കൊച്ചിയിൽ നിന്ന് പാചക വാതകം നിറച്ച് പോയ ടാങ്കർ ലോറി മറിഞ്ഞു; വാതക ചോർച്ച, സ്‌കൂളുകൾക്ക് അവധി

എൽ പി ജി ടാങ്കർ ലോറി മറിഞ്ഞ് വാതക ചോർച്ച. കോയമ്പത്തൂരിലെ അവിനാശി റോഡ് മേൽപ്പാലത്തിൽ ഇന്ന് പുലർച്ചെ മൂന്ന് മണിക്കാണ് അപകടമുണ്ടായത്. കൊച്ചിയിൽ നിന്ന് 18 ടൺ പാചക വാതകം നിറച്ച് കോയമ്പത്തൂർ ഗോഡൗണിലേക്ക് പോകുകയായിരുന്ന ടാങ്കർ ലോറിയാണ് മറിഞ്ഞത്. ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബി പി സി എൽ) വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഫ്ളൈ ഓവറിലെത്തിയപ്പോൾ ടാങ്കർ പൊട്ടി റോഡിലേക്ക് വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. അപകടത്തിൽ ഡ്രൈവർക്ക് പരിക്കേറ്റു. വാതക ചോർച്ച ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ ടാങ്കർ…

Read More

കിളിമാനൂരിൽ ടാങ്കർ ലോറി തോട്ടിലേക്ക് മറിഞ്ഞു; രണ്ടു പേർക്ക് പരുക്ക്

കിളിമാനൂരിൽ ഇന്ധന ടാങ്കര്‍ ലോറി തോട്ടിലേക്ക് മറിഞ്ഞു. കിളിമാനൂരിലെ തട്ടത്തുമലയില്‍ ഇന്നു പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം. കോട്ടയത്തുനിന്നും പതിനാറാം മൈലിലെ ഭാരത് പെട്രോളിയത്തിന്‍റെ പമ്പിലേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ പരുക്കേറ്റ ഡ്രൈവറേയും ക്ലീനറേയും മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മഴയില്‍ നിയന്ത്രണം വിട്ട് ലോറി തെന്നിമാറിയതാണെന്നാണ് വിവരം. ടാങ്കറില്‍ നിന്നും ഇന്ധനം തോട്ടിലെ വെള്ളത്തില്‍ കലര്‍ന്നിട്ടുണ്ട്. വലിയ ക്രെയിൻ എത്തിച്ച് ലോറി ഉയര്‍ത്താനാണ് ശ്രമം. ഫയര്‍ഫോഴ്സ് ഉള്‍പ്പെടെ സ്ഥലത്തെത്തി.

Read More

ചെന്നൈ തുറമുഖത്ത് എണ്ണക്കപ്പലിൽ പൊട്ടിത്തെറി; ഒരു മരണം, 3 പേരുടെ നില ഗുരുതരം

ചെന്നൈ തുറമുഖത്ത് എണ്ണക്കപ്പലിലുണ്ടായ പൊട്ടിത്തെറിയിൽ ഒരു മരണം. മൂന്നു പേർക്ക് പരിക്കേറ്റു. തടയാർപേട്ട് സ്വദേശി സഹായ് തങ്കരാജ് ആണ് മരിച്ചത്. ജോഷ്വ, രാജേഷ്, പുഷ്പലിംഗം എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ അറ്റകുറ്റപ്പണിക്കിടെയാണ് എണ്ണക്കപ്പലിൽ പൊട്ടിത്തെറിയുണ്ടായത്. കപ്പലിലെ ഗ്യാസ് പൈപ്പ് ലൈനോട് ചേർന്ന ഭാഗത്തെ ബോൾട്ട് അഴിച്ചുമാറ്റുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഒക്ടോബർ 31ന് ഒഡീഷയിൽ നിന്നാണ് കപ്പൽ അറ്റകുറ്റപ്പണിക്കായി ചെന്നൈ തുറമുഖത്ത് എത്തിയത്.

Read More