ഒരുപാട് ആൺകുട്ടികളുമായി ഡേറ്റ് ചെയ്തിട്ടുണ്ട്…; എന്നാൽ, മതിയാസിൽ ഞാനൊരു ആണിനെ കണ്ടു: തപ്സി പന്നു
ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളായ തപ്സി പന്നു അടുത്തിടെയാണ് വിവാഹിതയായത്. പൊതുവെ ബോളിവുഡ് താരങ്ങളുടെ വിവാഹം മീഡിയകളിൽ വലിയ ചർച്ചയാകാറുണ്ടെങ്കിലും തപ്സി ഇതിന് അവസരം കൊടുത്തില്ല. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ രഹസ്യമായാണ് വിവാഹം നടന്നത്. മുൻ ബാഡ്മിന്റൺ താരം മതിയാസ് ബോയിനെയാണ് തപ്സി വിവാഹം ചെയ്തത്. ഇരുവരും ഏറെനാളായി ഡേറ്റിംഗിലായിരുന്നു. ഇപ്പോഴിതാ ഒരഭിമുഖത്തിൽ പ്രണയകാലത്തെ ഓർത്തെടുക്കുകയാണ് തപ്സി: “എന്റെ ഈ പ്രണയം ലൗ അറ്റ് ഫസ്റ്റ് സൈറ്റ് ആയിരുന്നില്ല. ഒരുപാട് തവണ താൻ ഇത് ശരിയാകുമോ എന്ന്…