
നികുതി കുറച്ച് വീര്യം കുറഞ്ഞ മദ്യം; അഴിമതിയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് പ്രതിപക്ഷ നേതാവ്
നികുതി കുറച്ച് വീര്യം കുറഞ്ഞ മദ്യം വിപണിയിലെത്തിക്കാനുള്ള നീക്കത്തിലാണിപ്പോള്‍ സംസ്ഥാന സര്‍ക്കാരെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന്‍റെ ഉത്പാദനം കൂട്ടണമെന്ന് ഏറെക്കാലമായി മദ്യ ഉത്പാദകര്‍ ആവശ്യപ്പെടുന്നുണ്ട്. കര്‍ണാടകയിലും ആന്ധ്രയിലുമെല്ലാം ‘റെഡി ടു ഡ്രിങ്ക്’ എന്നരീതിയില്‍ വീര്യം കുറഞ്ഞ മദ്യത്തിന്‍റെ വില്‍പന തുടങ്ങിയിരുന്നു. ഇതേ രീതിയില്‍ കേരളത്തിലും തുടങ്ങണമെന്നായിരുന്നു മദ്യ ഉത്പാദകരുടെ ആവശ്യം. ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഇതിനുള്ള അനുമതി തേടുകയാണ്. എന്നാല്‍ നികുതി കുറച്ച് വീര്യം കുറഞ്ഞ മദ്യം വില്‍ക്കാനുള്ള സംസ്ഥാന…