
‘തറാഹൂം ഫോർ ഗാസ’; ഷാർജ , അബുദാബി ക്യാമ്പുകളിൽ വൻ പങ്കാളിത്തം
യുദ്ധം കാരണം ദുരിതം അനുഭവിക്കുന്ന ഗാസയിലെ ജനങ്ങൾക്കായി ‘തറാഹൂം ഫോർ ഗാസ’ സംരംഭത്തിലൂടെ ശേഖരിച്ച അവശ്യവസ്തുക്കൾ പാക് ചെയ്യുന്നതിനായി ഷാർജ എക്സ്പോ സെന്ററിലും അബൂദബിയിലും ആരംഭിച്ച ക്യാമ്പയിന് വൻ പ്രതികരണം. വ്യത്യസ്ത ദേശങ്ങളിൽ നിന്നായി പ്രായഭേദമന്യേ 5,000ത്തിലധികം പേരാണ് ഷാർജ എക്സ്പോ സെന്ററിലെ കാമ്പയിനിന്റെ ഭാഗമായത്.വിദേശകാര്യ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ എമിറേറ്റ് റെഡ് ക്രസന്റ് അതോറിറ്റി, ബിഗ് ഹാർട്ട് ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെ ഷാർജ ചാരിറ്റി ഇന്റർനാഷനൽ ആണ് പരിപാടി സംഘടിപ്പിക്കുന്നത്. രാവിലെ ആരംഭിച്ച ക്യാമ്പയിനിലൂടെ ഷാർജയിൽ മാത്രം…