
ഖത്തറിലെ നികുതി റിട്ടേൺ സമർപ്പണം: അവസാന തീയതി ഏപ്രിൽ 30
ഖത്തറിൽ 2023ലെ നികുതി റിട്ടേൺ നൽകുന്നതിനുള്ള അവസാന തീയതി ഏപ്രിൽ 30 ആയിരിക്കുമെന്ന് ജനറൽ ടാക്സ് അതോറിറ്റി (ജി.ടി.എ) ഔദ്യോഗികമായി അറിയിച്ചു. 2018ലെ 24ാം നിമയവും അനുബന്ധ ചട്ടങ്ങളും പ്രകാരം ആദായനികുതി നിയമത്തിലെ വ്യവസ്ഥകൾക്കനുസൃതമായി വ്യക്തികളും കമ്പനികളും നികുതി റിട്ടേണുകൾ സമർപ്പിക്കാൻ ബാധ്യസ്ഥരാണെന്ന് ജി.ടി.എ കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. ഖത്തരികളുടെയോ മറ്റ് ജി.സി.സി പൗരന്മാരുടെയോ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾക്കും ആദായ നികുതിയിൽ നിന്ന് ഒഴിവാക്കപ്പെട്ട കമ്പനികൾക്കും ഖത്തരി ഇതര പങ്കാളികളുള്ള കമ്പനികൾക്കും ഇത് ബാധകമായിരിക്കും. വാണിജ്യ…