തമിഴിസൈയെ അമിത്ഷാ ശകാരിച്ച സംഭവം; മാപ്പ് പറയണമെന്ന് നാടാർ മഹാജനസംഘം, പ്രതിഷേധം

തെലങ്കാന മുൻ ഗവർണർ തമിഴിസൈ സൗന്ദർരാജനെ പൊതുവേദിയിൽ വച്ച് അമിത് ഷാ ശകാരിച്ച സംഭവത്തിൽ പ്രതിഷേധം. മുൻ ഗവർണർ ആയ നാടാർ വനിതയെ അപമാനിച്ചത് അപലപനീയം ആണെന്ന് നാടാർ മഹാജന സംഘം വാർത്താകുറിപ്പിറക്കി. അമിത് ഷായും സംഭവത്തിന് കാരണക്കാരനായ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈയും മാപ്പ് പറയണം. ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും സംഘടന മുന്നറിയിപ്പ് നൽകി. നാടാർ ശക്തികേന്ദ്രങ്ങളായ തിരുനെൽവേലി, തൂത്തുക്കൂടി, കന്യാകുമാരി എന്നിവിടങ്ങളിൽ വ്യാപകമായി പോസ്റ്ററുകളും പതിപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ വിമർശനം…

Read More

തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ രാജിവച്ചു

തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ രാജിവച്ചു. തമിഴ്‌നാട്ടിൽനിന്ന് ബിജെപി ടിക്കറ്റിൽ ലോക്‌സഭയിലേക്ക് മത്സരിക്കാനാണ് രാജിയെന്നാണ് റിപ്പോർട്ടുകൾ. പുതുച്ചേരി ലഫ്. ഗവർണറുടെ അധികച്ചുമതലയും തമിഴിസൈയ്ക്കുണ്ട്. നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഇവർ കൂടിക്കാഴ്ച നടത്തിയിരുന്നു.  പുതുച്ചേരി, സൗത്ത് ചെന്നൈ, തിരുനെൽവേലി എന്നീ മണ്ഡലങ്ങൾ പരിഗണനയിലുണ്ട്. 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ തൂത്തുക്കിടിയിൽനിന്ന് മത്സരിച്ച തമിഴിസൈ ഡിഎംകെയുടെ കനിമൊഴിയോട് വലിയ മാർജിനിൽ പരാജയം ഏറ്റുവാങ്ങിയിരുന്നു. 2019 വരെ തമിഴ്‌നാട് ബിജെപി അധ്യക്ഷയായിരുന്ന തമിഴിസൈയെ ആ വർഷം സെപ്റ്റംബറിലാണ് തമിഴിസൈയെ…

Read More