ലോക്‌സഭാ സ്പീക്കർ തെരഞ്ഞെടുപ്പിൽ തനിക്ക് പങ്കില്ലെന്ന് സ്ഥാനമൊഴിയുന്ന ലോക്‌സഭാ സ്പീക്കർ ഓം ബിർള

ജൂൺ 26ന് നടക്കുന്ന ലോക്‌സഭാ സ്പീക്കർ തെരഞ്ഞെടുപ്പിൽ തനിക്ക് പങ്കില്ലെന്ന് സ്ഥാനമൊഴിയുന്ന ലോക്‌സഭാ സ്പീക്കർ ഓം ബിർള. പുതിയ സ്‌പീക്കറെയും ഡെപ്യുട്ടി സ്‌പീക്കറെയും തീരുമാനിക്കേണ്ടത് രാഷ്ട്രീയ പാർട്ടികളാണെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്‍റിന്‍റെ ആദ്യ സമ്മേളനം ജൂൺ 24 മുതൽ ജൂലൈ 4 വരെ നടക്കും. എൻ.ഡി.എ സർക്കാറിന്‍റെ ആദ്യ പരീക്ഷണമായാണ് സ്പീക്കർ തെരഞ്ഞെടുപ്പിനെ കാണുന്നത്. സ്പീക്കറുടെ നിർണായക പങ്ക് കണക്കിലെടുത്ത് ബി.ജെ.പി സ്ഥാനം നിലനിർത്തുമെന്ന ഊഹാപോഹങ്ങൾ ശക്തമാണെങ്കിലും, സഖ്യകക്ഷികളായ ടി.ഡി.പിക്കും ജെ.ഡി.യുവിനും ഇതിൽ വിയോജിപ്പുണ്ട്.

Read More

സ്പീക്കർ സ്ഥാനം വേണം , നിലപാടിൽ ഉറച്ച് ടിഡിപി ; എൻഡിഎ എംപിമാരുടെ യോഗം ഇന്ന് ഡൽഹിയിൽ

എൻഡിഎ എംപിമാരുടെ യോ​ഗം ഇന്ന് ഡൽഹിയിൽ ചേരും. പാർലമെന്‍റിലെ സെൻട്രൽ ഹാളിൽ രാവിലെ 11 മണിക്കാണ് യോ​ഗം ചേരുക. യോ​ഗത്തിൽ നരേന്ദ്രമോദിയെ പാർലമെന്‍റിലെ എൻഡിഎ നേതാവായി തെരഞ്ഞെടുക്കും. എൻഡിഎയുടെ എല്ലാ മുഖ്യമന്ത്രിമാരെയും, ഉപമുഖ്യമന്ത്രമാരെയും, ബിജെപി സംസ്ഥാന അധ്യക്ഷൻമാരെയും ഈ യോ​ഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എൻഡിഎ എംപിമാരെ മോദി അഭിസംബോധന ചെയ്യും. യോഗത്തിന് ശേഷം രാഷ്ട്രപതിയെ കണ്ട് മോദിയെ നേതാവായി നിശ്ചയിച്ചതായുള്ള കത്ത് നേതാക്കൾ നല്കും. ഞായറാഴ്ചയാണ് ഡൽഹിയില്‍ സത്യപ്രതിജ്ഞ നടക്കുന്നത്. സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാനായി അയല്‍ രാജ്യങ്ങളിലെ നേതാക്കൾ ഡൽഹിയില്‍…

Read More

‘അഗ്നീവീർ പദ്ധതി നിർത്തലാക്കണം , ജാതി സെൻസസ് നടപ്പിലാക്കണം ‘ ; ബിജെപിയെ വെട്ടിലാക്കി ടിഡിപിയും , ജെഡിയുവും

സർക്കാർ രൂപീകരണത്തിന് സഖ്യകക്ഷികൾ മുന്നോട്ടുവച്ച നിർദ്ദേശങ്ങളിൽ ചർച്ച തുടങ്ങി ബിജെപി. സ്പീക്കർ സ്ഥാനം ചോദിക്കുന്ന ടിഡിപിക്ക് മന്ത്രിസഭയിൽ രണ്ട് പ്രധാന വകുപ്പുകൾ നല്കി അനുനയിപ്പിക്കാനാണ് ബിജെപി നീക്കം. ഇതിനിടെ, ജാതി സെൻസസ് നടപ്പാക്കണമെന്നും അഗ്നിവീർ പദ്ധതി നിര്‍ത്തലാക്കണമെന്നും നിർദ്ദേശിച്ച് ജെഡിയു സമ്മർദ്ദം ശക്തമാക്കി. അതേസമയം, പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ജൂൺ ഒമ്പതിന് നടക്കാനാണ് സാധ്യത. പ്രധാനമന്ത്രിയായി നരേന്ദ്ര മോദിയുടെ പേര് ഇന്നലെ എൻഡിഎ സഖ്യകക്ഷികൾ അംഗീകരിച്ചിരുന്നു. ആന്ധ്രയിലെ വിജയത്തിനും സഹായിച്ചത് മോദിയുടെ നേതൃത്വമാണെന്നാണ് ചന്ദ്രബാബു നായിഡു യോഗത്തിൽ പറഞ്ഞത്….

Read More