ടാക്സി ഡ്രൈവറുമായി പണത്തെ ചൊല്ലി തർക്കം ; 26കാരനായ ഡ്രൈവറെ സംഘം ചേർന്ന് കൊലപ്പെടുത്തി

400 രൂപയെ ചൊല്ലിയുള്ള തർക്കത്തിനിടയിൽ 26കാരനായ ടാക്സി ഡ്രൈവറെ കൊലപ്പെടുത്തി പ്രായപൂർത്തിയാകാത്ത ആൺകുട്ടിയടക്കമുള്ള സംഘം. വടക്ക് കിഴക്കൻ ഡൽഹിയിലെ സോണിയ വിഹാറിലാണ് സംഭവം. വെള്ളിയാഴ്ച ടാക്സി കാർ വിളിച്ച മൂന്നംഗ സംഘം പണത്തിന്റെ പേരിൽ 26കാരനുമായി തർക്കിക്കുകയായിരുന്നു. തർക്കം കയ്യാങ്കളിയിലേക്ക് എത്തിയതോടെ യാത്രക്കാരായ മൂവർ സംഘം സുഹൃത്തുക്കളേക്കൂടി സ്ഥലത്തേക്ക് വിളിച്ച് വരുത്തിയാണ് ടാക്സി ഡ്രൈവറെ ആക്രമിച്ചത്. സംഭവത്തിൽ പൊലീസ് പ്രതികളിലൊരാളായ പ്രായപൂർത്തിയാകാത്ത അക്രമിയെ പിടികൂടി. ജഹാംഗിർപുരി സ്വദേശിയായ സന്ദീപ് എന്ന ടാക്സി ഡ്രൈവറാണ് കൊല്ലപ്പെട്ടത്. നോയിഡയിൽ നിന്നാണ്…

Read More

വ്യാജ ദിനാർ നൽകി ടാക്സി ഡ്രൈവറെ കബളിപ്പിച്ച പ്രവാസിക്കെതിരെ അന്വേഷണം

വ്യാജ ദിനാർ നൽകി ടാക്സി ഡ്രൈവറെ കബളിപ്പിച്ച പ്രവാസിക്കെതിരെ അന്വേഷണവുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞ ദിവസം ഖൈത്താനിലാണ് സംഭവം. ഓട്ടം പൂര്‍ത്തിയായ ശേഷം 20 ദിനാര്‍ കൈമാറിയ പ്രവാസിക്ക് ബാക്കി തുക തിരികെ നല്‍കി. എന്നാല്‍ സംശയത്തെ തുടര്‍ന്ന് നടത്തിയ പരിശോധയില്‍ വ്യാജ നോട്ടാണെന്ന് മനസ്സിലായ ടാക്സി ഡ്രൈവര്‍ പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും മൂല്യമേറിയ കറന്‍സിയാണ് കുവൈത്ത് ദിനാര്‍.വ്യാജ കറന്‍സികള്‍ വ്യാപകമാകുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 20 ദിനാറിന്‍റെ വ്യാജ നോട്ടുകളാണ്…

Read More