്നു പ്രഖ്യാപിക്കും. അറുപ്പുക്കോട്ടയിലെ സ്വകാര്യ കോളജിലെത്തുന്ന ചില പ്രത്യേക അതിഥികളെ സന്തോഷിപ്പിക്കുംവിധം ഇടപഴകാൻ വിദ്യാർഥിനികളെ പ്രഫ.നിർമല നിർബന്ധിക്കുന്ന ശബ്ദസന്ദേശങ്ങൾ 2018 ലാണു പുറത്തുവന്നത്. കോളജ് അധികൃതരുടെയും കുട്ടികളുടെയും പരാതിയിൽ പൊലീസ് കേസെടുത്തതോടെ അധ്യാപികയെ ജോലിയിൽനിന്നു പിരിച്ചുവിട്ടു. ഉന്നത വിദ്യാഭ്യാസ വകുപ്പ് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ സ്ത്രീകൾക്കെതിരായ അതിക്രമം തടയൽ നിയമ പ്രകാരം ഇവരെ…

Read More

ഇടത് സ്ഥാനാർത്ഥി തന്നെ ഈ പ്രചരണം ഏറ്റെടുത്തു; ശൈലജേയും സിപിഎമ്മിനേയും വിമർശിച്ച് പികെ ഫിറോസ്

ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ യുഡിഎഫിന്‍റെ പേരിൽ നടന്ന പ്രചാരണങ്ങൾ ഏറ്റെടുത്ത എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജേയും സിപിഎമ്മിനേയും വിമർശിച്ച് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ്. സിപിഎമ്മിന്‍റെ യഥാർത്ഥ മുഖമെന്താണെന്ന് ഇനിയും മനസ്സിലാകാത്തവർക്ക് തിരിച്ചറിയാൻ അവസരം നൽകുന്നതാണ് വടകര തെരഞ്ഞെടുപ്പെന്ന് പികെ ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചു.  ഏറ്റവും അദ്‌ഭുതപ്പെടുത്തിയ കാര്യം ഇടത് സ്ഥാനാർത്ഥി തന്നെ ഈ പ്രചരണം ഏറ്റെടുത്തു എന്നതാണെന്നും ഫിറോസ് പറഞ്ഞു. ‘ടീച്ചറേ… നിങ്ങളും’ എന്ന് തുടങ്ങുന്നതാണ് ഫിറോസിന്‍റെ കുറിപ്പ്. സിപിഎമ്മിന്റെ…

Read More

ഫേഷ്യലിനിടയിൽ പിടികൂടിയ അധ്യാപികയെ കടിച്ചുമുറിച്ച് പ്രിൻസിപ്പൽ

സ്കൂൾ പ്രവർത്തനസമയത്ത് ഫേഷ്യൽ ചെയ്യുന്ന പ്രിൻസിപ്പലിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഔദ്യോഗിക കാര്യങ്ങളിൽ വീഴ്ചവരുത്തുന്ന, നിരവധി ആരോപണങ്ങൾ നേരിടുന്ന പ്രിൻസിപ്പലിനെ കൈയോടെ പൊക്കിയ സഹപ്രവർത്തകരിലൊരാളെ മർദിക്കുകയും കൈ കടിച്ചുമുറിക്കുകയും ചെയ്തു പ്രധാന അധ്യാപിക. ഉന്നാവ് ജില്ലയിലെ ബിഘപുർ ബ്ലോക്ക് ദണ്ഡമൗ ഗ്രാമത്തിലെ പ്രൈമറി സ്‌കൂളിലാണു സംഭവം. പ്രധാന അധ്യാപിക സംഗീത സിംഗ് പ്രവൃത്തിസമയത്ത് മുഖസൗന്ദര്യം വർധിപ്പിക്കാൻ ഫേഷ്യൽ ചെയ്യുകയായിരുന്നു. വിദ്യാർഥികൾക്കു ഭക്ഷണം പാചകം ചെയ്യുന്ന സ്ഥലത്തായിരുന്നു സൗന്ദര്യവർധക ചികിത്സ. പ്രിൻസിപ്പലിനു ഫേഷ്യൽ ചെയ്തുകൊടുക്കുന്നത് അതേ സ്കൂളിലെ ജീവനക്കാരിയാണോ…

Read More

‘പരലോകത്തുള്ളവർക്കൊപ്പം ജീവിക്കാമെന്ന് വിശ്വസിപ്പിച്ചു’; പ്രലോഭിപ്പിച്ചത് നവീൻ ; കൂടുതൽ വിവരങ്ങൾ പുറത്ത്

മലയാളി ദമ്പതികളും സുഹൃത്തായ അധ്യാപികയും അരുണാചൽ പ്രദേശിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭാര്യ ദേവിയെയും സുഹൃത്തായ ആര്യയെയും വിചിത്ര വഴിയിലേക്ക് നയിച്ചത് ഭർത്താവ് നവീൻ ആണെന്നാണ് ലഭിക്കുന്ന സൂചന. പരലോകവും അവിടെ ജീവിക്കുന്നവരും ഉണ്ടെന്ന് നവീൻ ഇരുവരെയും വിശ്വസിപ്പിച്ചിരുന്നു. മരണശേഷം അവിടേക്ക് പോകാമെന്ന് പറഞ്ഞ് നവീൻ ഇരുവരെയും പ്രലോഭിപ്പിച്ചിരുന്നതായും വ്യക്തമായിട്ടുണ്ട്. ആര്യയ്ക്ക് നവീൻ മൃതദേഹത്തിന്റെയും രക്തത്തുള്ളികളുടെയും ചിത്രങ്ങൾ അയച്ചുകൊടുത്തിരുന്നതായും കണ്ടെത്തി. ഇന്നലെയാണ് വട്ടിയൂർക്കാവ് മേലത്തുമേലെ എംഎംആർഎ 198 ശ്രീരാഗത്തിൽ ആര്യ ബി നായർ…

Read More

തിരുവനന്തപുരത്ത് നിന്ന് കാണാതായ അധ്യാപികയെ അരുണാചൽ പ്രദേശിൽ മരിച്ച നിലയിൽ കണ്ടെത്തി ; മരണത്തിൽ ദുരൂഹത

മലയാളികളായ മൂന്ന് പേരെ അരുണാചൽ പ്രദേശിലെ ഇറ്റാനഗറിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം സ്വദേശികളായ ദമ്പതികൾ നവീനും ദേവിയും തിരുവനന്തപുരത്ത് നിന്ന് കാണാതായ അധ്യാപിക ആര്യയുമാണ് മരിച്ചത്. ഇറ്റാനഗറിലെ ഹോട്ടലിലാണ് മൂന്ന് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. മാര്‍ച്ച് മാസം 27 നാണ് ആര്യയെ തിരുവനന്തപുരത്ത് നിന്ന് കാണാതായത്. തിരുവനന്തപുരത്തെ സ്വകാര്യ സ്കൂളിൽ അധ്യാപികയായിരുന്നു ആര്യ. ഈ മാസം 27 ന് വീട്ടുകാരോടൊന്നും പറയാതെ ഇവര്‍ ഇറങ്ങിപ്പോവുകയായിരുന്നു. ആര്യയെ ഫോണിലും ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ ബന്ധുക്കൾ വിവരം പൊലീസിൽ…

Read More

മദ്യപിച്ചെത്തി ക്ലാസില്‍ കിടന്നുറങ്ങും; അദ്ധ്യാപകനെ ചെരുപ്പെറിഞ്ഞോടിച്ച് പ്രൈമറി ക്ലാസ് വിദ്യാര്‍ത്ഥികള്‍

ഛത്തീസ്ഗഢിലെ ബസ്തറിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളില്‍ മദ്യപിച്ചെത്തിയ അദ്ധ്യാപകനെ തങ്ങളുടെ സ്‌കൂളില്‍ നിന്ന് ആട്ടിയോടിച്ചാണ് കുഞ്ഞ് ഹീറോസ് വൈറലായിരിക്കുന്നത്. പിലിഭട്ട സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലാണ് സംഭവം.  മദ്യപിച്ചെത്തിയ അദ്ധ്യാപകനെ കുട്ടികള്‍ ചെരുപ്പെറിഞ്ഞാണ് സ്‌കൂളില്‍ നിന്ന് തുരത്തിയത്. ഇയാള്‍ ദിവസവും മദ്യപിച്ചാണ് സ്‌കൂളിലെത്താറ്. ക്ലാസിലെത്തിയാല്‍ പിന്നെ കുട്ടികളെ പഠിപ്പിക്കാനൊന്നും ഇയാള്‍ മെനക്കെടാറില്ല. ലഹരിയുടെ ഉന്മാദത്തില്‍ തറയില്‍ കിടന്ന് ഉറങ്ങുന്നതാണ് ഇയാളുടെ ശീലം. ഏതെങ്കിലും കുട്ടികള്‍ പഠിപ്പിക്കാന്‍ ആവശ്യപ്പെട്ടാല്‍ ഇയാള്‍ അവരെ ശകാരിക്കുന്നതാണ് പതിവ്. മദ്യപനായ അദ്ധ്യാപകന്റെ പെരുമാറ്റത്തില്‍ പൊറുതിമുട്ടിയിരിക്കുകയായിരുന്നു…

Read More

‘കള്ളി എന്നൊക്കെ വിളിച്ച് അധിക്ഷേപിക്കുന്നു’; പ്രചാരണത്തെ നിയമപരമായി നേരിടുമെന്ന് കെ.കെ ശൈലജ

സമൂഹമാധ്യമങ്ങളിൽ വ്യക്തിഹത്യ തുടർന്നാൽ നിയമപരമായി നേരിടുമെന്ന് വടകര ലോക്‌സഭാ മണ്ഡലം സ്ഥാനാർത്ഥി കെ.കെ ശൈലജ. 1500 രൂപയ്ക്ക് മാത്രം പി.പി.ഇ. കിറ്റ് കിട്ടുന്ന ക്ഷാമകാലത്ത് പതിനയ്യായിരം കിറ്റ് വാങ്ങി ആരോഗ്യപ്രവർത്തകരുടെ ജീവൻ രക്ഷിച്ച കാര്യത്തെയാണ് ഇങ്ങനെ കള്ളി എന്നൊക്കെ വിളിച്ച് അധിക്ഷേപിക്കുന്നത്. ഇതിൽ കേരളത്തിലെ ജനങ്ങളും പ്രതികരിക്കുമെന്ന് കരുതുന്നു. എൻറെ ജീവിതം ജനങ്ങൾക്ക് മുൻപിൽ ഒരു തുറന്ന പുസ്തകമാണ്. ഏതെങ്കിലും തരത്തിലുള്ള ക്രമക്കേട് കാണിച്ചിട്ടുണ്ടെങ്കിൽ അന്വേഷിക്കാം, കേസെടുക്കാം, ശിക്ഷിക്കാമെന്നും കെ.കെ. ശൈലജ കൂട്ടിച്ചേർത്തു. കോൺഗ്രസ് പ്രവർത്തകയേക്കൊണ്ട് ലോകായുക്തയിൽ…

Read More