‘വിജയ് എന്താണ് പറയുന്നതെന്ന് കേൾക്കണം’; പാർട്ടി സമ്മേളനത്തിൽ ക്ഷണിച്ചില്ലെങ്കിലും പങ്കെടുക്കുമെന്ന് വിശാൽ
നടൻ വിജയ്യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ആദ്യ പൊതുസമ്മേളനത്തിൽ പങ്കെടുക്കുമെന്ന് നടൻ വിശാൽ. ക്ഷണം ലഭിച്ചാലും ഇല്ലെങ്കിലും വോട്ടർ എന്ന നിലയിൽ താൻ സമ്മേളനത്തിൽ പങ്കെടുക്കുമെന്നും ആസ്വദിക്കുമെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. വിജയ് എന്താണ് പറയുന്നതെന്നും നിലവിലെ രാഷ്ട്രീയക്കാരേക്കാൾ ജനങ്ങൾക്കുവേണ്ടി എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നതെന്നും അറിയണം. അതിന് പ്രത്യേകമായി ക്ഷണിക്കേണ്ട ആവശ്യമില്ല. സമ്മേളനത്തിൽ പങ്കെടുക്കുന്നതുകൊണ്ട് തമിഴ്നാട് വെട്രി കഴകത്തിൽ ചേരുമെന്ന് അർഥമാക്കേണ്ടെന്നും വിശാൽ വ്യക്തമാക്കിയതായി തമിഴ് മാധ്യമങ്ങളാണ് റിപ്പോർട്ടു ചെയ്തത്. ഈ മാസം 27-ന് നടക്കുന്ന…