സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയ സംഭവം: വയനാട്ടിൽ മാവോവാദികള്‍ ലക്ഷ്യമിട്ടത് ഛത്തീസ്ഗഢ് മാതൃകയിലുള്ള ആക്രമണമെന്ന് പോലീസ്

മാനന്തവാടി മേലേ തലപ്പുഴ കൊടക്കാട് മേഖലയില്‍ സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയതില്‍ മാവോവാദികള്‍ ഛത്തീസ്ഗഢ് മാതൃകയില്‍ തണ്ടർബോള്‍ട്ട് സേനാംഗങ്ങളെ ആക്രമിക്കാനൊരുങ്ങിയെന്ന് പോലീസ് നിഗമനം. ഛത്തീസ്ഗഢിലെ മാവോവാദി മേഖലകളില്‍ സ്ഥിരമായി ഉപയോഗിക്കുന്ന മാതൃകയിലുള്ള ഐ.ഇ.ഡി. (ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) ആണ് മക്കിമല കൊടക്കാടും കണ്ടെത്തിയത്. കുഴിബോംബ് സ്ഥാപിച്ച്‌ ഇലക്‌ട്രിക് വയറുകള്‍ മീറ്ററുകളോളം ഘടിപ്പിച്ച്‌ ദൂരെനിന്ന് നിയന്ത്രിക്കുന്നതാണ് മാവോവാദി ശക്തിമേഖലകളില്‍ പതിവ്. കഴിഞ്ഞദിവസം ഛത്തീസ്ഗഢില്‍ മലയാളിജവാൻ തിരുവനന്തപുരം സ്വദേശി ആർ. വിഷ്ണുവിന്റെ മരണത്തിനിടയാക്കിയതും ഐ.ഇ.ഡി. സ്ഫോടനമായിരുന്നു. സമാനരീതിയിലുള്ള ആക്രമണത്തിന് മാവോവാദികള്‍ തയ്യാറെടുത്തുവെന്നാണ് പോലീസിന്റെ…

Read More