
ദുബൈ വിമാനത്താവളത്തിൽ ടാക്സികളുടെ എണ്ണം ഇരട്ടിയാക്കുന്നു
യാത്രക്കാരുടെ എണ്ണം വർധിച്ച ദുബൈ വിമാനത്താവളത്തിൽ കൂടുതൽ ടാക്സികൾ ഏർപ്പെടുത്തി ദുബൈ ടാക്സി കമ്പനി (ഡി.ടി.സി). നിലവിലുള്ളതിന്‍റെ ഇരട്ടി വാഹനങ്ങളാണ് യാത്രക്കാർക്ക് വേണ്ടി ഏർപ്പെടുത്തുന്നത്. നിലവിൽ 350 ടാക്സികളാണുള്ളത്. പുതിയ നടപടിയോടെ ടാക്സികളുടെ എണ്ണം 700 ആകും. പുതുതായി ഏർപ്പെടുത്തുന്ന വാഹനങ്ങളെല്ലാം പരിസ്ഥിതി സൗഹൃദ ടാക്സികളായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ദുബൈയിൽ എത്തുന്ന താമസക്കാരുടെയും സന്ദർശകരുടെയും യാത്ര സൗകര്യപ്രദമാക്കുന്നത് ലക്ഷ്യമിട്ടാണ് ഡി.ടി.സി പദ്ധതി നടപ്പാക്കുന്നത്. എമിറേറ്റിൽ നടക്കുന്ന അന്താരാഷ്ട്ര പരിപാടികളുടെ എണ്ണം വർധിച്ചതോടെ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ട്….