
ഇനിയും പഠിക്കാനുണ്ട്; യുവനായിക തൻവിയെ മോഹിപ്പിച്ചത് അനന്തഭദ്രം
യുവനിരയിലെ മിന്നും നായികമാരിൽ ശ്രദ്ധേയയാണ് തൻവി റാം. അമ്പിളിയാണ് തൻവിയുടെ ആദ്യ ചിത്രം. ആദ്യ ചിത്രം തന്നെ ശ്രദ്ധിക്കപ്പെടുകയും ബംഗളൂരു മലയാളിയായ തൻവിയെ പ്രേക്ഷകർ ഹൃദയത്തോടു ചേർക്കുകയും ചെയ്തു. തുടർന്ന് കപ്പേള, കുമാരി, മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രത്തിലും തൻവി അഭിനയിച്ചു. സുരാജ് വെഞ്ഞാറമൂട് കേന്ദ്രകഥാപാത്രമാകുന്ന എങ്കിലും ചന്ദ്രികേ ആണ് തൻവിയുടെ പുതിയ ചിത്രം. * സുരാജ് വെഞ്ഞാറമൂട് നിരവധി കാര്യങ്ങൾ പറഞ്ഞുതന്നു മുകുന്ദനുണ്ണി അസോസിയേറ്റ്സിൽ സുരാജിനൊപ്പം എനിക്കു സീൻ ഇല്ലായിരുന്നു. എന്നാലും അദ്ദേഹത്തെ കണ്ടിരുന്നു. എങ്കിലും…