പൂനെ പോർഷെ കാർ അപകടം; രക്ത സാമ്പിൾ മാറ്റാൻ ഡോക്ടർമാർക്ക് ലഭിച്ചത് മൂന്ന് ലക്ഷം

പൂനെ പോർഷെ കാർ അപകടത്തിൽ പ്രതിയായ 17കാരന്റെ രക്ത സാമ്പിൾ മാറ്റാൻ ഡോക്ടർമാർക്ക് കൈക്കൂലിയായി ലഭിച്ചത് മൂന്ന് ലക്ഷം രൂപയെന്ന് റിപ്പോർട്ടുകൾ. ഡോക്ടർമാർക്ക് കൈക്കൂലി നൽകാൻ ഇടനിലക്കാരനായി പ്രവർത്തിച്ച പ്യൂൺ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. രക്ത പരിശോധനാ റിപ്പോർട്ടിൽ കൃത്രിമത്വം നടത്തിയ ഡോക്ടർമാരായ അജയ് തവാഡെ, ഹരി ഹാർണോർ എന്നിവർ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. പൂനെ സസൂൺ ജനറൽ ആശുപത്രിയിലെ ഡോക്ടർമാരാണിവർ. യഥാർത്ഥ സാമ്പിൾ ചവറ്റുകുട്ടയിലിട്ടു. പകരം മറ്റൊരു സാമ്പിളാണ് ഫോറൻസിക് പരിശോധനയ്ക്കയച്ചത്. പതിനേഴുകാരൻ മദ്യപിച്ചിരുന്നില്ലെന്ന് ഇവർ തെറ്റായ റിപ്പോർട്ട്…

Read More