അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ഇറാനിയൻ ഹാക്കർമാർ വെബ്സൈറ്റുകൾ ലക്ഷ്യമിടുന്നതായി മൈക്രോസോഫ്റ്റ്

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് വരാനിരിക്കെ ഇതുമായി ബന്ധപ്പെട്ട വെബ്സൈറ്റുകൾക്ക് ഹാക്കിങ് മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്. ഇറാനിയൻ ഹാക്കർമാർ യു.എസ്. വെബ്സൈറ്റുകൾ ലക്ഷ്യമിടുന്നുവെന്ന് ബുധനാഴ്ച പ്രസിദ്ധീകരിച്ച ബ്ലോഗിൽ മൈക്രോസോഫ്റ്റ് പറയുന്നു. കോട്ടൺ സാൻഡ്സ്ട്രോം എന്നാണ് സംഘത്തിന് മൈക്രോസോഫ്റ്റ് നൽകിയ പേര്. ഇറാന്റെ സായുധസേനയായ റെവല്യൂഷണറി ഗാർഡ് കോറുമായി ബന്ധമുള്ള സംഘമാണ് ഇതെന്നാണ് മൈക്രോസോഫ്റ്റ് പറയുന്നത്. യു.എസ്സിലെ പോരാട്ടഭൂമികൾ എന്നറിയപ്പെടുന്ന (സ്വിങ് സ്റ്റേറ്റുകൾ) സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വെബ്സൈറ്റുകളാണ് ഹാക്കർമാരുടെ ഉന്നം. തിരഞ്ഞെടുപ്പ് അടുത്തതോടെ ഹാക്കർമാർ പ്രവർത്തനം ശക്തിപ്പെടുത്തിയിരിക്കുകയാണെന്നും മൈക്രോസോഫ്റ്റ് പറയുന്നു….

Read More

സരിൻ പോയാൽ കോൺഗ്രസിന് ഒരു പ്രാണി പോയത് പോലെ, ബുദ്ധിയില്ലായ്മയും വിവരക്കേടും മാത്രമേ പറയു; സുധാകരൻ

സരിൻ പോയാൽ കോൺഗ്രസിന് ഒരു പ്രാണി പോയത് പോലെ ആണെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരൻ. സരിനു ബുദ്ധിയും വിവരവും ഉണ്ടെന്നും പക്ഷേ വിവരക്കേടും ബുദ്ധിയില്ലായ്മയും മാത്രമേ പറയൂവെന്നും സുധാകരൻ കൂട്ടിച്ചേർത്തു. സരിന് ജൻമദോഷമാണെന്നും പാലക്കാട്ട് പ്രാണി പോയ നഷ്ടം കോൺഗ്രസിന് ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. വയനാട് യുഡിഎഫ് കൺവെൻഷനിൽ സംസാരിക്കുകായിരുന്നു അദ്ദേഹം. ‘കോൺഗ്രസിനകത്തുനിന്ന് ഇങ്ങനെ എത്രയോ ആളുകൾ കൊഴിഞ്ഞുപോകാറുണ്ട്. കോൺഗ്രസിനെ പോലെ, ഒരു മല പോലെയുള്ള പാർട്ടിയെ ഇതൊന്നും ബാധിക്കില്ല. ഇതൊന്നും ഞങ്ങൾക്ക് ഏശില്ല. ടിക്കറ്റ് കിട്ടാത്തവരെല്ലാം…

Read More

അടുത്ത ലക്ഷ്യങ്ങളിലൊന്ന് പിണറായി സർക്കാർ; മോദി അടുത്ത വർഷം വിരമിക്കും: അരവിന്ദ് കെജ്രിവാൾ

നരേന്ദ്ര മോദിയുടെ അടുത്ത ലക്ഷ്യം പിണറായി, മമത സർക്കാരുകളെന്ന്  ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. താൻ രാജി വച്ചാൽ അടുത്ത ഉന്നം കേരളവും ബംഗാളും ആയിരിക്കും. തന്നെ തകർക്കാനാണ് സ്വാതി മലിവാൾ വിവാദം ശക്തമാക്കുന്നത്. ഇന്നലെ പതിനൊന്നരയ്ക്ക് മാതാപിതാക്കളെ ചോദ്യം ചെയ്യുമെന്നറിയിച്ചിരുന്നു.  പിന്നീട് പൊലീസ് പിൻവാങ്ങിയെന്നും കെജ്രിവാൾ പറഞ്ഞു. മോദി അടുത്ത വർഷം വിരമിക്കും. അമിത് ഷായെ പിൻഗാമിയാക്കാനാണ് മോദിയുടെ താത്പര്യം. എന്നാൽ ബിജെപിയിൽ വലിയ എതിർപ്പുണ്ടെന്നും കെജ്രിവാൾ പറഞ്ഞു. അതേസമയം, തന്നെ തൂക്കി കൊന്നാലും ആം…

Read More

2.5 മില്യൻ യുഎസ് ഡോളർ നൽകണം; കർണാടക മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിസഭാംഗങ്ങൾക്ക് ബോംബ് ഭീഷണി

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉൾപ്പെടെയുള്ള മന്ത്രിസഭാംഗങ്ങൾക്കു ബോംബ് ഭീഷണി. ചൊവ്വാഴ്ച ഇമെയിൽ ആയാണ് ഭീഷണിയെത്തിയത്. ബെംഗളൂരു സിറ്റി ക്രൈം ബ്രാഞ്ച് കേസ് റജിസ്റ്റർ ചെയ്തു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.48നാണ് ഭീഷണി സന്ദേശം ഇമെയിൽ ആയി എത്തിയത്. ബെംഗളൂരുവിൽ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടാണ് ബോംബ് ഭീഷണി. സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ആഭ്യന്തര മന്ത്രി ജി. പരമേശ്വര, ബെംഗളൂരു പൊലീസ് കമ്മിഷണർ എന്നിവരെ ലക്ഷ്യമിട്ടാണ് ഇമെയിൽ.  Shahidkhan10786@protonmail.com എന്ന ഇമെയിൽ വിലാസം വഴിയാണ് ബോംബ് ഭീഷണി സന്ദേശം അയച്ചത്. ബോംബ് സ്ഫോടനം ഒഴിവാക്കണമെങ്കിൽ 2.5…

Read More

സൈനിക കേന്ദ്രത്തിലുണ്ടായ വ്യോമാക്രമത്തിന് പ്രതികാരവുമായി അമേരിക്ക; ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

വടക്കൻ ജോർദാനിലെ സൈനിക കേന്ദ്രത്തിലുണ്ടായ വ്യോമാക്രമത്തിന് പ്രതികാരവുമായി അമേരിക്ക, ഇറാഖ്‌സിറിയ എന്നിവിടങ്ങളിലെ ഇറാൻ കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തി. സിറിയയിലേയും ഇറാഖിലേയും 85 കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. 30 മിനിറ്റ് നീളുന്നതായിരുന്നു അമേരിക്കയുടെ തിരിച്ചടി. ശേഷം യുദ്ധവിമാനങ്ങൾ മടങ്ങി. ഞായറാഴ്ചത്തെ ആക്രമണത്തിനുള്ള ആദ്യ മറുപടി മാത്രമെന്നും, തിരിച്ചടിയുടെ ഭാഗമായി ഉണ്ടായ നാശനഷ്ടത്തിന്റെ കണക്കെടുത്ത് വരുന്നതായി അമേരിക്കൻ അധികൃതർ വ്യക്തമാക്കി.   വ്യോമാക്രമണത്തിൽ ലക്ഷ്യമിട്ടത് അമേരിക്കൻ സൈന്യത്തെ ആക്രമിച്ച കേന്ദ്രങ്ങളെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു. ലക്ഷ്യം കാണുന്നതുവരെ…

Read More

‘മകളുടെ പേരിൽ കേസെടുത്ത് അച്ഛനെ കുടുക്കാനുള്ള ബിജെപി ശ്രമം, കേസിന്റെ ലക്ഷ്യം മുഖ്യമന്ത്രി’: എംവി ഗോവിന്ദൻ

എക്‌സാലോജിക് കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും മകളുടെ പേരിൽ കേസെടുത്ത് അച്ഛനെ കുടുക്കാനുള്ള ബിജെപിയുടെ ശ്രമമാണ് നടക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എക്‌സാലോജിക് കേസുമായി ഹൈക്കോടതിയിൽ പോയ ഷോൺ ജോർജ്ജിന് ബിജെപി ഭാരവാഹിത്വം നൽകിയെന്നും കേസിന് പിന്നിൽ ആരാണെന്നതിന് ഇതിൽ കൂടുതൽ തെളിവ് വേണോയെന്നും അദ്ദേഹം ചോദിച്ചു. ബിജെപി കേസുകൾ പലതും കൈകാര്യം ചെയ്യുന്ന ഒരു എംഎൽഎ തന്നെയാണ് നിയമസഭയിൽ ഇത്തരം പ്രശ്‌നങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളെ ഒരാഴ്ചക്കുള്ളിൽ പ്രഖ്യാപിക്കുമെന്നും അദ്ദേഹം…

Read More