‘മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദ വേൾഡ്’ എന്ന ദൗത്യത്തിന് ആക്കം കൂട്ടും: ടാറ്റ എയർക്രാഫ്റ്റ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി 

ഗുജറാത്തിലെ വഡോദരയിലുള്ള ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ് (ടിഎഎസ്എൽ) ക്യാമ്പസിൽ സി-295 വിമാനങ്ങൾ നിർമ്മിക്കുന്നതിനുള്ള ടാറ്റ എയർക്രാഫ്റ്റ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിനോടൊപ്പമാണ് അദ്ദേഹം ടാറ്റ എയർക്രാഫ്റ്റ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്തത്. പെഡ്രോ സാഞ്ചസിൻ്റെ പ്രഥമ ഇന്ത്യാ സന്ദർശനമാണിതെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം ഇന്ന് പുതിയ ദിശയെലേക്കെത്തുകയാണെന്നും സദസിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. സി-295 വിമാനങ്ങൾ നിർമ്മിക്കാനുദ്ദേശിച്ചുള്ള ടാറ്റ എയർക്രാഫ്റ്റ് കോംപ്ലക്സ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക മാത്രമല്ല,…

Read More

ക്യാൻസറിന് 100 രൂപയുടെ ഗുളികയുമായി മുംബയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട്

ക്യാൻസർ ചികിത്സയില്‍ വിപ്ലവം സൃഷ്‌ടിക്കുന്ന വെറും നൂറ് രൂപയുടെ ഗുളിക മുംബയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫണ്ടമെന്റല്‍ റിസർച്ചിലെ ശാസ്‌ത്രജ്ഞർ വികസിപ്പിച്ചു. കാൻസർ ചികിത്സയുടെ ഭാരിച്ച പണച്ചെലവ് താങ്ങാനാവാത്ത ലക്ഷക്കണക്കിന് രോഗികള്‍ക്ക് ഈ മരുന്ന് അനുഗ്രഹമാകും. കേന്ദ്രസർക്കാരിന്റെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഒഫ് ഇന്ത്യയുടെ അനുമതി കിട്ടിയാല്‍ ജൂണ്‍ – ജൂലായില്‍ ഗുളിക വിപണിയില്‍ ലഭ്യമാവും. R+Cu എന്ന പേരിലാവും വിപണിയിലെത്തുക. ക്യാൻസർ ആവർത്തിക്കുന്നത് തടയാനും കീമോ തെറാപ്പിയുടെയും റേഡിയേഷന്റെയും പാർശ്വഫലം പകുതിയായി കുറയ്‌ക്കാനും…

Read More

ബിസിനസ് വാർത്തകൾ ഒറ്റനോട്ടത്തിൽ

നടപ്പ് സാമ്പത്തിക വര്‍ഷം രണ്ടാംപാദ കണക്കുകള്‍ അനുസരിച്ച് കേന്ദ്ര സര്‍ക്കാരിന്റെ പൊതുകടം 147.19 ലക്ഷം കോടി രൂപയാണെന്ന് കണക്കുകള്‍. മുന്‍പാദത്തെ അപേക്ഷിച്ച് ഒരു ശതമാനത്തോളം ആണ് കടം ഉയര്‍ന്നത്. കഴിഞ്ഞ പാദത്തില്‍ 145.72 ലക്ഷം കോടി രൂപയായിരുന്നു പൊതുകടം. ധനമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കേന്ദ്ര സര്‍ക്കാരിന്റെ ആകെ ബാധ്യതകളുടെ 89.1 ശതമാനവും പൊതുകടമാണ്. ഇതില്‍ 2.87 ശതമാനം തുക ഒരു വര്‍ഷത്തിനുള്ളില്‍ കൊടുത്ത് തീര്‍ക്കണം. 29.6 ശതമാനം അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ തിരിച്ചടയ്‌ക്കേണ്ടവയും. രണ്ടാം പാദത്തില്‍ കേന്ദ്രം തിരിച്ചടച്ചത്…

Read More