രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, തീരുമാനിക്കേണ്ടത് പാർട്ടി: താരിഖ് അൻവർ

രാഹുൽഗാന്ധി വയനാട്ടിൽനിന്ന് മത്സരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജന.സെക്രട്ടറി താരിഖ് അൻവർ. എവിടെ മത്സരിക്കണമെന്നു തീരുമാനമെടുക്കേണ്ടത് പാർട്ടിയാണ്. കഴിഞ്ഞ തവണ കേരളത്തിൽ 19 സീറ്റുകളിലാണ് വിജയിച്ചതെങ്കിൽ ഇത്തവണയത് 20 ആക്കി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ തവണ മത്സരിച്ച എല്ലാവർക്കും സീറ്റുകൊടുക്കണോ എന്നു തീരുമാനിക്കേണ്ടത് പാർട്ടിയാണ്. മത്സരിക്കാൻ ആഗ്രഹമുള്ള ആർക്കും ഹൈക്കമാൻഡുമായി ചർച്ച നടത്താൻ സാധിക്കും.  യോഗങ്ങളിൽ  തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗേലു പങ്കെടുക്കുന്നത് പാർട്ടിയുടെ ഘടന അടുത്തറിഞ്ഞ് അതനുസരിച്ച് നയം രൂപീകരിക്കാനാണ്. അതിൽ ഒരു അസ്വാഭാവികതയുമില്ല….

Read More

‘ഏകസിവിൽകോഡ് നടപ്പാകില്ല, കോൺഗ്രസ് ഒപ്പമുണ്ട്’; മുസ്ലിം സംഘടനകൾക്ക് ഉറപ്പ് നൽകി താരിഖ് അൻവർ

ഏക സിവിൽ കോഡ് വിഷയത്തിൽ കേരളത്തിലെ മുസ്ലിം സംഘടനകളുമായി എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ ചർച്ച നടത്തി. കോൺഗ്രസ് ഒപ്പം ഉണ്ടാകുമെന്ന് മുസ്ലിം സംഘടനകൾക്ക് ഉറപ്പു നൽകി. 2018ലെ ദേശീയ നിയമ കമ്മീഷൻ റിപ്പോർട്ടിന് അനുകൂലമായ നിലപാടിൽ കോൺഗ്രസ് ഉറച്ചു നിൽക്കുന്നതായും താരിഖ് അൻവർ സംഘടനകളെ അറിയിച്ചു. ഏകസിവിൽകോഡ് വിഷയത്തിൽ കോൺഗ്രസ് മൗനം തുടരുന്നുവെന്ന ആക്ഷേപം സിപിഎം അടക്കം ഉയർത്തുന്ന സാഹചര്യത്തിലാണ് കോൺഗ്രസിന്റെ നീക്കം. ഫോണിലൂടെയാണ് കേരളത്തിലെ മുസ്ലിം സംഘടനകളുമായി താരിഖ് അൻവർ ചർച്ച നടത്തിയത്….

പ്ലീനറി പ്രതിനിധി പട്ടികയിലെ തര്‍ക്കം: പരിഹരിക്കുമെന്ന് കെ.സി; ചര്‍ച്ചയ്ക്ക് താരിഖ് അന്‍വര്‍

കോണ്‍ഗ്രസിന്‍റെ പ്ലീനറി പ്രതിനിധി പട്ടികയിലെ തര്‍ക്കം പരിഹരിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. കൂട്ടിച്ചേർക്കപ്പെട്ട പട്ടിക ഔദ്യോഗികമല്ല. കേരള നേതാക്കൾക്കിടയിലെ തർക്കത്തിന് വേഗത്തിൽ പരിഹാരമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ നേതാക്കളുമായി റായ്പുരില്‍ വച്ച് തന്നെ ചര്‍ച്ച നടത്തുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ വ്യക്തമാക്കി. പ്രശ്നപരിഹാരം വേഗത്തിലാക്കണമെന്ന ഹൈക്കമാന്‍ഡ് നിര്‍ദേശത്തെ തുടര്‍ന്നാണ് ചര്‍ച്ച നടത്തുന്നത്. ‌അതേസമയം, കോൺഗ്രസിന്റെ 85–ാം പ്ലീനറി സമ്മേളനം ഇന്ന് സമാപിക്കും. രാഹുല്‍ ഗാന്ധി സമ്മേളനത്തെ അഭിസംബോധന ചെയ്യും.

Read More

‘കെപിസിസി പുനസംഘടന ഉടനില്ല’; താരിഖ് അൻവർ

കെ പി സി സി പുന സംഘടന ഉടൻ ഉണ്ടാകില്ലെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി താരിഖ് അൻവർ പറഞ്ഞു. കെപിസിസി പ്രസിഡണ്ട് കെ സുധാകരനെ മാറ്റുന്ന കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡ് ആണ്. മാറ്റുന്ന കാര്യത്തിൽ ഇതുവരെ ആലോചന ഇല്ല. ഭാരത്‌ജോഡോ യാത്രക്ക് ശേഷം കോൺഗ്രസിനെ കൂടുതൽ ശക്തിപ്പെടുത്താനുള്ള പദ്ധതികൾക്ക് രൂപം നൽകും. നേതാക്കൾ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി പ്രവർത്തിക്കണം എന്ന് രാഹുൽ ഗാന്ധി തന്നെ നിർദേശിച്ചിട്ടുണ്ട്. അതിനുള്ള പരിപാടികളും ആസൂത്രണം ചെയ്യുമെന്നും…

Read More

തരൂരിന്റെ നീക്കം പാർട്ടി വിരുദ്ധമെന്ന് കരുതുന്നില്ല; പ്രശ്‌നം കെപിസിസി പരിഹരിക്കട്ടെ; താരീഖ് അൻവർ

തരൂർ വിഷയം കത്തി നിൽക്കെ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ സംസ്ഥാനത്തെത്തി നേതാക്കളെ കാണും. മറ്റന്നാൾ ആണ് അദ്ദേഹം കേരളത്തിലേക്കെത്തുന്നത്. തരൂരിന്റ നീക്കം പാർട്ടി വിരുദ്ധമാണെന്ന് കരുതുന്നില്ലെന്ന് താരീഖ് അൻവർ പറഞ്ഞു. തരൂരിനെതിരെ ഇതുവരെ പരാതിയൊന്നും കിട്ടിയിട്ടില്ല. കെപിസിസി തന്നെ പ്രശ്‌നം പരിഹരിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. ഇതൊരു ചെറിയ വിഷയം മാത്രമാണെന്നും എഐസിസി അടിയന്തരമായി ഇടപെടേണ്ട സാഹചര്യമില്ലെന്നും താരിഖ് അൻവർ കൂട്ടിച്ചേർത്തു. മുൻ നിശ്ചയിച്ച പരിപാടിയിൽ പങ്കെടുക്കാനാണ് കേരളത്തിലേക്കെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.   

Read More