
സൗദിയിൽ വാറ്റ് പിഴ ഒഴിവാക്കല്‍ നടപടി ജൂണ്‍ 30വരെ നീട്ടി
സൗദിയില്‍ മൂല്യവര്‍ധിത നികുതിയുമായി ബന്ധപ്പെട്ട് ചുമത്തിയ പിഴകള്‍ ഒഴിവാക്കി നല്‍കുന്നതിന് അനുവദിച്ചിരുന്ന ഇളവ് കാലം വീണ്ടും ദീര്‍ഘിപ്പിച്ചു. അടുത്ത ആറു മാസത്തേക്ക് കൂടിയാണ് പ്രത്യേക ഇളവ് കാലം ദീര്‍ഘിപ്പിച്ചത്. സകാത്ത് ആന്റ് ടാക്‌സ് അതോറിറ്റിയാണ് അനുവദിച്ച സാവകാശം വീണ്ടും ദീര്‍ഘിപ്പിച്ചു. ഡിസംബര്‍ 31 ന് അവസാനിക്കുന്ന കാലാവധിയാണ് ആറുമാസത്തേക്ക് കൂടി നീട്ടി നല്‍കിയത്. ജൂണ്‍ 30വരെയാണ് പുതുക്കിയ കാലാവധി. അനുവദിച്ച സാവകാശം പരമാവധി എല്ലാ നികുതിദായകരും പ്രയോജനപ്പെടുത്താന്‍ അതോറിറ്റി ആവശ്യപ്പെട്ടു. കോവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി മറികടക്കുന്നതിനും, സ്ഥാപനങ്ങള്‍ക്കുണ്ടായ…