
ബോളിവുഡിലെ പ്രമുഖരിൽനിന്ന് എനിക്കും മോശം അനുഭവം ഉണ്ടായിട്ടുണ്ട്: തനിഷ്ട
ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ രാജ്യത്തെ പ്രമുഖ താരങ്ങളെല്ലാം തങ്ങളുടെ പ്രതികരണങ്ങളുമായി രംഗത്തെത്തി. ഇപ്പോൾ ബോളിവുഡ് നടി തനിഷ്ട ചാറ്റർജിയും പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. കേരളം ഏറ്റവും വിദ്യാസമ്പന്നമായ സംസ്ഥാനങ്ങളിലൊന്നാണെന്നും വികസിത സമൂഹമാണെന്നും അതുകൊണ്ടാണ് അവർക്ക് വിളിച്ചുപറയാൻ കഴിയുന്നതെന്നും തനിഷ്ട ചാറ്റർജി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ, കഴിഞ്ഞ ദിവസം എന്റെയൊരു പ്രിയപ്പെട്ട സുഹൃത്ത് എന്നോടു ചില കാര്യങ്ങൾ പറഞ്ഞു. കേരളം ഏറ്റവും വിദ്യാസമ്പന്നരായ ആളുകൾ വസിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണെന്നും വികസിത സമൂഹമാണെന്നും അതുകൊണ്ടാണ് അവർക്കതു വിളിച്ചുപറയാൻ കഴിയുന്നതെന്ന്…