തമിഴ്നാട്ടിൽ ബിജെപി, അണ്ണാ ഡിഎംകെ നേതാക്കളുടെ വീടുകളിൽ ഇ.ഡി റെയ്ഡ്

തമിഴ്നാട്ടിൽ ബിജെപി, അണ്ണാ ഡിഎംകെ നേതാക്കളുടെ വീടുകളിൽ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. ബിജെപി പുതുക്കോട്ട ജില്ലാ ട്രഷററും വ്യവസായിയുമായ മുരുഗാനന്ദത്തിന്റെയും അണ്ണാ ഡിഎംകെ ഭാരവാഹികളായ രണ്ട് സഹോദരങ്ങളുടെയും വീടുകളിലും ഓഫീസുകളിലുമാണ് പരിശോധന. 2021ലെ അണ്ണാ ഡിഎംകെ സർക്കാരിന്റെ കാലത്ത് എൽഇഡി വിളക്കുകൾക്ക് കരാർ നൽകിയതുമായി ബന്ധപ്പെട്ട് ഇവർക്കെതിരെ കള്ളപ്പണ ആരോപണം ഉയർന്നിരുന്നു. ഇരുപതോളം ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘമാണ് പരിശോധനയ്ക്കെത്തിയത്. സുരക്ഷയ്ക്കായി സിആർപിഎഫ് ഉദ്യോഗസ്ഥരും ഒപ്പമുണ്ട്. ബിജെപിയുമായി വീണ്ടും സഖ്യമില്ലെന്ന് അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമി…

Read More

മുപ്പതുകാരിയായ ഗർഭിണിയേയും മക്കളെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി ; സംഭവം തമിഴ്നാട്ടിലെ സേലത്ത്

സേലത്ത് 30കാരിയായ ഗർഭിണിയുടെയും രണ്ട് പെൺമക്കളുടെയും മൃതദേഹം കിണറ്റിൽ കണ്ടെത്തി. മാതമ്മാൾ, മക്കളായ മനോരഞ്ജിനി (7), നിതീശ്വരി (3) എന്നിവരാണ് മരിച്ചത്. ഭർത്താവുമായി വഴക്കിട്ടതിന് ശേഷം വീട് വിട്ടിറങ്ങിയ യുവതി, മക്കളെ കൊലപ്പെടുത്തി ജീവനൊടുക്കിയതാണെന്ന് നിഗമനം. വാഴപ്പാടിക്ക് സമീപം നെയ്യമലയിൽ കാർഷികാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന കിണറ്റിലാണ് യുവതിയെയും മക്കളെയും മരിച്ച നിലയിൽ കണ്ടെത്തിയത്.ഏഴു മാസം ഗർഭിണിയായിരുന്നു മാതമ്മാൾ. ഭർത്താവ് രവിയുമായി വഴക്കിട്ടാണ് ശനിയാഴ്ച മാതമ്മാൾ പെൺമക്കളോടൊപ്പം വീടുവിട്ടിറങ്ങിയത്. പിന്നീട് വീട്ടിൽ തിരിച്ചെത്തിയില്ല. ഭർത്താവും ബന്ധുക്കളും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല….

Read More

ഭാര്യയ്ക്ക് അശ്ലീല സന്ദേശം അയച്ചു ; അഭിഭാഷകനെ വെട്ടിപ്പരുക്കേൽപ്പിച്ച് കോടതി ജീവനക്കാരൻ , സംഭവം തമിഴ്നാട്ടിൽ

തമിഴ്നാട്ടിൽ അഭിഭാഷകനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ കോടതി ജീവനക്കാരന്റെ ഭാര്യയുടെ പങ്കിന് ശക്തമായ തെളിവുണ്ടെന്ന് പൊലീസ്. അഭിഭാഷകനെ നേരത്തെ ഇവർ ചെരുപ്പൂരി തല്ലിയിരുന്നതായും പൊലീസ് പറഞ്ഞു. വെട്ടേറ്റ അഭിഭാഷകൻ കണ്ണന്റെ നില ഗുരുതരമായി തുടരുകയാണ്. ഹൊസൂരിൽ പട്ടാപ്പകൽ നടന്ന വധശ്രമം കോടതി ജീവനക്കാരൻ ആനന്ദ് കുമാറിന്റെ ഭാര്യ സത്യവതിയുടെ പ്രേരണയിലും അറിവോടെയും എന്നുമാണ് കൃഷ്ണഗിരി പൊലീസിന്റെ കണ്ടെത്തൽ. അഭിഭാഷകനായ കണ്ണൻ, പ്രണയാഭ്യർത്ഥനയുമായി സത്യവതിയെ പിന്തുടരുകയും ഫോണിലേക്ക് തുടർച്ചയായി സന്ദേശങ്ങൾ അയക്കുകയും ചെയ്തിരുന്നു. ശല്യം സഹിക്ക വയ്യാതായപ്പോൾ സത്യവതി ചെരുപ്പൂരി…

Read More

ശ്രീലങ്ക അറസ്റ്റ് ചെയ്യുന്നവരുടെ എണ്ണം കൂടുന്നു ; ഇടപെടൽ വേണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ , എസ് ജയശങ്കറിന് കത്തയച്ചു

ഇന്ത്യൻ മത്സ്യതൊഴിലാളികളെ തുടർച്ചയായി അറസ്റ്റ് ചെയ്യുന്ന ശ്രീലങ്കൻ നാവികസേനക്കെതിരെ വിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രംഗത്ത്. വിഷയത്തിൽ ശക്തമായി ഇടപെടണമെന്നാവശ്യപ്പെട്ട് സ്റ്റാലിൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചു. തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളികൾ കടുത്ത ആശങ്കയിലാണെന്ന് മുഖ്യമന്ത്രി ചൂണ്ടികാട്ടി. ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയുന്നവരുടെ എണ്ണത്തിൽ അഭൂതപൂർവമായ വർധനയാണെന്നും അദ്ദേഹം വിവരിച്ചു. മത്സ്യത്തൊഴിലാളികളുടെ ആശങ്ക മാറ്റാനുള്ള നടപടികൾ വേണമെന്നും മത്സ്യതൊഴിലാളികളുടെ മോചനത്തിനായി ഉടൻ ഇടപെടണമെന്നും വിദേശകാര്യ മന്ത്രിക്ക് അയച്ച കത്തിൽ എം കെ സ്റ്റാലിൻ ആവശ്യപ്പെട്ടു….

Read More

മദ്യപാനത്തിനിടെ തർക്കവും കയ്യാങ്കളിയും ; തമിഴ്നാട് സ്വദേശി കൊല്ലപ്പെട്ടു , പ്രതി അറസ്റ്റിൽ

മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കം കയ്യാങ്കളിയിലെത്തിയതിന് പിന്നാലെ തമിഴ്നാട് സ്വദേശി കൊല്ലപ്പെട്ടു. തമിഴ്നാട് മൈലാടുംപുറം സ്വദേശി ബൽറാം ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് തമഴ്നാട് മയിലാടുംതുറ സ്വദേശി വാസുവിനെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ ബൽറാമും വാസുവും മറ്റ് രണ്ട് സുഹൃത്തുക്കൾക്കൊപ്പം മോങ്ങം ഹിൽടോപ്പിലെ ലോഡ്ജ് മുറിയിൽ വെച്ച് മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കം കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു. വാസു ബലമായി തള്ളിയതിനെ തുടർന്ന് ബൽറാം മുറിയിലെ ഭിത്തിയിൽ തലയിടിച്ച് വീണു. ഗുരുതരമായി പരിക്കേറ്റ വാസു സംഭവ സ്ഥലത്തുവെച്ച് മരിച്ചു. കൂടെയുണ്ടായിരുന്നവർ…

Read More

തമിഴ്‌നാട്ടിൽ പാമ്പുകടിയേറ്റാൽ സർക്കാരിനെ അറിയിക്കണം; പൊതുജനാരോഗ്യ നിയമത്തിന് കീഴിൽ ഉൾപ്പെടുത്തി

പാമ്പുകടിയേറ്റുള്ള മരണങ്ങൾ കുറയ്ക്കാൻ നടപടികളുമായി തമിഴ്‌നാട് സർക്കാർ. പാമ്പുകടിയേറ്റ് ചികിത്സ തേടുന്നവരുടെ വിവരം ആശുപത്രികൾ ഇനി സർക്കാരിന് കൈമാറണം. പാമ്പുകടിക്കുന്നതിനെ പൊതുജനാരോഗ്യ നിയമത്തിനുകീഴിൽ ഉൾപ്പെടുത്തിയതായി തമിഴ്‌നാട് സർക്കാർ അറിയിച്ചു. സമീപകാലത്ത് സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങൾ വർധിച്ചിരുന്നു. ഇതിനെ തുടർന്നാണ് സർക്കാരിൻറെ പുതിയ നീക്കം. കർഷകത്തൊഴിലാളികൾ, കുട്ടികൾ, ഉഷ്ണമേഖലാ, ഉഷ്ണമേഖലാ പ്രദേശങ്ങളിൽ താമസിക്കുന്നവർ എന്നിവരുൾപ്പെടെയുള്ള ദുർബലരായ ജനവിഭാഗങ്ങൾക്ക് പാമ്പുകടിയേറ്റുള്ള നിരവധി പ്രശ്‌നങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്. അതിനാൽ പാമ്പ് കടിയേൽക്കുന്നവരുടെ എണ്ണം സംബന്ധിച്ച വിവരശേഖരണം, ക്ലിനിക്കൽ ഇൻഫ്രാസ്ട്രക്ചർ, പാമ്പുകടി മൂലമുള്ള…

Read More

നടൻ വിജയ്‌യുടെ ആരോപണത്തിന് മറുപടിയുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ

നടനും രാഷ്ട്രീയ നേതാവുമായ വിജയ്‌യുടെ ആരോപണത്തിന് മറുപടിയുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ രംഗത്ത് വന്നു. ചെന്നൈയിലെ കൊളത്തൂർ നിയമസഭാ മണ്ഡലത്തിൽ ഒരു പരിപാടിയിൽ സംസാരിക്കവെയാണ് സ്റ്റാലിൻ വിജയുടെ ആരോപണത്തെ വിമർശിച്ചുകൊണ്ട് രം​ഗത്തു വന്നത്. ഞായറാഴ്ച നടന്ന അദ്ദേഹത്തിൻ്റെ പാർട്ടി തമിഴക വെട്രി കഴകം എക്‌സിക്യൂട്ടീവ് കൗൺസിൽ യോഗത്തിൽ 26 പ്രമേയങ്ങൾ പാസാക്കിയിരുന്നു. പാർട്ടി ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’, ‘നീറ്റ്’ എന്നിവയെ എതിർത്തു എന്നതാണ് ഏറ്റവും ശ്രദ്ധേയം. യോഗത്തിൽ തമിഴ്‌നാട്ടിലെ ക്രമസമാധാന പ്രശ്‌നത്തിന് വേണ്ടത്ര പ്രാധാന്യം…

Read More

കേരളവും തമിഴ്‌നാടും ബിജെപിയിൽനിന്ന് ഭീഷണി നേരിടുന്നു: ഉദയനിധി സ്റ്റാലിൻ

കേരളവും തമിഴ്‌നാടും ബിജെപിയിൽനിന്ന് ഭീഷണി നേരിടുകയാണെന്നും അതിനെ ഒരുമിച്ച് നിന്ന് പ്രതിരോധിക്കണമെന്നും തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ പറഞ്ഞു. ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്, ഒരു സംസ്‌കാരം’ എന്നതാണ് ബിജെപിയുടെ ലക്ഷ്യമെന്നും കേന്ദ്രീകൃത പരീക്ഷകളെ ഡിഎംകെ എതിർക്കുമെന്നും ഉദയനിധി പറഞ്ഞു. പുരോഗമന ശക്തികളുടെ സ്വാധീനം മൂലമാണ് കേരളത്തിലും തമിഴ്‌നാട്ടിലും ഫാഷിസ്റ്റ് ശക്തികൾക്ക് ഇടം ലഭിക്കാത്തതെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് സ്വകാര്യ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഉദയനിധി. ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കുന്നതും സംസ്‌കൃതത്തിന് പ്രാധാന്യം നൽകുന്നതും ഡിഎംകെ ശക്തമായി എതിർക്കുമെന്നും…

Read More

തമിഴ്നാട്ടിൽ രാഷ്ട്രീയ പോര് കടുക്കുന്നു ; സിനിമാ താരങ്ങൾ തമ്മിൽ കലിപ്പ് , വിജയിയെ പുകഴ്ത്തി രജനീകാന്ത്

തമിഴ്നാട്ടിൽ രാഷ്ട്രീയപ്പോര് സിനിമാ താരങ്ങൾ തമ്മിലുള്ള വാ​ഗ്വാദങ്ങളായി മാറുന്നു. പുതിയ രാഷ്ട്രീയപ്പാർട്ടി രൂപീകരിച്ച് സൂപ്പർ താരം വിജയ് കൂടെ രം​ഗത്തെത്തിയതോടെ രാഷ്ട്രീയപ്പോരിന് പല മാനങ്ങൾ കൈവന്നിരിക്കുകയാണ്. വിജയ് അധ്യക്ഷനായ ടിവികെയുടെ ആദ്യ സമ്മേളനം വിജയമെന്ന് രജനീകാന്ത് പുകഴ്ത്തി രം​ഗത്തെത്തി. ഇത് രജനീകാന്തിന് വിജയോടുള്ള നിലപാടാണ് വ്യക്തമാക്കിയത്. അതേസമയം, അജിത്തിനുള്ള തൻ്റെ ആശംസാസന്ദേശത്തിൽ രാഷ്ട്രീയമുണ്ടെന്ന തമിഴിസൈയുടെ പരാമർശത്തിന് മറുപടിയുമായി ഉദയനിധി സ്റ്റാലിനും രംഗപ്രവേശനം ചെയ്തു. തമിഴിസൈയെ പോലെ പണിയില്ലാതെ ഇരിക്കയാണോ താൻ എന്നായിരുന്നു ഉദയനിധിയുടെ മറുപടി. ദീപാവലി ആശംസകൾ…

Read More

തമിഴ്നാട്ടിൽ ഹിന്ദി ഭാഷാ മാസാചരണത്തിനെതിരെ പ്രതിഷേധം; ​മുഖ്യമന്ത്രി സ്റ്റാലിൻ പ്രധാനമന്ത്രിക്ക് കത്തയച്ചു

ചെന്നൈയിൽ ഹിന്ദി ഭാഷാ മാസാചരണത്തിനെതിരെ പ്രതിഷേധം ശക്തമാവുന്നു. ഈ സാഹചര്യത്തിൽ പ്രതിഷേധം അറിയിച്ച് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി സ്റ്റാലിൻ കത്തയച്ചു. ഹിന്ദി ഇതര ഭാഷകളെ അവഹേളിക്കാനുള്ള ശ്രമമാണെന്നാണ് സ്റ്റാലിൻ പറയുന്നത്. പ്രാദേശിക ഭാഷകൾക്ക് സ്വാധീനം ഉള്ള സംസ്ഥാനങ്ങളിൽ ഇത്തരം ചടങ്ങ് നടത്തരുതെന്നും നടത്തിയാൽ പ്രാദേശിക ഭാഷയെയും ആദരിക്കുന്ന നിലയിലാകണം ചടങ്ങെന്നും കത്തിൽ പറയുന്നുണ്ട്. ചെന്നൈ ദൂരദർശന്റെ സുവർണ ജൂബിലിയോട് അനുബന്ധിച്ചുള്ള ചടങ്ങിനെതിരെയാണ് പ്രതിഷേധം ഉയർന്നത്. ദൂരദർശൻ കേന്ദ്രത്തിനു മുന്നിൽ പ്രതിഷേധവുമായി ഡിഎംകെ വിദ്യാർത്ഥി വിഭാഗം രം​ഗത്തെത്തുകയും ചെയ്തു. ഗവർണർക്കെതിരെ…

Read More