
10 കോടി ദിർഹമിൻ്റെ നികുതി വെട്ടിപ്പ് ; 15 പേർക്കെതിരെ കേസ്
10.7 കോടി ദിർഹമിന്റെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ 15 പേരെ ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്ത് അറ്റോർണി ജനറൽ. വ്യത്യസ്ത രാജ്യങ്ങളിലെ അറബ് പൗരന്മാരാണ് പ്രതികൾ. പ്രതികളിൽ ചിലർ കസ്റ്റഡിയിലാണ്. ചിലർക്കെതിരെ അറസ്റ്റു വാറന്റുണ്ട്. അറ്റോർണി ജനറൽ ഡോ. ഹമദ് സെയ്ഫ് അൽ ശംസിയാണ് ഉത്തരവിട്ടത്. വ്യാജരേഖ ചമക്കൽ, കള്ളപ്പണം വെളുപ്പിക്കൽ, നികുതിവെട്ടിപ്പ് തുടങ്ങിയ കുറ്റങ്ങൾ ചുമത്തപ്പെട്ട 12 കമ്പനികളും കുറ്റപത്രത്തിലുണ്ട്. അറ്റോണി ജനറലിന്റെ മേൽനോട്ടത്തിൽ നികുതി വെട്ടിപ്പുകൾ കണ്ടെത്താനുള്ള ഫെഡറൽ പ്രോസിക്യൂഷൻ നടത്തിയ അന്വേഷണത്തിലാണ്…