
ഉത്തർപ്രദേശിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം ; 18 പേർ മരിച്ചു , നിരവധി പേർക്ക് പരിക്ക്
ഉത്തർപ്രദേശിൽ വാഹനാപകടത്തിൽ 18 മരണം. രണ്ടു സ്ത്രീകളും കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഇരുപതോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സ്ലീപ്പർ ബസ് പാൽ ടാങ്കറില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ബിഹാറിലെ ശിവ്ഗഢിൽ നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്ന ഡബിൾ ഡെക്കർ സ്ലീപ്പര്‍ ബസാണ് അപകടത്തില്‍ പെട്ടത്. ലഖ്‌നൗ-ആഗ്ര എക്‌സ്പ്രസ് വേയിൽ ബെഹ്ത മുജാവർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. അപകടത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അപകടത്തില്‍പെട്ട രണ്ടു വാഹനങ്ങളും തകര്‍ന്ന നിലയിലാണുള്ളത്. ബസ് യാത്രക്കാരുടെ മൃതദേഹങ്ങള്‍ എക്സ്പ്രസ് വേയില്‍ ചിതറിക്കിടകുന്നതും…