തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ വീട്ടിലും റെയ്ഡ്; കാരണം വ്യക്തമാക്കാതെ ഇ.ഡി

തമിഴ്നാട് വൈദ്യുതി-എക്സൈസ് വകുപ്പ് മന്ത്രി സെന്തിൽ ബാലാജിയുടെ വീട്ടിൽ റെയ്ഡ് നടത്തി മന്ത്രിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് തമിഴ്നാട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.പൊൻമുടിയുടെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തുന്നത്. മന്ത്രിയുടെ വില്ലുപുരത്തുള്ള വീട്ടില്‍ രാവിലെ 7 മണിയോടെയാണ് റെയ്ഡ് ആരംഭിച്ചത്. മന്ത്രിയുമായി ബന്ധപ്പെട്ട മറ്റുപലയിടങ്ങളിലും ഇ.ഡി. റെയ്ഡ് നടത്തുന്നുണ്ടെന്നാണ് വിവരം. ഏഴുപേരടങ്ങുന്ന ഇ.ഡി സംഘമാണ് റെയ്ഡ് നടത്തുന്നത്. എന്നാൽ റെയ്ഡിന് കാരണം എന്താണെന്ന് ഇ.ഡി വ്യക്തമാക്കിയിട്ടില്ല. തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയുടെ വീട്ടിൽ…

Read More

തൊഴിൽ ഇല്ലാത്തവനെന്ന് പരിഹാസം; പിതാവിനെ മകൻ അടിച്ച് കൊന്നു

തൊഴിൽ രഹിതനെന്ന് നിരന്തരം പരിഹസിച്ചതിനെ തുടർന്നാണ് പിതാവിനെ മകൻ ബാറ്റ് കൊണ്ട് അടിച്ച് കൊന്നത്. പ്രതി ജബരീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയിലാണ് സംഭവം. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ എക്കാട്ടുതങ്ങൾ സ്വദേശി ബാലസുബ്രമണിയാണ് കൊല്ലപ്പെട്ടത്. ഇയാൾ സ്ഥിരം മദ്യപാനിയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രി മകൻ ജബരീഷും ബാലസുബ്രമണിയും തമ്മിൽ വഴക്കുണ്ടായിരുന്നു. തൊഴിൽരഹിൻ എന്ന പിതാവിന്റെ ആവർത്തിച്ചുള്ള പരിഹാസമാണ് ജബരീഷിനെ കൃത്യം ചെയ്യാൻ പ്രേരിപ്പിച്ചത് . ഇതോടെ ക്രിക്കറ്റ് ബാറ്റും ഇഷ്ടികയും ഉപയോഗിച്ച് പിതാവിനെ മർദ്ദിക്കാൻ തുടങ്ങി….

Read More

റിമാന്റ് കാലാവധി ജൂലൈ 26 വരെ നീട്ടി; സെന്തിൽ ബാലാജി ഇ.ഡി കസ്റ്റഡിയിൽ തുടരും

കള്ളപ്പണക്കേസിൽ അറസ്റ്റിലായ തമിഴ്നാട് വൈദ്യുതിവകുപ്പ് മന്ത്രി സെന്തിൽ ബാലാജിയുടെ റിമാനറ് കാലാവധി ഈ മാസം 26 വരെ നീട്ടി. ചെന്നൈ പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെതാണ് ഉത്തരവ്. നിലവിൽ ഇ.ഡി കസ്റ്റഡിയിലാണ് സെന്തിൽ ബാലാജി. ജാമ്യം അനുവദിക്കരുതെന്ന ഇഡിയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. അതേസമയം ബാലാജിയുടെ അറസ്റ്റിനെ ചോദ്യംചെയ്ത് ഭാര്യ മേഘല നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിൽ വാദം തുടരും. കേസ് വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി. അറസ്റ്റ് നിയമവിധേയമാണെന്നാണ് ഇഡി കോടതിയിൽ അറിയിച്ചത്. സെന്തിൽ ബാലാജിയുടെ അഭിഭാഷകന്റെ വാദം…

Read More

സർവീസ് തോക്കിൽ നിന്ന്‌ നിറയൊഴിച്ച് കോയമ്പത്തൂർ ഡി.ഐ.ജി. ജീവനൊടുക്കി; ആത്മഹത്യയുടെ കാരണം അവ്യക്തം

കോയമ്പത്തൂർ ഡി.ഐ.ജി. സി വിജയകുമാറാണ് സർവീസ് റിവോൾവറിൽ നിന്ന് നിറയൊഴിച്ച് ആത്മഹത്യ ചെയ്തത് വെള്ളിയാഴ്ച രാവിലെയോടെയായിരുന്നു സംഭവം. 6.45-ഓടെ ക്യാമ്പിലെത്തിയ വിജയകുമാർ സ്ഥലത്തുണ്ടായിരുന്ന പേഴ്സണൽ സെക്യൂരിറ്റി ഓഫീസറോട് തന്റെ തോക്ക് ആവശ്യപ്പെട്ടു. തോക്ക് നൽകിയ ശേഷം സുരക്ഷാ ഉദ്യോഗസ്ഥൻ പുറത്തേക്ക് പോയി. ഈ സമയത്താണ് വിജയകുമാർ സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് റിപ്പോർട്ട്. ഉടൻ തന്നെ സ്ഥലത്ത് ഉണ്ടായിരുന്ന സഹപ്രവർത്തകർ ഉയർന്ന പോലീസ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. വിജയകുമാർ ആത്മഹത്യ ചെയ്യാനുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. കടുത്ത…

Read More

തക്കാളി വില വർധന പ്രതിരോധിക്കാൻ തമിഴ്നാട്; റേഷൻകടകൾ വഴി കുറഞ്ഞ വിലയ്ക്ക് തക്കാളി വിതരണം തുടങ്ങി

വിപണിയിലെ തക്കാളി വിലയുടെ കുതിച്ചുചാട്ടത്തെ പ്രതിരോധിക്കാൻ നീക്കവുമായി തമിഴ്നാട് സർക്കാർ. വിപണിയിൽ കിലോയ്ക്ക് 160 രൂപ വിലയുള്ള തക്കാളി 60 രൂപയ്ക്ക് റേഷൻകടകൾ വഴി വിതരണം ചെയ്തു തുടങ്ങി. പച്ചക്കറി വില നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ സർക്കാർ തുടരുകയാണെന്ന് ഭക്ഷ്യ,സഹകരണ, ഉപഭോക്തൃ വകുപ്പ് മന്ത്രി പെരിയകറുപ്പൻ വ്യക്തമാക്കി. റേഷൻകടകൾ വഴി തക്കാളി വിതരണം തുടങ്ങിയ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ വിലകുറയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു

Read More

തമിഴ്‌നാട് ബി.ജെ.പി സെക്രട്ടറി എസ്.ജി സൂര്യ അറസ്റ്റിൽ

തമിഴ്നാട് ബി.ജെ.പി സംസ്ഥാന സെക്രട്ടറി എസ്.ജി സൂര്യയെ മധുര ജില്ലാ സൈബർ ക്രൈം പൊലീസ് വെള്ളിയാഴ്ച രാത്രി ചെന്നൈയിൽ വെച്ച് അറസ്റ്റ് ചെയ്തു.മധുര എം.പി സു വെങ്കിടേശനെതിരായ ട്വീറ്റിൻറെ പേരിലാണ് അറസ്റ്റെന്നാണ് സൂചന. അഴിമതിയുമായി ബന്ധപ്പെട്ട് മന്ത്രി വി. സെന്തിൽ ബാലാജിയെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് സൂര്യയുടെ അറസ്റ്റ്.

Read More

അരിക്കൊമ്പനെ വനത്തിൽ തുറന്നു വിട്ടു; ആരോഗ്യാവസ്ഥ തൃപ്തികരമെന്ന് തമിഴ്‌നാട് വനം വകുപ്പ്

അരിക്കൊമ്പനെ വനത്തിൽ തുറന്നുവിട്ടുവെന്ന് തമിഴ്‌നാട് വനം വകുപ്പ്. കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിലെ അപ്പർ കോതയാർ ഭാഗത്താണ് ആനയെ തുറന്നു വിട്ടത്. ഒരു രാത്രി മുഴുവൻ ആനയെ ലോറിയിൽ നിർത്തി നിരീക്ഷിച്ച ശേഷമാണ് തുറന്നുവിട്ടത്. ആനയുടെ ആരോഗ്യം തൃപ്തികരം എന്നും വനം വകുപ്പ് വ്യക്തമാക്കി. അരിക്കൊമ്പനെ കാട്ടിലേക്ക് തുറന്നു വിടുമെന്ന് വനം മന്ത്രി മതിവേന്ദൻ നേരത്തെ അറിയിച്ചിരുന്നു. അരിക്കൊമ്പനെ ഉൾക്കാട്ടിൽ തുറന്നു വിടുമെന്ന് വനം വകുപ്പ് കോടതിയിൽ പറഞ്ഞു. തേനി സ്വദേശി ഗോപാൽ നൽകിയ ഹർജിയിലാണ് വനം…

Read More

അരിക്കൊമ്പനെ ഇന്ന് തുറന്നുവിടരുതെന്ന ഉത്തരവുമായി മദ്രാസ് ഹൈക്കോടതി

ജനവാസമേഖലയിലിറങ്ങി പരിഭ്രാന്തി പരത്തിയതിനെ തുടർന്ന് മയക്കുവെടി വച്ച ഒറ്റയാൻ അരിക്കൊമ്പനെ തിരുനെൽവേലി ജില്ലയിലെ കളക്കാട് മുണ്ടൻതുറൈ കടുവാസങ്കേതത്തിലെ മണിമുത്തരു വനമേഖലയിലേക്ക് തുറന്നുവിടാനിരിക്കെ, ഇന്ന് തുറന്നുവിടരുതെന്ന ഉത്തരവുമായി മദ്രാസ് ഹൈക്കോടതി. മണിമുത്തരു വനംചെക്പോസ്റ്റുകളുടെ നിയന്ത്രണം തമിഴ്നാട് പൊലീസ് ഏറ്റെടുത്തിരുന്നു. കൊമ്പനെ പിടികൂടിയ തേനിയിൽ നിന്ന് 200 കിലോമീറ്റർ അകലെയാണ് മുണ്ടൻതുറൈ. അരിക്കൊമ്പനെ തുറന്നുവിടുന്നത് സംബന്ധിച്ച് തമിഴ്നാട് വനംവകുപ്പ് കൃത്യമായ വിവരം നൽകിയിരുന്നില്ല. തിരുനെൽവേലി പാപനാശം കാരയാർ അണക്കെട്ട് വനമേഖലയിൽ തുറന്നുവിടുമെന്നായിരുന്നു‌‌‌ സൂചന. മേഘമലയിലെ വെള്ളിമലയിലേക്ക് കൊണ്ടുപോകുമെന്നും സൂചനകളുണ്ടായിരുന്നു. എന്നാൽ,…

Read More

അരിക്കൊമ്പന് കാട്ടിൽ അരിയെത്തിച്ചു നൽകി തമിഴ്നാട്

അരിക്കൊമ്പനായി കാട്ടില്‍ അരി എത്തിച്ചു നല്‍കി തമിഴ്നാട്. അരി, ശര്‍ക്കര, പഴക്കുല എന്നിവയാണ് അരിക്കൊമ്പന്‍ ഇപ്പോഴുള്ള റിസര്‍വ് ഫോറസ്റ്റില്‍ എത്തിച്ചത്. അരിക്കൊമ്പന്റെ തുമ്പിക്കൈയിലെ മുറിവ് മനുഷ്യരുടെ ഇടപെടല്‍ മൂലം ഉണ്ടായിട്ടുള്ളതല്ലെന്നും, അരിക്കൊമ്പന്‍ പൂര്‍ണ ആരോഗ്യവാനാണെന്നും കമ്പം എംഎല്‍എ എന്‍. രാമകൃഷ്ണന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. മയക്കുവെടി വിദഗ്ധര്‍ ആനയെ നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം അറിയിച്ചു. ഷണ്‍മുഖ നദി ഡാമിനോടു ചേര്‍ന്നുള്ള റിസര്‍വ് വനത്തിലാണ് അരിക്കൊമ്പന്‍ ഇപ്പോള്‍ ഉള്ളത്. രാത്രിയില്‍ കൃഷിത്തോട്ടത്തില്‍ എത്തി ഭക്ഷണം കണ്ടെത്തുകയാണ് ഇപ്പോൾ അരിക്കൊമ്പൻ ചെയ്യുന്നത്….

Read More

അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാൻ ഉത്തരവിറക്കി തമിഴ്നാട് വനംവകുപ്പ്; നാളെ അതിരാവിലെ ദൗത്യം തുടങ്ങും

അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാൻ തമിഴ്നാട് വനംവകുപ്പിന്റെ ഉത്തരവിറങ്ങി. അരിക്കൊമ്പൻ പ്രശ്നക്കാരനാണെന്നാണ് തമിഴ്നാട് വനംവകുപ്പ് പറയുന്നത്. ഇനിയും ജനവാസ മേഖലയിൽ ഇറങ്ങിയാൽ മനുഷ്യജീവന് ഭീഷണിയാകും. മേഖലയിലെ സമാധാന ജീവിതത്തിന് ആന വെല്ലുവിളിയാണെന്നും 1972 ലെ വൈൽഡ് ലൈഫ് നിയമത്തിലെ 11 (എ) വകുപ്പ് പ്രകാരം മയക്കുവെടിവച്ച് ഉൾക്കാട്ടിലേക്ക് മാറ്റുമെന്നും ഉത്തരവില്‍ പറയുന്നു. കൊമ്പനെ പിടികൂടി മേഘമലയിലെ വെള്ള മലയിലെ വരശ്നാട് താഴ്വരയിലേക്ക് മാറ്റാനാണ് നീക്കം. നാളെ അതിരാവിലെ ദൗത്യം തുടങ്ങും. തമിഴ്നാടിലെ കമ്പത്ത് ജനവാസ മേഖലയിൽ ഇറങ്ങിയ അരിക്കൊമ്പൻ…

Read More