തമിഴ്നാട്ടിലെ മന്ത്രിമാരെ കുറ്റവിമുക്തരാക്കിയ നടപടിക്കെതിരായ ഹൈക്കോടതി പുന:പരിശോധന; സുപ്രീംകോടതിയെ സമീപിക്കാൻ ഡിഎംകെ

തമിഴ്നാട്ടിലെ മന്ത്രിമാരെ കുറ്റവിമുക്തരാക്കിയ നടപടി പുനഃപരിശോധിക്കാനുള്ള മദ്രാസ് ഹൈക്കോടതി തീരുമാനത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഡിഎംകെ. എഐഎഡിഎംകെയുടേയും ബിജെപിയുടേയും മുൻ മന്ത്രിമാര്‍ക്കെതിരായ കേസുകളിൽ ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ്, സമാന നടപടി സ്വീകരിക്കുന്നില്ലെന്നും ചില കേസുകൾ മാത്രം പ്രത്യേകം തെരഞ്ഞെടുക്കുകയാണെന്നും ഡിഎംകെ സംഘടനാ സെക്രട്ടറി പ്രതികരിച്ചു. ചില മന്ത്രിമാർക്കെതിരെ മാത്രം നടപടികളിലേക്ക് നീങ്ങുന്നതിന്റെ കാരണമെന്താണെന്ന് സുപ്രീംകോടതിക്ക് മനസിലാകും. ജ.വെങ്കിടേഷ് സ്വമേധയാ എടുത്ത പല നടപടികളും സുപ്രീം കോടതി മുമ്പ് തള്ളിയിട്ടുണ്ട്. പ്രത്യേക കോടതി ജഡ്ജിക്ക് പിഴവ് പറ്റിയെങ്കിൽ മന്ത്രിമാരെ കുറ്റപ്പെടുന്നത്…

Read More