
ശ്രദ്ധിക്കുക; ടാറ്റു അടിക്കുന്നത് ലിംഫോമ എന്ന അപൂർവ ക്യാൻസറിനു കാരണമാകാം
ടാറ്റു പുതുതലമുറയ്ക്ക് ഹരമാണ്. ശരീരമാസകലം ടാറ്റു അടിക്കുന്നവർ മുതൽ രഹസ്യഭാഗങ്ങളിൽപ്പോലും ടാറ്റു അടിക്കുന്നവരുണ്ട്. ലൈംഗിക അവയവത്തിൻറെ സമീപത്തുപോലും ടാറ്റു അടിക്കുന്നവരുണ്ട്. ഇക്കാര്യത്തിൽ യുവതികളാണ് മുമ്പിൽ. എന്നാൽ, ടാറ്റുവുമായി ബന്ധപ്പെട്ട് പുറത്തുവന്ന പഠനം ഞെട്ടിക്കുന്നതാണ്. ടാറ്റു ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നതായാണു പുതിയ പഠനം. ടാറ്റു ലിംഫോമയെന്ന അപൂർവ കാൻസറിന് കാരണമായേക്കാമെന്നാണു പുതിയ പഠനം കണ്ടെത്തിയിരിക്കുന്നത്. സ്വീഡനിലെ ലൻഡ് സർവകലാശാലയിലെ ഗവേഷകരാണ് ഇക്കാര്യത്തിൽ പഠനം നടത്തിയത്. വിഷയത്തിൽ കൂടുതൽ പഠനം ആവശ്യമാണെന്നും ഗവേഷകസംഘം പറയുന്നു. ഈ മേഖലയിൽ ധാരാളം ഗവേഷണങ്ങൾ…