ഉപയോഗിച്ച വസ്തുക്കള്‍ സൗദിയിലേക്ക് കൊണ്ടുവരാൻ നികുതിയിളവ്

സ്വകാര്യ ആവശ്യത്തിന് കൊണ്ടുവരുന്നതും ഉപയോഗിച്ചതുമായ വസ്തുക്കള്‍ക്ക് കസ്റ്റംസ് നികുതിയില്‍ ഇളവ് ലഭിക്കുമെന്ന് സൗദി കസ്റ്റംസ് ആന്റ് സകാത്ത് അതോറിറ്റി. ആറ് മാസത്തില്‍ കൂടുതല്‍ കാലം വിദേശത്ത് തങ്ങിയ സ്വദേശികള്‍ക്കും പുതുതായി രാജ്യത്തേക്ക് എത്തുന്ന വിദേശികള്‍ക്കും ഇളവ് ലഭ്യമാകും. കൃത്യമായ ഡോക്യുമെന്റുകള്‍ സമര്‍പ്പിക്കുന്നവര്‍ക്ക് മാത്രമാകും ഇളവ് ലഭിക്കുക. വ്യക്തിഗത ആവശ്യത്തിനുള്ളതും ഉപയോഗിച്ചതുമായ വീട്ടുപകരണങ്ങള്‍ സൗദിയിലേക്ക് ഇറക്കുമതി ചെയ്യുന്നതിനാണ് നികുതി ഇളവ്. നികുതിയിളവിന് പുറമേ കസ്റ്റംസ് നടപടികളില്‍ നിന്നും ഒഴിവ് നല്‍കും. വ്യോമ- കര- നാവിക അതിര്‍ത്തികള്‍ വഴിയെത്തുന്ന വസ്തുക്കള്‍ക്കാണ്…

Read More

തോട്ടം ഉടമകൾക്ക് പ്രഖ്യാപിച്ച നികുതി ഇളവ് പ്രാബല്യത്തിൽ; ബില്ലിൽ ഒപ്പുവച്ച് ഗവർണർ

സംസ്ഥാനത്തെ വൻകിട തോട്ടം ഉടമകൾക്ക് സർക്കാർ പ്രഖ്യാപിച്ച നികുതി ഇളവ് നിലവിൽ വന്നു. തോട്ടം മേഖലയുടെ നികുതി ഒഴിവാക്കിക്കൊണ്ടുളള ബില്ലിൽ ഗവർണർ ഒപ്പുവച്ചു. തോട്ടം മേഖലയിലെ പ്രതിസന്ധിയുടെ പേരിലാണ് തോട്ടം നികുതിയും കാർഷിക ആദായ നികുതിയും വേണ്ടെന്നു വച്ചത്. മേഖല ആകെ നഷ്ടത്തിലാണെന്ന ഉടമകളുടെ വാദം അതേപടി അംഗീകരിച്ചായിരുന്നു തോട്ടം നികുതി ഒഴിവാക്കിക്കൊണ്ട് നിയമനിർമാണം നടത്താൻ പിണറായി സർക്കാർ 2018ൽ തീരുമാനിച്ചത്. ഇതുസംബന്ധിച്ച ബില്ലിലാണ് ഗവർണർ അടുത്തിടെ ഒപ്പുവച്ചത്. ഇതിനു പുറമെ മറ്റ് രണ്ട് വൻ ഇളവുകൾ…

Read More