മുല്ലപ്പെരിയാര്‍ അണക്കെട്ടിൽ അസാധാരണ നടപടി ; അഞ്ചംഗ ഉപസമിതിയുടെ പരിശോധന തമിഴ് നാട് ഉദ്യോഗസ്ഥർ ബഹിഷ്കരിച്ചു

മുല്ലപ്പെരിയാർ അണക്കെട്ടിലെ അഞ്ചംഗ ഉപസമിതിയുടെ പരിശോധന തമിഴ് നാട് ഉദ്യോഗസ്ഥർ ബഹിഷ്കരിച്ചു. അണക്കെട്ടിൽ അറ്റകുറ്റപ്പണികൾക്കായുള്ള സാധനങ്ങൾ കൊണ്ടുപോകാൻ കേരളം അനുവദിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു നടപടി. ഏതൊക്കെ ജോലികളാണ് ചെയ്യുന്നതെന്ന് വ്യക്തമാക്കണമെന്ന് സംസ്ഥാന ജലവിഭവ വകുപ്പ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, തമിഴ് നാട് ഇതിന് തയ്യാറാകാതെ വന്നതിനെ തുടർന്നാണ് അനുമതി നിഷേധിച്ചത്. തമിഴ് നാട് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ നിസ്സഹകരണ മൂലം പരിശോധന നടന്നില്ല. കേന്ദ്ര ജനകമ്മീഷൻ എക്സിക്യൂട്ടീവ് എൻജിനായർ സതീഷ് കുമാർ അധ്യക്ഷനായ സമിതിയിൽ സംസ്ഥാന ജലവിഭവ വകുപ്പ് എക്സിക്യൂട്ടീവ്…

Read More

തമിഴ്നാട്ടില്‍ സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്നു; ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്തത് 91,161 പരാതികള്‍

തമിഴ്‌നാട്ടിൽ സൈബർ സാമ്പത്തിക തട്ടിപ്പുകൾ ഉണ്ടാക്കിയത് കോടികളുടെ നഷ്ടമെന്ന് റിപ്പോർട്ട്. ഈ വർഷം ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ സൈബർ തട്ടിപ്പിന് ഇരയായവർക്ക് നഷ്ടമായത് 1116 കോടി രൂപ. ഈ നഷ്ടങ്ങൾ നികത്താൻ തമിഴ്നാട് സൈബർ ക്രൈം വിഭാഗം കാര്യമായ ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും കൃത്യസമയത്ത് പരാതി നൽകിയതിനാൽ 526 കോടി രൂപയുടെ കൈമാറ്റം മരവിപ്പിക്കാനും 48 കോടി പരാതിക്കാർക്ക് തിരികെ നൽകാനും സാധിച്ചതായി തമിഴ്നാട് സൈബർ സെൽ അറിയിച്ചു. ദേശീയ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിൽ…

Read More

ലിപ്സ്റ്റിക്ക് ഉപയോഗിച്ചു; ചെന്നൈയിലെ ആദ്യ വനിതാ ദഫേദാറിനെ സ്ഥലംമാറ്റിയെന്ന് ആരോപണം, വിവാദം

ഒരു ലിപ്സ്റ്റിക്ക് വിവാദമാണ് ഇപ്പോൾ ചെന്നൈ കോർപറേഷനെ ചൂടുപിടിപ്പിക്കുന്നത്. ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നത് വിലക്കിയതിനെ ചോദ്യം ചെയ്തതിനെ തുടർന്ന് ദഫേദാറായ എസ്ബി മാധവിയെ സ്ഥലം മാറ്റിയതാണ് വിവാദങ്ങൾക്ക് കാരണം. ഗ്രേറ്റർ ചെന്നൈ കോർപറേഷനിലെ ആദ്യ വനിതാ ദഫേദാറാണ് മാധവി. മേയറുടെ ഔദ്യോഗിക പരിപാടിക്കെത്തുമ്പോൾ ലിപ്സ്റ്റിക്ക് ഉപയോഗിക്കരുതെന്ന് മാധവിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇത് അനുസരിക്കാതായതോടെയാണ് തമിഴ്നാട്ടിലെ മണലി സോണിലേക്ക് സ്ഥലം മാറ്റി നടപടിയെടുത്തത്. ലിപ്സ്റ്റിക്ക് വിലക്കിയുള്ള സർക്കാരിന്റെ ഉത്തരവ് കാണിക്കാൻ മേയർ പ്രിയ രാജന്റെ പേഴ്സണൽ അസിസ്റ്റന്റായ ശിവശങ്കറിനോട് മാധവി…

Read More

ദേഹമാസകലം പൊള്ളലേറ്റ് സുബ്ബുലക്ഷ്മി; വേദനയോടെ നാട്ടുകാർ; പ്രതിഷേധം

തമിഴ്നാട് ശിവഗംഗ ജില്ലയിലെ ക്ഷേത്രത്തിലെ ആന പൊള്ളലേറ്റ് ചരിഞ്ഞതിന് പിന്നാലെ ക്ഷേത്രങ്ങളിൽ ആനകളെ സംരക്ഷിക്കുന്നതിനെതിരെ മൃഗാവകാശ പ്രവർത്തകർ രം​ഗത്ത്. 54 വയസ് പ്രായമുള്ള സുബ്ബുലക്ഷ്മി എന്ന ആനയാണ് കഴിഞ്ഞ ദിവസം ചരിഞ്ഞത്. അപകടകാരണം ഷോർട്ട് സർക്യൂട്ടാണെന്നാണ് വിവരം. ആനയെ പാർപ്പിക്കാനായി ക്ഷേത്രത്തിനോട് ചേർന്ന് ഒരു ഷെഡ് നിർമിച്ചിരുന്നു. ഷെഡിന് സമീപത്തുണ്ടായിരുന്ന മരത്തിനും ചുറ്റിലുമുണ്ടായിരുന്ന ഇലകളിലും ചവറിലും തീ പടർന്നതോടെയാണ് ചങ്ങലയിൽ തളച്ചിട്ടിരുന്ന സുബ്ബുലക്ഷ്മിക്കും ഗുരുതരമായി പൊള്ളലേറ്റത്. ചങ്ങലപൊട്ടിച്ച് ഓടിയെങ്കിലും അൽപദൂരമെത്തിയപ്പോഴേക്കും സുബ്ബുലക്ഷ്മി തളർന്നുവീണു. മുഖം, തുമ്പിക്കൈ, വയർ,…

Read More

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രിയാകുമോ?; സൂചന നൽകി എം.കെ സ്റ്റാലിൻ

മകൻ ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കുമെന്ന സൂചന നൽകി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. നിങ്ങൾ വിചാരിക്കുന്ന കാര്യം സംഭവിക്കുന്ന സാഹചര്യമുണ്ടാകുമെന്നാണ് അമേരിക്കയിൽ നിന്നും തിരിച്ചെത്തിയ സ്റ്റാലിൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. മന്ത്രിസഭാ പുന:സംഘടന ഉണ്ടാകുമോയെന്ന ചോദ്യത്തിനായിരുന്നു പ്രതികരണം. അമേരിക്കൻ സന്ദർശനത്തിന് ശേഷം ചെന്നൈ വിമാനത്താവളത്തിൽ തിരിച്ചെത്തിയപ്പോഴാണ് സ്റ്റാലിൻ മാധ്യമങ്ങളെ കണ്ടത്. ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കാനുള്ള സമയം ആയില്ലെന്നാണ് മുൻപ് പലപ്പോഴും സ്റ്റാലിൻ പറഞ്ഞിരുന്നത്. തമിഴ്നാട്ടിലേക്ക് നിക്ഷേപം തേടിയുള്ള അമേരിക്കൻ സന്ദർശനം പൂർത്തിയാക്കി മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ചെന്നൈയിൽ തിരിച്ചെത്തി. അമേരിക്കൻ…

Read More

‘ബിജെപിയുമായി രഹസ്യ ബന്ധത്തിൻറെ ആവശ്യം ഡിഎംകെയ്ക്കില്ല, ആശയങ്ങൾ ഒരിക്കലും ഉപേക്ഷിക്കില്ല’: എം കെ സ്റ്റാലിൻ

ഡിഎംകെ-ബിജെപി രഹസ്യ ബന്ധമെന്ന ആരോപണം ഉന്നയിച്ച അണ്ണാ ഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമിക്കെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ബിജെപിയുമായി രഹസ്യ ബന്ധത്തിൻറെ ആവശ്യം ഡിഎംകെയ്ക്കില്ലെന്ന് സ്റ്റാലിൻ പറഞ്ഞു. പതുങ്ങിപ്പോയി ബന്ധം സ്ഥാപിക്കുന്നത് എടപ്പാടിയുടെ സ്വഭാവമാണെന്നും ഡിഎംകെയുടെ ആശയങ്ങൾ ഒരിക്കലും ഉപേക്ഷിക്കില്ലെന്നും സ്റ്റാലിൻ വിശദീകരിച്ചു. കരുണാനിധിയുടെ ചിത്രം പതിച്ച നാണയം പുറത്തിറക്കിയ ചടങ്ങ് സർക്കാർ പരിപാടിയാണ്. ഇതു മനസിലാക്കണമെങ്കിൽ തലയിൽ മൂള വേണമെന്നും എം കെ സ്റ്റാലിൻ പ്രതികരിച്ചു. ജയലളിതയുടെ ചിത്രം പോക്കറ്റിലിട്ട് നടന്നിട്ട് കാര്യമില്ല….

Read More

തിരുവനന്തപുരത്ത് നിന്ന് തട്ടിക്കൊണ്ട് പോയ തമിഴ്നാട് സ്വദേശിയെ കണ്ടെത്തി ; പിന്നിൽ സ്വർണക്കടത്ത് സംഘമെന്ന് പൊലീസ്

തിരുവനന്തപുരത്തു നിന്ന് തട്ടിക്കൊണ്ടുപോയ തമിഴ്നാട് സ്വദേശിയെ കണ്ടെത്തി. തിരുനെൽവേലി സ്വദേശി മുഹമ്മദ് ഉമറിനെ തിരുനെൽവേലിയിൽ നിന്നാണ് പൊലീസ് കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയത് വലിയതുറ കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്ത് സംഘമാണെന്നും സ്വർണം കിട്ടാതെ വന്നതോടെ ഉമറിനെ വിട്ടയച്ചെന്നുമാണ് പൊലീസ് പറയുന്നത്. ഉമറിനെ വഞ്ചിയൂർ പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു. വിദേശത്ത് നിന്നെത്തിയ ഒരാളില്‍ നിന്ന് സ്വര്‍ണം കൈപ്പറ്റാന്‍ വേണ്ടി എത്തിയയാളാണ് മുഹമ്മദ് ഉമര്‍. എന്നാല്‍ സ്വര്‍ണവുമായി എത്തിയയാള്‍ കസ്റ്റംസിന്‍റെ പിടിയിലാകുകയായിരുന്നു. സ്വര്‍ണം കൈപ്പറ്റാനാകാതെ തിരിച്ചുവരികയായിരുന്ന ഉമറിനെയാണ് വലിയതുറ കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്ത് സംഘം…

Read More

തമിഴ്നാട്ടിൽ കാറും ട്രക്കും കൂട്ടിയിടിച്ചു; 5 വിദ്യാർഥികൾക്ക് ദാരുണാന്ത്യം

തമിഴ്നാട് തിരുവള്ളൂരിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ച് അഞ്ച് വിദ്യാർഥികൾ മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശികളായ കുർദാൻ, യുകേഷ്, നിതീഷ്, നിതീഷ് വർമ, രാംകോമൻ എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ചൈതന്യ, വിഷ്ണു എന്നിവർക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ തിരുവള്ളൂർ സർക്കാർ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ചെന്നൈ എസ്ആർഎം കോളജിലെ എൻജിനീയറിങ് വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. ചെന്നൈയിൽനിന്ന് 65 കിലോമീറ്റർ അകലെയുള്ള തിരുവള്ളൂർ ജില്ലയിലെ രാമഞ്ചേരിക്കടുത്ത് ഞായറാഴ്ച രാത്രിയാണ് അപകടം. ചെന്നൈ – തിരുപ്പതി ദേശീയപാതയിൽ വച്ച് വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന…

Read More

തമിഴ്‌നാട്ടിൽ വിദ്യാർത്ഥികൾക്ക് ഓരോ മാസവും 1000 രൂപ പോക്കറ്റ് മണി; പദ്ധതി പ്രഖ്യാപിച്ച് സ്റ്റാലിൻ

തമിഴ്‌നാട്ടിൽ കോളേജ് വിദ്യാർത്ഥികൾക്ക് മാസം തോറും 1000 രൂപയുടെ ഗ്രാൻഡ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. സംസ്ഥാനത്ത് ഡിഗ്രി കോഴ്‌സുകൾക്ക് കോളേജുകളിൽ പോകുന്ന 3.28 ലക്ഷം ആൺകുട്ടികൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. സംസ്ഥാനത്തെ കോളേജുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് നേരത്തെ തന്നെ ഡിഎംകെ സർക്കാർ പ്രത്യേക സഹായ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ‘തമിൾ പുതൽവൻ’ എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. പദ്ധതിക്ക് വേണ്ടി ഈ വർഷം 360 കോടി രൂപ നീക്കിവെച്ചതായി പദ്ധതി ഉദ്ഘാടന ചടങ്ങിൽ സ്റ്റാലിൻ പറഞ്ഞു. കോയമ്പത്തൂരിലെ…

Read More

മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ല; മന്ത്രി റോഷി അഗസ്റ്റിൻ

മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ സുരക്ഷയിൽ പ്രതികരണവുമായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ രം​ഗത്ത്. മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കണമെന്ന കേരളത്തിന്‍റെ ആവശ്യത്തിൽ നിന്ന് ഒരിഞ്ച് പോലും പിന്നോട്ടില്ലെന്ന് മന്ത്രി പറഞ്ഞു. മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എം.പി ഡീൻ കുര്യാക്കോസ് കഴിഞ്ഞ ദിവസം ലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകിയ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം വന്നിരിക്കുന്നത്. സുപ്രീംകോടതിയിൽ നിലനിൽക്കുന്ന കേസാണിത്. കേരളം പറയുന്ന കാര്യങ്ങൾ ശരിയാണെന്ന് കോടതി പോലും നിരീക്ഷിച്ച് തുടങ്ങിയിരിക്കുന്നു. തമിഴ്‌നാടിന് വെള്ളം…

Read More