ചായ ഊതി കുടിക്കുന്നവരാണോ?; ക്യാൻസർ വിളിപ്പുറത്തുണ്ട്
ചൂട് ചായയും കാപ്പിയുമൊക്കെ ഊതിയൂതി കുടിക്കാനാണ് കൂടുതൽപ്പേരും ഇഷ്ടപ്പെടുന്നത്. എന്നാൽ ഈ ഇഷ്ടത്തോട് വിടപറയണമെന്നാണ് ഇപ്പോൾ ആരോഗ്യ വിദഗ്ധർ പറയുന്നത്. നല്ല ചൂടുള്ള ചായയും കാപ്പിയും പോലുള്ള പാനീയങ്ങൾ കുടിക്കുന്നത് ക്യാൻസറിനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അന്നനാളത്തിൽ ക്യാൻസർ വരാനുള്ള സാദ്ധ്യതയിലേയ്ക്കാണ് ഇത് വിരൽചൂണ്ടുന്നത്. പാനീയങ്ങളുടെ രാസഘടന അർബുദത്തിന് നേരിട്ട് കാരണമാകുന്നതായി കണ്ടെത്തിയിട്ടില്ല. എന്നാൽ ഉയർന്ന താപനിലയാണ് ഇതിന് കാരണമാകുന്നതായി വിലയിരുത്തുന്നത്. ചൂട് പാനീയങ്ങൾ പതിവായി കുടിക്കുന്നവരിൽ ഈസോഫാഗൽ സ്‌ക്വാമസ് സെൽ കാർസിനോമ (ഇഎസ്‌സിസി) രൂപപ്പെടാനുള്ള…