
താനൂർ ബോട്ട് അപകടം; മന്ത്രിയുടെ ഓഫീസിനെതിരെ മൊഴി , മാരിടൈം സിഇഒയുടെ കസേര തെറിച്ചു
താനൂരിലുണ്ടായ ബോട്ട് അപകടവുമായി ബന്ധപ്പെട്ട് തുറമുഖ വകുപ്പ് മന്ത്രിയുടെ ഓഫീസിനെതിരെ മൊഴി നൽകിയ മാരിടൈം ബോർഡ് സിഇഒയെ തൽസ്ഥാനത്ത് നിന്ന് നീക്കി.തുറമുഖ വകുപ്പ് മന്ത്രിയുടെ ഓഫീസിന്‍റെ ഇടപെടൽ സംബന്ധിച്ച് ക്രൈംബ്രാഞ്ചിന് മൊഴി നൽകിയ കേരള മാരിടൈം ബോർഡ് സി ഇ ഒ ടി.പി സലീം കുമാറിനെയാണ് തൽസ്ഥാനത്ത് നിന്ന് നീക്കിയത്.അപകടമുണ്ടാക്കിയ ബോട്ടിന് ലൈസൻസ് കിട്ടാൻ മന്ത്രി അഹമ്മദ് ദേവർ കോവിലിന്‍റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി വിളിച്ചെന്ന് ക്രൈംബ്രാഞ്ചിന് ടി പി സലീം കുമാർ നൽകിയ മൊഴിയും പുറത്തുവന്നു….