
ദുബൈയിൽ ഭിന്നശേഷിക്കാർക്ക് ആപ് വഴി ടാക്‌സി; നിരക്ക് പകുതി മാത്രം
ഭിന്നശേഷിക്കാർക്ക് ആപ്ലിക്കേഷൻ വഴി ടാക്‌സി ബുക് ചെയ്യാനുള്ള പുതിയ സേവനവുമായി ദുബൈ ടാക്‌സി കമ്പനി (ഡി.ടി.സി). ഡി.ടി.സി ആപ് വഴിയാണ് ബുക് ചെയ്യേണ്ടത്. വീൽചെയർ ഉപയോഗിക്കുന്നവർക്കുള്ള പ്രത്യേക ടാക്‌സികൾ ഒഴികെയുള്ളവ ഉപയോഗിക്കുന്നവർക്കാണ് സേവനം ഉപകാരപ്പെടുക. ഭിന്നശേഷിക്കാർക്ക് പ്രത്യേകം ലഭിക്കുന്ന 50 ശതമാനം നിരക്കിളവും സേവനം വഴി ലഭിക്കും. ദുബൈയിലെ ‘സനദ് കാർഡ്’ കൈവശം വെക്കുന്നവർക്കാണ് സേവനം ലഭിക്കുക. ഭിന്നശേഷിക്കാർക്ക് ദുബൈ കമ്യൂണിറ്റി ഡെവലപ്‌മെൻറ് അതോറിറ്റി നൽകുന്ന സ്മാർട്ട് കാർഡാണ് സനദ് കാർഡ്. പൊതുഗതഗാത മേഖലയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള…