
രത്തൻ ടാറ്റയെ വേദനിപ്പിച്ച ആ കാഴ്ച; നാനോയുടെ പിറവിക്ക് പിന്നിലെ കഥ ഇതാണ്
രത്തൻ ടാറ്റ കണ്ട ഒരുകാഴ്ചയിൽ നിന്നായിരുന്നു സാധാരണക്കാരുടെ കാർ സ്വപ്നങ്ങൾക്ക് വിപ്ലവമാറ്റം കൊണ്ടുവന്ന ടാറ്റ നാനോയുടെ പിറവിയ്ക്ക് കാരണമായത്. ആ കാഴ്ച മഴ നനയാതെ, വെയിലേൽക്കാതെ സാധാരണക്കാരെ യാത്ര ചെയ്യിച്ചു. സ്‌കൂട്ടറിൽ അച്ഛനും അമ്മയ്ക്കുമിടയിൽ അമരുന്ന കുഞ്ഞുങ്ങളുടെ മുഖം രത്തന്റെ യാത്രകളിൽ പതിവ് കാഴ്ചയായിരുന്നു. ആ ദുരിത യാത്ര രത്തന്റെ മനസിനെ സങ്കടപ്പെടുത്തി. സാധാരണക്കാരുടെ കണ്ണീരിന് വിലയേകിയിരുന്ന രത്തൻ അവർക്ക് ആശ്വാസമാകാൻ നാനോ എന്ന കുഞ്ഞൻ കാറിന് ജീവനേകി. സാധാരണക്കാരന്റെ പോക്കറ്റ് ചോരാത്ത ഒരു ലക്ഷം രൂപയുടെ…