
രാഹുൽ ഗാന്ധിക്ക് ബി.ജെ.പി നേതാവിന്റെ വധഭീഷണി
യു.എസിലെ സിഖ് സമുദായത്തെക്കുറിച്ചുള്ള പരാമർശങ്ങളുടെ പേരിൽ ബി.ജെ.പിയുടെ വിമർശനത്തിനിരയായ മുതിർന്ന കോൺഗ്രസ് നേതാവും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിക്ക് വധഭീഷണിയുമായി ബി.ജെ.പി നേതാവും മുൻ എം.എൽ.എയുമായ തർവീന്ദർ സിങ് മർവ. ഇന്നലെ ഡൽഹിയിലെ സോണിയാ ഗാന്ധിയുടെ വസതിക്ക് മുന്നിലായിരുന്നു ബി.ജെ.പി നേതാവ് വിവാദ പരാമർശം നടത്തിയത്. ‘രാഹുൽ ഗാന്ധി, നിങ്ങൾ നന്നായി പെരുമാറണം, അല്ലാത്തപക്ഷം, വരും കാലങ്ങളിൽ നിങ്ങളുടെ മുത്തശ്ശിയുടെ അതേ വിധി നിങ്ങൾ നേരിടേണ്ടിവരും’. എന്നായിരുന്നു തർവീന്ദർ പ്രസംഗിച്ചത്. രാഹുലിന്റെ മുത്തശ്ശിയും മുൻ പ്രധാനമന്ത്രിയുമായിരുന്ന…