സ്കൂളുകളില്‍ ഭിന്നശേഷിക്കുട്ടികളെ പഠിപ്പിക്കാൻ സ്പെഷ്യല്‍ എജുക്കേറ്റർ; സുപ്രീംകോടതി വിധി നടപ്പിലാക്കാതെ കേരളം

സുപ്രീംകോടതി ഉത്തരവുണ്ടായിട്ടും സ്കൂളുകളില്‍ ഭിന്നശേഷിക്കുട്ടികളെ പഠിപ്പിക്കാൻ സ്പെഷ്യല്‍ എജുക്കേറ്റർമാരെ നിയമിക്കാതെ സംസ്ഥാന സർക്കാർ. ‘എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വിദ്യാഭ്യാസം’ പാഠ്യപദ്ധതി സമീപനമായി പ്രഖ്യാപിച്ചിരിക്കേയാണ് ഈ അലംഭാവം. ഉത്തർപ്രദേശിലെ ഒരു കേസ് പരിഗണിച്ച്‌ 2021 ഒക്ടോബറിലായിരുന്നു സുപ്രീംകോടതി ഇതുസംബന്ധിച്ച വിധി പുറപ്പെടുവിച്ചത്. എല്ലാ സംസ്ഥാനങ്ങളും വിദ്യാലയങ്ങളില്‍ സ്പെഷ്യല്‍ എജുക്കേറ്റർമാരെ നിയമിക്കണമെന്നായിരുന്നു ഉത്തരവ്. നടപടി റിപ്പോർട്ട് സമർപ്പിക്കാനും നിർദേശിച്ചു. എന്നാല്‍, കേരളം ഇതില്‍ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല. നിയമം നടപ്പാക്കാത്തതില്‍ നിയമസഭാ സമിതിയും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. 2022-23 അധ്യയനവർഷം പ്രീ പ്രൈമറിമുതല്‍…

Read More

പലസ്തീൻ വിഷയത്തിൽ തന്നെ ആരും പഠിപ്പിക്കണ്ടെന്ന് ശശി തരൂർ

പലസ്തീനെ ചൊല്ലി തർക്കത്തിനുള്ള സമയമല്ലെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം ശശി തരൂർ. പലസ്തീൻ വിഷയത്തിൽ തന്നെ ആരും നിലപാട് പഠിപ്പിക്കേണ്ടെന്ന് അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. പലസ്തീൻ വിഷയത്തിൽ കോൺഗ്രസ്‌ നിലപാട് സോണിയ ഗാന്ധി വ്യക്തമാക്കിയതാണ്. കെപിസിസിയുടെ ജവഹർലാൽ നെഹ്റു അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജവഹർലാൽ നെഹ്‌റു ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ആയിരുന്നില്ലായിരുന്നെങ്കിൽ സോവിയറ്റ് യൂണിയൻ തകർന്നത് പോലെ ഇന്ത്യ തകരുമായിരുന്നുവെന്ന് മുതിർന്ന നേതാവ് എകെ ആന്റണി പറഞ്ഞു. ആരുടേയെങ്കിലും റാലിയിൽ പങ്കെടുക്കാൻ അപേക്ഷയുമായി നിൽക്കേണ്ട സാഹചര്യം കോൺഗ്രസിനില്ലെന്ന് പറഞ്ഞ…

Read More

‘ആർഎസ്‌എസ് നിരോധനവും ഗുജറാത്ത് കലാപവും പഠിപ്പിക്കും’: കേരളത്തിൽ ചരിത്രം മാറില്ല

കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയ ചരിത്ര പാഠഭാഗങ്ങളടക്കം സിലബസില്‍ ഉള്‍പ്പെടുത്തുമെന്ന് കേരളം. എൻസിഇആർടി ഒഴിവാക്കിയ പാഠഭാഗങ്ങൾ പഠിപ്പിക്കാൻ എസ്‌സിഇആർടി പ്രത്യേക പാഠപുസ്തകങ്ങൾ തയാറാക്കും. മുഗൾ ചരിത്രം, ഗുജറാത്ത് കലാപം എന്നിവ പഠിപ്പിക്കും. സംസ്ഥാന കരിക്കുലം കമ്മിറ്റി യോഗത്തിലാണു തീരുമാനം. വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശം അനുസരിച്ചായിരിക്കും അന്തിമ തീരുമാനമെടുക്കുക. പാഠപുസ്തകത്തിൽനിന്ന് സ്വാതന്ത്ര്യസമര സേനാനികൾ, ഗുജറാത്ത് കലാപം, ആർഎസ്‌എസിന്റെ നിരോധനം എന്നിവ ഒഴിവാക്കിയതിനെതിരെ കരിക്കുലം കമ്മിറ്റിയിൽ വിമർശനം ഉയർന്നു. പതിനൊന്നാം ക്ലാസിലെ രാഷ്ട്രതന്ത്ര പുസ്തകത്തിൽനിന്നു മൗലാന അബ്ദുൽ കലാം ആസാദിന്റെ പേര് ഒഴിവാക്കിയിരുന്നു. മുഗൾ…

Read More