തമിഴ്നാട്ടിൽ ഡിഎംകെ നേതാവിനെ വെട്ടി കൊലപ്പെടുത്തി; ആക്രമണം നടത്തിയത് ബോബെറിഞ്ഞ ശേഷം

തമിഴ്‌നാട് ചെങ്കൽപേട്ടിൽ ഡിഎംകെ നേതാവിനെ വെട്ടിക്കൊലപ്പെടുത്തി. വണ്ടല്ലൂർ നോർത്ത് സെക്രട്ടറി ആറാമുദൻ ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. വാഹനത്തിന് നേരെ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മുഖ്യമന്ത്രി എം കെ സ്റ്റാലി്റെ ജന്മദിനമായ വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യാനിരുന്ന വണ്ടല്ലൂർ-വാലാജാബാദ് റോഡിലെ ബസ് സ്റ്റാൻഡിന്റെ പണി നിരീക്ഷിക്കാൻ പോകുകയായിരുന്നു ആറാമുദൻ. കാർ വാലാജബാദ് പാലത്തിന് സമീപം എത്തിയപ്പോൾ അഞ്ച് പേർ മൂന്നു ബൈക്കുകളിലായെത്തി ആക്രമിക്കുകയായിരുന്നു. തലയ്ക്കും മുഖത്തും കൈകളിലും ഗുരുതരമായി പരിക്കേറ്റ ആറാമുദനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും…

Read More

തമിഴ്നാട്ടി‍ൽ പഞ്ഞിമിഠായി നിരോധിച്ച് ആരോഗ്യ വകുപ്പ്

പഞ്ഞി മിഠായി വിൽപന നിരോധിച്ച് തമിഴ്നാട് ആരോഗ്യ വകുപ്പ് ഉത്തരവിറക്കി. അർബുദത്തിനു വരെ കാരണമാകുന്ന രാസവസ്തുക്കൾ പഞ്ഞിമിഠായികളിൽ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് നടപടി. മറീന ബീച്ചിൽ നിന്നു പിടിച്ചെടുത്ത സാംപിളുകളിൽ നിറം വർധിപ്പിക്കുന്നതിനായുള്ള ‘റോഡാമിൻ ബി’ എന്ന രാസവസ്തുവാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തിയത്. വാണിജ്യാടിസ്ഥാത്തിൻ‍ ഉപയോഗിക്കുന്ന ടെക്സ്റ്റൈൽ‌ ഡൈ ആണു റോഡാമിൻ ബി. റോഡാമിൻ ബിയുടെ സാന്നിധ്യമുള്ള ഭക്ഷ്യ വസ്തുക്കൾ തയാറാക്കുന്നതും ഇറക്കുമതി ചെയ്യുന്നതും വിൽക്കുന്നതും വിവാഹം, പൊതു ചടങ്ങുകൾ എന്നിവയിൽ വിതരണം ചെയ്യുന്നതും കുറ്റകരമാണെന്ന് ആരോഗ്യ…

Read More

പരിവർത്തിത മുസ്‌ലിംകൾക്ക് സംവരണമേർപ്പെടുത്തൽ പരിഗണനയിലെന്ന് തമിഴ്നാട് മുഖ്യമന്ത്രി

പിന്നാക്ക വിഭാഗങ്ങളിൽ നിന്ന് ഇസ്‌ലാമിലേക്ക് പരിവർത്തനം ചെയ്തവർക്ക് സംവരണമേർപ്പെടുത്തൽ പരിഗണനയിലെന്ന് വ്യക്തമാക്കി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. നിയമവിദഗ്ധരുമായി ചർച്ചചെയ്ത് തീരുമാനമെടുക്കുമെന്നും നിയമസഭയിൽ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. മനിതനേയ മക്കൾ കക്ഷി നേതാവ് എം എച്ച് ജവഹിറുല്ലയുടെ ചോദ്യത്തിനായിരുന്നു അദ്ദേഹം മറുപടി നൽകിയത്. ആദി ദ്രാവിഡർ, പിന്നാക്ക വിഭാഗക്കാർ, ഏറ്റവും പിന്നാക്ക വിഭാഗക്കാർ തുടങ്ങിയവരുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ ഉന്നമനത്തിന് ഡി എം കെ സർക്കാർ നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്ന് എം കെ സ്റ്റാലിൻ…

Read More

ഡിഎംകെ ദേശീയഗാനത്തെ അപമാനിച്ചെന്നും ദേശവിരുദ്ധരാണെന്നും ആരോപണമുന്നയിച്ച് ബിജെപി

നയപ്രഖ്യാപന പ്രസംഗം പൂര്‍ണമായി വായിക്കാതെ തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍എന്‍ രവി മടങ്ങിയതിന് പിന്നാലെ ഡിഎംകെ ദേശീയഗാനത്തെ അപമാനിച്ചെന്നും ദേശവിരുദ്ധരാണെന്നും ആരോപണമുന്നയിച്ച് ബിജെപി. തന്റെ പ്രസംഗത്തിന് മുമ്പ് ദേശീയഗാനം ആലപിക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഗവര്‍ണറുടെ ആവശ്യം നിയമസഭ നിരാകരിച്ചതോടെയാണ് ബിജെപി ആരോപണവുമായി രംഗത്തെത്തിയത്. തമിഴ്ഭാഷയോടുള്ള ആദരം വ്യക്തമാക്കുന്ന തമിഴ് തായ് വാഴ്ത്തും ഗാനം ചൊല്ലിയാണ് തമിഴ്‌നാട്ടില്‍ ചടങ്ങുകള്‍ ആരംഭിക്കുക. നിയമസഭയിലും ഇതു തന്നെയാണ് കീഴ്‌വഴക്കം. അതേസമയം തമിഴ് ഭാഷയെ അപമാനിച്ച ഗവര്‍ണറും ബിജെപിയും സംസ്ഥാനത്തെ അവഹേളിച്ചെന്നാണ് ഡിഎംകെ…

Read More

തമിഴ്നാട് നിയമസഭയിൽ നയപ്രഖ്യാപനം വായിക്കാൻ വിസമ്മതിച്ച് ഗവർണർ; വായിച്ച് സ്പീക്കർ

തമിഴ്‌നാട് നിയമസഭയിൽ ഗവർണർ ആർ എൻ രവി നയപ്രഖ്യാപന പ്രസംഗം വായിക്കാൻ വിസമ്മതിച്ചു. പിന്നാലെ ഗവർണറെ സഭയിൽ ഇരുത്തി, സ്പീക്കർ നയപ്രഖ്യാപന പ്രസംഗത്തിൻറെ തമിഴ് പരിഭാഷ വായിച്ചു. കേന്ദ്രസർക്കാരിനെ സ്പീക്കർ വിമർശിച്ചതിൽ ക്ഷുഭിതനായി ഗവർണർ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. ദേശീയഗാനത്തിനു പോലും കാത്തുനിൽക്കാതെയാണ് ഗവർണർ സഭ വിട്ടത്. നയപ്രഖ്യാപനത്തിലെ പല ഭാഗങ്ങളും വസ്തുതാവിരുദ്ധമാണെന്നാണ് ഗവർണർ പറഞ്ഞത്. നയപ്രഖ്യാപന പ്രസംഗത്തിൻറെ തുടക്കത്തിലും അവസാനത്തിലും ദേശീയഗാനം കേൾപ്പിക്കണമെന്ന തൻറെ അഭ്യർത്ഥന നിരാകരിക്കപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ മന്ത്രി ദുരൈ മുരുകൻ…

Read More

പ്രാണപ്രതിഷ്ഠാ ചടങ്ങ് സംപ്രേഷണം ചെയ്യുന്ന സ്‌ക്രീനുകൾ തമിഴ്‌നാട് പൊലീസ് പിടിച്ചെടുത്ത സംഭവം; തടഞ്ഞ് സുപ്രീംകോടതി

അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകളുടെ തൽസമയ സംപ്രേഷണത്തിനായി തയാറാക്കിയ എൽഇഡി സ്‌ക്രീനുകൾ പിടിച്ചെടുത്ത തമിഴ്‌നാട് പൊലീസിന്റെ നടപടിയിൽ സുപ്രീം കോടതി ഇടപെട്ടു. എൽഇഡി സ്‌ക്രീനോ അന്നദാനമോ വിലക്കരുതെന്ന് തമിഴ്‌നാട് സർക്കാരിന് സുപ്രീം കോടതി നിർദ്ദേശം നൽകി. അനുമതി തേടിയാൽ നിയമപരമായി അനുമതി നൽകണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. ന്യൂനപക്ഷങ്ങൾ താമസിക്കുന്ന പ്രദേശമെന്ന കാരണം ചൂണ്ടിക്കാട്ടി വിലക്കരുതെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചു. തമിഴ്‌നാട്ടിലെ കാഞ്ചീപുരത്താണ് പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ തൽസമയ സംപ്രേഷണത്തിന് സജ്ജീകരിച്ച നാനൂറോളം…

Read More

മുല്ലപ്പെരിയാർ സുരക്ഷ പരിശോധന; കേരളത്തിന്റെ ആവശ്യം തളളണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട്

മുല്ലപ്പെരിയാറിലെ സുരക്ഷ പരിശോധനയുമായി ബന്ധപ്പെട്ട കേരളത്തിന്റെ ആവശ്യം തളളണമെന്ന് സുപ്രീം കോടതിയിൽ തമിഴ്‌നാട്. പുനസംഘടിപ്പിച്ച മേൽനോട്ട സമിതിയോട് സുരക്ഷ പരിശോധന നിർദ്ദേശിക്കണമെന്ന ആവശ്യം അനുവദിക്കരുതെന്നാണ് തമിഴ്‌നാട് ആവശ്യപ്പെട്ടിരിക്കുന്നത്.  രാജ്യാന്തര വിദഗ്ധർ അടങ്ങുന്ന സമിതി സുരക്ഷ പരിശോധന നടത്തണമെന്ന ആവശ്യം തള്ളണമെന്നും പുതിയ ഡാം സുരക്ഷ നിയമം അനുസരിച്ച് സുരക്ഷ പരിശോധന നടത്താൻ അവകാശം തമിഴ്‌നാടിനാണെന്നുമാണ് അവകാശവാദം. സുരക്ഷ ക്രമീകരണങ്ങൾക്ക് നടപ്പാക്കുന്നതിന് ആവശ്യമായ അനുവാദം കേരളം നൽകുന്നില്ല. ഇതിന് കേരളം തടസം നിലനിൽക്കുന്നുവെന്ന് തമിഴ്‌നാട് ചൂണ്ടിക്കാണിക്കുന്നു.  നിയമം അനുസരിച്ച്…

Read More

ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ച പരാജയം; തമിഴ്നാട്ടിൽ ബസ് പണി മുടക്ക് പ്രഖ്യാപിച്ച് ജീവനക്കാർ

തമിഴ്നാട്ടിൽ പൊങ്കൽ അവധി തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സർക്കാർ ബസ് ജീവനക്കാർ പണിമുടക്കിലേക്ക്. ഇന്ന് അർദ്ധരാത്രി മുതൽ പണിമുടക്ക് നടത്തുമെന്ന് സിഐടിയു അടക്കം ഇരുപതിലേറെ യൂണിയനുകൾ അറിയിച്ചു. ഗതാഗതമന്ത്രിയുമായി നടത്തിയ മൂന്നാം വട്ട ചർച്ചയും പരാജയപ്പെട്ടത്തോടെയാണ് പ്രഖ്യാപനം. ദീർഘദൂര ബസുകളും ഇന്ന് രാത്രി 12 മണിക്ക് ശേഷം ഓടില്ല. ദീർഘദൂര ബസുകളും സർവീസ് നടത്തില്ലെന്നും, ഇതിനോടകം പുറപ്പെട്ട ബസുകൾ യാത്രക്കാരെ ഇറക്കിയശേഷം സ്റ്റാന്‍ഡുകളിൽ തുടരുമെന്നും സമരക്കാർ പറഞ്ഞു. അതേസമയം, പണിമുടക്ക് യാത്രക്കാരെ ബാധിക്കില്ലെന്നും പല…

Read More

ഇൻഷുറൻസ് തുക ലഭിക്കാൻ മറ്റൊരാളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; സംഭവം തമിഴ്നാട്ടിൽ, പ്രതികൾ അറസ്റ്റിൽ

തമിഴ്നാട്ടിൽ സുകുമാരക്കുറുപ്പ് മോഡൽ കൊലപാതകം. ഒരു കോടി രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ചെന്നൈ സ്വദേശി സുരേഷ് നടത്തിയ കൊലപാതകത്തിന്‍റെ വിവരങ്ങൾ പുറത്ത്. സിനിമ കഥയെ വെല്ലുന്ന കൊലപാതക കേസില്‍ സുരേഷും രണ്ട് സുഹൃത്തുക്കളും പിടിയിലായി. 1984ൽ 30 ലക്ഷം രൂപയുടെ ഇന്‍ഷുറൻസ് തുക തട്ടിയെടുക്കുന്നതിനായി ആലപ്പുഴയിൽ ചാക്കോ എന്നയാളെ സുകുമാരക്കുറുപ്പ് കൊലപ്പെടുത്തിയതിന് സമാനമായ കൊലപാതകമാണ് ഇപ്പോള്‍ ചെന്നൈയിൽ സംഭവിച്ചിരിക്കുന്നത്. ചെന്നൈ ജില്ലയിലെ അയനാപുരം സ്വദേശിയായ സുരേഷ് ഹരികൃഷ്ണൻ എന്നയാളാണ് 1 കോടി രൂപയുടെ ഇൻഷുറൻസ് തുക…

Read More

കൊല്ലത്ത് ക്ഷേത്ര ദർശനത്തിനിടെ മാല കവർച്ച; തമിഴ്നാട് സ്വദേശികളായ മൂന്ന് സ്ത്രീകൾ അറസ്റ്റിൽ

ക്ഷേത്ര ദർശനത്തിനെത്തിയ വൃദ്ധയുടെ സ്വർണമാല കവർന്ന വനിതകൾ അറസ്റ്റിൽ. കൊല്ലം കടവൂർ മഹാദേവർ ക്ഷേത്രത്തിൽ തൊഴാനെത്തിയ വൃദ്ധയുടെ ഒന്നേകാൽ ലക്ഷം രൂപയുടെ മാലയാണ് തമിഴ്നാട് സ്വദേശികൾ കവർന്നത്. സേലം സ്വദേശികളായ പൂവരശി, സുമിത്ര, സുകന്യ എന്നിവരാണ് അഞ്ചാലുംമൂട് പൊലീസിന്റെ പിടിയിലായത്. ചൊവ്വാഴ്ച രാവിലെയാണ് ചാത്തിനാംകുളം സ്വദേശിയായ 77 വയസുള്ള മഹിളാ മണിയമ്മയുടെ മാല ഈ സംഘം മോഷ്ടിച്ചത്. ക്ഷേത്രത്തിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് പൊലീസിന് പ്രതികളെക്കുറിച്ച് സൂചന കിട്ടിയത്. മറ്റൊരു സംഭവത്തിൽ കൊല്ലം കരുനാഗപ്പള്ളിയിൽ പശുവിനെ മോഷ്ടിച്ച…

Read More