
ഭീകരാക്രമണത്തിൽ രാജ്യം പ്രതിസന്ധിയിലായപ്പോൾ തലയുയർത്തി നിന്നയാളാണ് രത്തൻ ടാറ്റ: അനുസ്മരിച്ച് കമൽ
അന്തരിച്ച വ്യവസായ പ്രമുഖനും ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാനുമായ രത്തന്‍ ടാറ്റയ്ക്ക് ആദരാഞ്ജലികളർപ്പിച്ച് നടൻ കമൽഹാസൻ. താൻ ജീവിതത്തിലുടനീളം അനുകരിക്കാന്‍ ശ്രമിച്ചയാളാണ് രത്തൻ ടാറ്റയെന്ന് കമൽഹാസൻ പറഞ്ഞു. ദേശീയ നിധിയാണ് രത്തൻ ടാറ്റയെന്നും സാമൂഹികമാധ്യമമായ എക്സിൽ കമൽഹാസൻ കുറിച്ചു. 2008-ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം താജ് ഹോട്ടലില്‍ വെച്ച് അദ്ദേഹത്തെ കണ്ടകാര്യവും നടൻ ഓർത്തെടുക്കുന്നുണ്ട്. രത്തന്‍ ടാറ്റ എന്റെ ഹീറോ ആയിരുന്നു. ജീവിതത്തിലുടനീളം ഞാന്‍ അനുകരിക്കാന്‍ ശ്രമിച്ചയാള്‍. രാഷ്ട്രനിർമാണത്തിലെ അദ്ദേഹത്തിന്റെ സംഭാവനകൾ ആധുനിക ഇന്ത്യയുടെ കഥയിൽ എക്കാലവും പതിഞ്ഞുകിടക്കുമെന്നും…