
അബുദാബിയിൽ ടാക്സി ബുക്കിങ്ങിന് യാങ്കോ ആപ്പ്
ടാക്സികൾ മുൻകൂട്ടി ബുക്കുചെയ്യുന്നതിന് യാങ്കോ ആപ്പ് സേവനം ആരംഭിച്ച് അബുദാബി മൊബിലിറ്റി. അന്താരാഷ്ട്ര റൈഡ് ഹെയ്ലിങ് സ്മാർട്ട് ആപ്പാണ് യാങ്കോ. പൊതു, സ്വകാര്യ ടാക്സികളും ലൈസൻസുള്ള സ്വകാര്യവാഹനങ്ങളും ആപ്പിലൂടെ ബുക്കുചെയ്യാം. കഴിഞ്ഞ അഞ്ചുമാസം നീണ്ടുനിന്ന പരീക്ഷണഘട്ടത്തിൽ 300-ലേറെ ടാക്സികളിലായി 8000-ത്തിലേറെ യാത്രകൾ ആപ്പുവഴി പൂർത്തിയാക്കിയിട്ടുണ്ട്. നിലവിൽ 1500-ലേറെ ടാക്സികൾ ആപ്പിൽ രജിസ്റ്റർചെയ്തിട്ടുണ്ട്.അറബിക്, ഇംഗ്ലീഷ് എന്നിവയുൾപ്പടെ ഒട്ടേറെ ഭാഷകളിൽ ആപ്പ് ലഭ്യമാണ്. ഉപയോക്താക്കളുടെ ലൊക്കേഷൻ നൽകുന്നതിലൂടെ ഏറ്റവുമടുത്തുള്ള ടാക്സികൾ കണ്ടെത്താൻ ആപ്പ് സഹായിക്കും. യാത്രയ്ക്കിടെ ഉപയോക്താക്കളുടെ ഏതെങ്കിലും വസ്തുക്കൾ…