
താനൂർ കസ്റ്റഡി മരണത്തിൽ നടപടി; എട്ട് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
താനൂരിൽ പൊലീസ് കസ്റ്റഡിയിൽ ഇരിക്കെ താമിർ ജിഫ്രി എന്ന യുവാവ് മരിച്ച സംഭവത്തിൽ 8 പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കൃഷ്ണലാൽ, മനോജ് കെ താനൂർ, ശ്രീകുമാർ, ആഷിഷ് സ്റ്റീഫൻ, ജിനേഷ് താനൂർ, അഭിമന്യു, ബിബിൻ കൽപകഞ്ചേരി , ആൽബിൻ അഗസ്റ്റിൻ എന്നീ പൊലീസ് ഉദ്യോഗസ്ഥർക്കാണ് സസ്പെൻഷൻ. താമിർ ജിഫ്രിക്ക് മർദനമേറ്റിരുന്നതായി പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് നടപടി. മയക്കുമരുന്ന് കേസിലാണ് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. യുവാവിന്റെ വയറ്റിൽ നിന്ന് ക്രിസ്റ്റല്‍ അടങ്ങിയ പ്ലാസ്റ്റിക്…