കർണാടകയിൽ കോൺഗ്രസ് എം.എൽ.എമാരെ തമിഴ്‌നാട്ടിലേക്ക് മാറ്റാൻ നീക്കം

കർണാടകയിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ എം.എൽ.എമാരെ മാറ്റാൻ കോൺഗ്രസ് ശ്രമം തുടങ്ങി. എം.എൽ.എമാരെ തമിഴ്‌നാട്ടിലേക്ക് മാറ്റുമെന്നാണ് റിപ്പോർട്ട്. തങ്ങളുടെ എം.എൽ.എമാരെ തമിഴ്നാട്ടിലേക്ക് കൊണ്ടുപോകാൻ പാർട്ടി ആലോചിക്കുന്നുണ്ടെന്നും ഭരണകക്ഷിയായ ഡി.എം.കെ നേതൃത്വവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് എംഎൽഎമാരെ വൈകിട്ടോടെ ബെംഗളൂരുവിലെത്തിക്കാനുള്ള ക്രമീകരണങ്ങളും നടന്നിരുന്നു.കോൺഗ്രസ് 120-ലധികം സീറ്റുകളിൽ വിജയിക്കുമെന്ന് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. അഴിമതിയും ഭരണ വിരുദ്ധതയും യഥാർത്ഥ വിഷയങ്ങളാണെന്നും ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആദ്യ ലീഡിൽ തന്നെ പാർട്ടിയുടെ പ്രകടനത്തിന് നേതാവിന്…

Read More

അരിക്കൊമ്പൻ ജനവാസ മേഖലയിലിറങ്ങി; മഴ മേഘങ്ങൾ കാരണം സിഗ്‌നൽ കിട്ടുന്നതിൽ തടസം

അരിക്കൊമ്പൻ വീണ്ടും ജനവാസ മേഖലയിലിറങ്ങി. ഇന്നലെ രാത്രി ഹൈവേസ് ഡാമിന് സമീപമാണ് കൊമ്പനിറങ്ങിയത്. തമിഴ്‌നാട്ടിലെ ഹൈവേസ് ഡാമിന് സമീപം കൃഷി നശിപ്പിക്കാൻ അരിക്കൊമ്പൻ ശ്രമിച്ചു. പിന്നാലെ തൊഴിലാളികളും വനപാലകരും ചേർന്ന് ആനയെ കാട്ടിലേക്ക് തുരത്തുകയായിരുന്നു. തമിഴ്‌നാട് വന മേഖലയിലാണ് അരിക്കൊമ്പൻ ഇപ്പോഴുള്ളത്. മഴ മേഘങ്ങൾ കാരണം ഇപ്പോൾ അരിക്കൊമ്പൻറെ സിഗ്‌നൽ ലഭിക്കുന്നില്ല. അതേസമയം അരിക്കൊമ്പനെ പേടിച്ച് തമിഴ്‌നാട് അതിർത്തിയിലെ ജനങ്ങളും വനം വകുപ്പും. മേഘമല, ഇരവിങ്കലാർ, മണലാർ മേഖലകളിൽ രാത്രി യാത്ര ഒഴിവാക്കണമെന്നു മുന്നറിയിപ്പും നൽകി. തുറന്നുവിട്ട…

Read More

ശ്വാസകോശരോഗങ്ങൾ: തമിഴ്നാട്ടിൽ സ്ത്രീകൾ ബീഡിതെറുപ്പ് നിർത്തി മറ്റുജോലികൾ തേടുന്നു

ശ്വാസകോശരോഗമുൾപ്പെടെ വ്യാപകമാകുന്നതിനെത്തുടർന്ന് തമിഴ്‌നാട്ടിൽ 80 ശതമാനം സ്ത്രീകളും ബീഡിതെറുപ്പ് നിർത്തി മറ്റുജോലികൾ തേടുന്നതായി പഠനം. അഡയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സർവേയിലാണ് വിവരം. ബീഡിത്തൊഴിലാളികളെ ബദൽ ഉപജീവനമാർഗത്തിലേക്ക് മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു സർവേ. ബീഡിതെറുപ്പുകാർ കൂടുതലുള്ള വെല്ലൂർ, തിരുനെൽവേലി ജില്ലകളിൽ ആയിരംതൊഴിലാളികൾ സർവേയിൽ പങ്കെടുത്തു. ഇതിൽ 78 ശതമാനം പേരും ശ്വാസകോശ അസുഖങ്ങൾ, വിട്ടുമാറാത്ത ജലദോഷം, ചുമ, ത്വഗ്രോഗങ്ങൾ തുടങ്ങിയവ നേരിടുന്നതായി വെളിപ്പെടുത്തി. തിരുനെൽവേലി ജില്ലയിൽമാത്രം ഇതിനകം നൂറോളം സ്ത്രീകൾ തയ്യൽ, വിഗ് നിർമാണം ഉൾപ്പെടെ…

Read More