
മസ്ക്കറ്റ് വിമാനത്താവളത്തിൽ ടാക്‌സി ചാര്‍ജ് കുറച്ച് ഗതാഗത മന്ത്രാലയം
അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള ടാക്‌സി ചാര്‍ജ് കുത്തനെ കുറച്ച് ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയം. 45 ശതമാനത്തിന്റെ കുറവാണ് ടാക്‌സി നിരക്കില്‍ വരുത്തിയിരിക്കുന്നത്. വ്യാജ ടാക്‌സികള്‍ക്ക് തടയിടുക എന്ന ലക്ഷ്യത്തോടെയാണ് നിരക്ക് കുറച്ച് കൊണ്ടുളള പുതിയ മാറ്റത്തിന് മന്ത്രാലയം തയ്യാറായിരിക്കുന്നത്. മസ്‌ക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് നടത്തുന്നതിന് അടുത്തിടെ അനുമതി ലഭിച്ച രണ്ട് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴി ബുക്കിംഗ് സ്വീകരിക്കുന്ന ടാക്സികളുടെ നിരക്കുകളിലാണ് 45 ശതമാനം കുറവ് വരുത്തിയിരിക്കുന്നത്. ഒ-ടാക്സി, ഒമാന്‍ ടാക്സി എന്നീ…