മലയാളി ട്രക്ക് ഡ്രൈവർ തമിഴ്നാട്ടിൽ കുത്തേറ്റു മരിച്ചു; പണം തട്ടാനുള്ള ശ്രമത്തിനിടെ കൊല്ലപ്പെട്ടതെന്നാണ് സൂചന

മലയാളി ട്രക്ക് ഡ്രൈവർ തമിഴ്നാട്ടിൽ കുത്തേറ്റ് മരിച്ചു. തമിഴ്നാട് കൃഷ്ണഗിരിയിൽ ഇന്നലെ രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. കൊച്ചി നെടുമ്പാശേരി സ്വദേശി ഏലിയാസ് (41) ആണ് കൊല്ലപ്പെട്ടത്. ബംഗളൂരുവിൽ നിന്ന് മടങ്ങുന്നതിനിടെയാണ് കൊലപാതകം നടന്നത്. വീട്ടുപകരണങ്ങൾ ഉൾപ്പെടെ ലോറിയുമായി കഴിഞ്ഞയാഴ്ചയാണ് ഏലിയാസ് ലോറിയുമായി ബംഗളൂരുവിലേയ്ക്ക് പോയത്. പണം തട്ടാനുള്ള ശ്രമത്തിനിടെയാണ് ഏലിയാസ് കൊല്ലപ്പെട്ടതെന്നാണ് സൂചന. ഏലിയാസിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കൃഷ്ണഗിരിയിലെ സർക്കാർ ആശുപത്രിയിലേയ്ക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് കൃഷ്ണഗിരി പൊലീസ് അറിയിച്ചു.

Read More

വാര്‍ത്താ അവതാരക സൗന്ദര്യ അമുദമൊഴി അന്തരിച്ചു

തമിഴ്‌നാട്ടിലെ പ്രമുഖ വാര്‍ത്താ അവതാരകയായിരുന്ന സൗന്ദര്യ അമുദമൊഴി അന്തരിച്ചു. ക്യാന്‍സര്‍ രോഗബാധിതയായിരുന്നു. കഴിഞ്ഞ ആറ് മാസമായി ചികിത്സയിലായിരുന്നു. രോഗം തിരിച്ചറിഞ്ഞ് ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നത് വരെ സൗന്ദര്യ വാര്‍ത്ത അവതരിപ്പിച്ചിരുന്നു. രോഗബാധിതയായി ചികിത്സ തേടിയതിനെ തുടര്‍ന്ന് സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്ന് സൗന്ദര്യക്ക് സഹായങ്ങള്‍ ലഭിച്ചിരുന്നു. തമിഴ് ന്യൂസ് റീഡേഴ്‌സ് അസോസിയേഷനില്‍ നിന്ന് ടെലിവിഷന്‍ മാനേജ്‌മെന്റ് 5.51 ലക്ഷം രൂപയും മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ 50 ലക്ഷം രൂപയും ചികിത്സക്കായി അനുവദിച്ചിരുന്നു. 

Read More

കെ.എസ്.ആർ.ടി.സി. വണ്ടി പിടിച്ചിട്ടാൽ തമിഴ്നാടിന്റെ വണ്ടിയും പിടിച്ചിടും; മന്ത്രി ഗണേഷ്‌കുമാർ

കെ.എസ്.ആർ.ടി.സി. ബസ് തമിഴ്‌നാട്ടിൽ പിടിച്ചിട്ടാൽ അവരുടെ ബസ് ഇവിടെ പിടിച്ചിടുമെന്ന് മന്ത്രി കെ.ബി.ഗണേഷ്‌കുമാർ നിയമസഭയിൽ പറഞ്ഞു. സംസ്ഥാനത്ത് നിന്നുള്ള ടൂറിസ്റ്റ് വാഹനങ്ങൾക്കു കൂടിയാലോചന ഇല്ലാതെ നികുതി വർധിപ്പിച്ചതാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്. ഗതാഗതവകുപ്പിന്റെ ധനാഭ്യർഥന ചർച്ചയ്ക്കിടെയാണ് തമിഴ്‌നാടിന്റെ നടപടിയെ മന്ത്രി വിമർശിച്ചത്. ‘തമിഴ്‌നാട്ടുകാർ മനസ്സിലാക്കണം, ശബരിമല സീസൺ വരുകയാണ് അവിടെനിന്നാണ് ഇങ്ങോട്ട് കൂടുതൽ ആളുകൾ വരുന്നത്. ഞങ്ങളും ഖജനാവിൽ പണം നിറയ്ക്കും. ഇവിടെനിന്നു പോകുന്നവരെ അവിടെ ഉപദ്രവിച്ചാൽ അവിടെനിന്നു വരുന്നവരെ ഇവിടെയും ഉപദ്രവിക്കും. കെ.എസ്.ആർ.ടി.സി. വണ്ടി പിടിച്ചിട്ടാൽ തമിഴ്‌നാടിന്റെ…

Read More

കള്ളക്കുറിച്ചി വ്യാജ മദ്യദുരന്തം; മരണം 61 ആയി

കള്ളക്കുറിച്ചി ജില്ലയിലെ കരുണാപുരത്തുണ്ടായ വ്യാജ മദ്യദുരന്തത്തിൽ മരണം 61 ആയി ഉയർന്നു. വിവിധ ആശുപത്രികളിലായി 118 പേർ ചികിത്സയിലുണ്ട്. സംഭവത്തിൽ വിശദമായ റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്കും തമിഴ്നാട് പോലീസ് ഡയറക്ടർ ജനറലിനും ദേശീയ മനുഷ്യാവകാശ കമീഷൻ നോട്ടീസ് നൽകിയിട്ടുണ്ട്. ആറ് സ്ത്രീകൾ മരിച്ചതിനെ തുടർന്ന് ദേശീയ വനിതാ കമീഷനും വിഷയം അന്വേഷിക്കാൻ മൂന്നംഗ സമിതിയെ രൂപീകരിച്ചിട്ടുണ്ട്. അതേസമയം, വിഷമദ്യം വാറ്റി വിൽപന നടത്തിയ കേസിൽ മുഖ്യപ്രതി ചിന്നദുരൈയെ പോലീസ് അറസ്റ്റ് ചെയ്തു. കടലൂരിൽ നിന്നാണ്…

Read More

കേരളത്തിൽ എത്തുന്ന തമിഴ്നാട് ബസുകൾക്കും പിഴ ഈടാക്കും; സീറ്റിന് 4000 രൂപ പിഴ: ഗണേഷ് കുമാർ

കേരളത്തിൽ എത്തുന്ന തമിഴ്നാട് ബസുകൾക്കും പിഴ ഈടാക്കുമെന്ന് ഗതാഗത മന്ത്രി കെ. ബി. ഗണേഷ് കുമാർ. കേരളത്തിൽ നിന്നുള്ള ബസ്സുകൾ തടഞ്ഞു നികുതിയുടെ പേരും പറഞ്ഞു വ്യാപകമായി തമിഴ്നാട് മോട്ടോർ വെഹിക്കൾ ഡിപ്പാർട്ടമെന്റ് ഉദ്യോഗസ്ഥർ  പിഴ ഈടാക്കുകയാണ് ഇത് തുടർന്നാൽ തമിഴ്നാട് ബസുകൾക്കും പിഴ ഈടാക്കുമെന്ന് ഗതാമന്ത്രി പറഞ്ഞു. നിലവില്‍ അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന എല്ലാ ബസ്സുകള്‍ക്കും പെര്‍മിറ്റ് ഉള്ളതാണ്. സീറ്റിന് 4000 രൂപ പിഴയാണ് തമിഴ്‌നാട് ഗതാഗത വകുപ്പ് ഈടാക്കുന്നതെന്നാണ് വിവരം. വിഷയത്തില്‍ തമിഴ്‌നാട്…

Read More

‘സർക്കാർ പുതപ്പ് മൂടി ഒളിക്കണ്ട, ഇത് നിസ്സാരമല്ല’; വിഷമദ്യ ദുരന്തത്തിൽ വിമർശനവുമായി മദ്രാസ് ഹൈക്കോടതി

തമിഴ്‌നാട് കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ തമിഴ്‌നാട് സർക്കാരിനെതിരെ വിമർശനവുമായി മദ്രാസ് ഹൈക്കോടതി. ‘സർക്കാർ പുതപ്പ് മൂടി ഒളിക്കണ്ട, ഇതൊന്നും നിസ്സാരമല്ല ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം നഷ്ടമായത് മനുഷ്യജീവനുകളാണ്. ദുരന്തത്തിൽ എന്ത് നടപടിയാണ് സർക്കാർ എടുത്തതെന്ന് കൃത്യമായി കോടതിയെ അറിയിക്കണം. അനധികൃതമദ്യം ഒഴുകുന്ന വഴി എങ്ങനെ എന്ന അന്വേഷണ റിപ്പോർട്ടുകൾ കണ്ടിരുന്നു.’ ഇതിലെല്ലാം സർക്കാരിന് എന്ത് മറുപടിയാണ് നൽകാനുള്ളതെന്നും കോടതി ചോദിച്ചു. കള്ളക്കുറിച്ചി ദുരന്തം സിബിഐ അന്വേഷിക്കണമെന്ന ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമർശം. 2023-ൽ വിളുപുരത്തും ചെങ്കൽപ്പേട്ടിലുമുണ്ടായ വിഷമദ്യദുരന്തത്തിൽ…

Read More

സ്റ്റാലിന്‍റെ കോട്ടയിൽ തകര്‍ന്നടിഞ്ഞ് ബിജെപി

ദക്ഷിണേന്ത്യയിൽ കേരളത്തില്‍ അക്കൗണ്ട് തുറക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചപ്പോഴും തമിഴ്നാട്ടില്‍ അടിപതറി ബിജെപി. ഡിഎംകെയ്ക്കൊപ്പം കോണ്‍ഗ്രസും സിപിഎമ്മും സിപിഐയുമെല്ലാം ചേര്‍ന്ന ഇന്ത്യ സഖ്യം മിന്നുന്ന വിജയത്തിലേക്കാണ് കുതിച്ച് കൊണ്ടിരിക്കുന്നത്. തമിഴ്നാട്ടില്‍ നിലവില്‍ വോട്ട് വിഹിതത്തില്‍ ബിജെപി നാലാം സ്ഥാനത്താണ്.  എം കെ സ്റ്റാലിന്‍റെ പടയോട്ടം തന്നെയാണ് തമിഴകത്ത്. ഡിഎംകെ 21 സീറ്റിലും കോണ്‍ഗ്രസ് എട്ട് സീറ്റിലും മുന്നിലാണ്. സിപിഎമ്മും സിപിഐയും മത്സരിച്ച രണ്ട് വീതം സീറ്റുകളിലും ലീഡ് നിലനിര്‍ത്തുന്നുണ്ട്. എൻഡിഎ സഖ്യത്തിലുള്ള പിഎംകെ ഒരു സീറ്റില്‍ മുന്നില്‍ നില്‍ക്കുന്നത്…

Read More

ലോക്‌സഭ തെരഞ്ഞെടുപ്പ്: തമിഴ്നാട്ടിൽ ആദ്യ സൂചനകളിൽ ഡിഎംകെ; ആദ്യ റൗണ്ടിൽ പിന്നിലായി കെ അണ്ണാമലൈ

ലോക്‌സഭ തെരഞ്ഞെടുപ്പിൽ ആദ്യ സൂചനകളുടെ അടിസ്ഥാനത്തിൽ 39 സീറ്റുകളുള്ള തമിഴ്നാട്ടിൽ 38 സീറ്റുകളിലും ലീഡ് ചെയ്ത് ഇന്ത്യ സഖ്യം. ആദ്യ റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ എൻഡിഎ സഖ്യത്തിന് ധർമപുരിയിൽ മാത്രമാണ് ലീഡ് ചെയ്യാനായിട്ടുള്ളത്. തെരഞ്ഞെടുപ്പ് കമ്മീഷൻ സൈറ്റിൽ ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ 13 സീറ്റുകളിൽ ഡിഎംകെയും 6 സീറ്റിൽ കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടി 2 സീറ്റുകളിലും സിപിഐ ഒരു സീറ്റിലും എംഡിഎംകെ ഒരു സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. എൻഡിഎ സഖ്യത്തിലുള്ള പിഎംകെ ഒരു സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. ബിജെപി…

Read More

കെ.എസ്.ആർ.ടി.സി ബസ് ബൈക്കിൽ ഇടിച്ചു; വിദ്യാർഥിക്ക് ദാരുണാന്ത്യം

കെ.എസ്.ആർ.ടി.സി ബസ് ബൈക്കിൽ ഇടിച്ച് വിദ്യാർഥി മരിച്ചു. ഉള്ളന്നൂർ പുളിമൂട്ടിൽ സജി നിവാസിൽ താമസിക്കുന്ന തമിഴ്നാട് മരുതുംപാറ പാറയിൽവീട്ടിൽ വിജയന്‍റെ മകൻ വി.എം. ആദർശാണ് മരിച്ചത്. 21 വയസായിരുന്നു. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന സഹപാഠി അബീഷിന് (20) ചെറിയ പരിക്കേറ്റു. ഇന്ന് രാവിലെ ഒമ്പതിന് എം.സി റോഡിൽ മെഡിക്കൽ മെഷീൻ ജങ്ഷന് സമീപമായിരുന്നു അപകടം സംഭവിച്ചത്. പറന്തൻ മാർ ക്രിസോസ്റ്റും കോളജിലെ ബി.സി.എ വിദ്യാർഥിയാണ് മരിച്ച ആദർശ്. ഇന്ന് രാവിലെ ആദർശും അബീഷും ബൈക്കിൽ കോളജിലേക്ക് പോകുമ്പോൾ കൊട്ടാരക്കരയിൽ…

Read More

കിണറ്റിലെ പാറ പൊട്ടിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ ഒരു മരണം

മലപ്പുറം പെരിന്തല്‍മണ്ണയില്‍ കിണറ്റിലെ പാറ പൊട്ടിക്കുന്നതിനിടെ സ്ഫോടനമുണ്ടായി ഒരാൾ മരിച്ചു. തമിഴ്‍നാട് സ്വദേശിയായ രാജേന്ദ്രൻ എന്ന തൊഴിലാളിയാണ് മരിച്ചത്. നാല്‍പത്തിമൂന്ന് വയസായിരുന്നു. പെരിന്തൽമണ്ണ തേക്കിൻകോടാണ് സംഭവം ഉണ്ടായത്. സ്ഫോടക വസ്തുവിന് തിരി കൊളുത്തിയതിന് പിന്നാലെ മുകളിലേക്ക് കയറുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കായിരുന്നു സംഭവം.

Read More