മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ അറ്റകുറ്റപ്പണിയെ ചൊല്ലിയുള്ള തർക്കം ; മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ

മുല്ലപ്പെരിയാർ അണക്കെട്ട് അറ്റകുറ്റപ്പണിയെ ചൊല്ലിയുള്ള തർക്കത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. വൈക്കം സത്യഗ്രഹ ശതാബ്ദി സമാപനത്തിനായി വ്യാഴാഴ്ച കോട്ടയത്ത് എത്തുമ്പോൾ പിണറായി വിജയനുമായി സംസാരിക്കുമെന്നും സ്റ്റാലിൻ വ്യക്തമാക്കിയത്. തമിഴ്നാട് നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ചോദ്യത്തിനാണ് സ്റ്റാലിന്റെ വിശദീകരണം. മുല്ലപ്പെരിയാർ അറ്റുകുറ്റപ്പണികൾക്കെന്ന പേരിൽ അനുമതിയില്ലാതെ തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് കൊണ്ടുവന്ന സാധനങ്ങൾ കഴിഞ്ഞ ആഴ്ച വള്ളക്കടവ് ചെക്ക് പോസ്റ്റിൽ കേരളാ വനംവകുപ്പ് തടഞ്ഞിരുന്നു. ഇതിൽ തമിഴ്നാട് സർക്കാരിനെ വിമർശിച്ച്…

Read More

പരിവർത്തിത മുസ്‌ലിംകൾക്ക് സംവരണമേർപ്പെടുത്തൽ പരിഗണനയിലെന്ന് തമിഴ്നാട് മുഖ്യമന്ത്രി

പിന്നാക്ക വിഭാഗങ്ങളിൽ നിന്ന് ഇസ്‌ലാമിലേക്ക് പരിവർത്തനം ചെയ്തവർക്ക് സംവരണമേർപ്പെടുത്തൽ പരിഗണനയിലെന്ന് വ്യക്തമാക്കി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. നിയമവിദഗ്ധരുമായി ചർച്ചചെയ്ത് തീരുമാനമെടുക്കുമെന്നും നിയമസഭയിൽ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. മനിതനേയ മക്കൾ കക്ഷി നേതാവ് എം എച്ച് ജവഹിറുല്ലയുടെ ചോദ്യത്തിനായിരുന്നു അദ്ദേഹം മറുപടി നൽകിയത്. ആദി ദ്രാവിഡർ, പിന്നാക്ക വിഭാഗക്കാർ, ഏറ്റവും പിന്നാക്ക വിഭാഗക്കാർ തുടങ്ങിയവരുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ ഉന്നമനത്തിന് ഡി എം കെ സർക്കാർ നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്ന് എം കെ സ്റ്റാലിൻ…

Read More

ബി ജെ പിക്ക് വീണ്ടും അധികാരം ലഭിച്ചാൽ ജനാധിപത്യത്തിന്റെ അന്ത്യമാകും; എം കെ സ്റ്റാലിൻ

കേന്ദ്രത്തിൽ ബി ജെ പിക്ക് വീണ്ടും അധികാരം ലഭിച്ചാൽ ജനാധിപത്യവും സാമൂഹിക നീതിയും ഭരണഘടനയും സംരക്ഷിക്കാൻ ആർക്കും കഴിയില്ലെന്ന് അഭിപ്രായപ്പെട്ട് ഡി എം കെ അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിൻ. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആര് അധികാരം പിടിക്കണം എന്നതിലുപരി ആര് തുടരരുത് എന്നതാണ് ഏറ്റവും പ്രധാന വശമെന്ന് എം കെ സ്റ്റാലിൻ വ്യക്തമാക്കി. കാവേരി ഡെൽറ്റ ജില്ലകളിലെ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെ പരാമർശിച്ചത്. പുതുച്ചേരിയിലെ ഒന്നിന് പുറമെ…

Read More