തമിഴ്നാട്ടിലെ ലോവർ ക്യാമ്പിന് സമീപം കരടിയുടെ ആക്രമണം ; കർഷകന് ഗുരുതര പരിക്ക്

തമിഴ്‌നാട്ടിലെ ലോവര്‍ ക്യാമ്പിനു സമീപം കര്‍ഷകനെ കരടി ആക്രമിച്ചു. മുഖത്ത് ഗുരുതരമായി പരുക്കേറ്റ ഗൂഡല്ലൂര്‍ സ്വദേശി ഗോപാലിനെ (60) ആദ്യം തേനി മെഡിക്കല്‍ കോളജിലും പിന്നീട് മധുര മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ഏഴിന് ലോവര്‍ ക്യാമ്പിനും ഗൂഡല്ലുരിനുമിടയില്‍ പെരുമാള്‍ കോവില്‍ ഫോറസ്റ്റ് സ്‌റ്റേഷനടുത്ത് വച്ചാണ് സംഭവം. ഗോപാലിനൊപ്പം സുഹൃത്ത് ഗൂഡല്ലൂര്‍ സ്വദേശി രാമറും ഉണ്ടായിരുന്നു. രാമര്‍ ഓടി മാറിയതിനാല്‍ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടു. ഗോപാലിന്റെ കൃഷി സ്ഥലത്തേക്ക് പോവുകയായിരുന്നു ഇരുവരും. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക്…

Read More

നയപ്രഖ്യാപന പ്രസംഗം വായിക്കാതെ ഗവർണർ നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയ സംഭവം ; വിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ

നയപ്രഖ്യാപന പ്രസംഗം വായിക്കാതെ നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയ തമിഴ്നാട് ഗവർണറെ വിമർശിച്ച് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഗവർണർ ആർ എൻ രവിയുടെ നടപടി ബാലിശമെന്നാണ് എം കെ സ്റ്റാലിൻ വിമർശിച്ചത്. സംസ്ഥാനത്തെ ജനങ്ങളെ ഗവർണർ തുടർച്ചയായി അവഹേളിക്കുകയാണെന്നും സ്റ്റാലിൻ ആഞ്ഞടിച്ചു. ഭരണഘടനാപരമായ ചുമതലകൾ നിറവേറ്റാൻ മനസ്സില്ലെങ്കിൽ ആർ എൻ രവി എന്തിനാണ് ഗവർണർ പദവിയിൽ തുടരുന്നതെന്ന് സ്റ്റാലിൻ ചോദിച്ചു. മുൻ വർഷങ്ങളിൽ ഗവർണർ ചില ഭാഗങ്ങൾ വായിക്കാതെ വിട്ടതും സ്റ്റാലിൻ ചൂണ്ടിക്കാട്ടി. സഭാ സമ്മേളനത്തിന്‍റെ തുടക്കത്തിൽ,…

Read More

ദേശീയ​ഗാനത്തിന് പകരം ‘തമിഴ് തായ് വാഴ്ത്ത്’; നിയമസഭയിൽ നിന്നിറങ്ങിപ്പോയി തമിഴ്നാട് ​ഗവർണർ

നിയമസഭയിൽ ദേശീയ​ ​ഗാനത്തിനു പകരം ‘തമിഴ് തായ് വാഴ്ത്ത്’ ആലപിച്ചതിന് നയപ്രഖ്യാപന പ്രസം​ഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി തമിഴ്നാട് ​ഗവർണർ ആർ എൻ രവി. ​തമിഴ്നാട് നിയമസഭ ഭരണഘടനയെയും ദേശീയ​ഗാനത്തെയും അപമാനിച്ചുവെന്ന് കാണിച്ച് രാജ്ഭവനും പ്രതികരിച്ചു. ഗവർണർ ആർ എൻ രവി സഭയിലേക്കെത്തിയപ്പോൾ സ്പീക്കർ എം അപ്പാവു പൊന്നാടയണിയിച്ച് സ്വീകരിച്ചിരുന്നു. സമ്മേളനം ആരംഭിച്ചപ്പോൾ ആദ്യം തമിഴ് തായ് വാഴ്ത്ത് ആലപിച്ചതു കേട്ട സ്പീക്കർ അടുത്തതായി ദേശീയ ​ഗാനം ആലപിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ല. ഇതിൽ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോക്ക്. ‘ഇന്ന് തമിഴ്‌നാട്…

Read More

തമിഴ്നാട്ടിലെ വിരുദുനഗറിൽ പടക്ക നിർമാണശാലയിൽ തീപിടുത്തം ; 6 പേർ മരിച്ചു , ജോലി ചെയ്തിരുന്നത് 80 തൊഴിലാളികൾ

തമിഴ്നാട് വിരുദുന​ഗറിൽ പടക്കനിർമ്മാണശാലയിലുണ്ടായ പൊട്ടിത്തറിയിൽ ആറ് പേർ മരിച്ചു. 35 മുറികളിലായി 80 തൊഴിലാളികളാണ് ഉണ്ടായിരുന്നത്. വിരുദുന​ഗറിൽ ബൊമ്മൈപുരം ​ഗ്രാമത്തിലാണ് അപകടമുണ്ടായത്. സായിനാഥ് പടക്കനിർമ്മാണശാല എന്ന പേരിൽ ബാലാജി എന്ന വ്യക്തി നടത്തുന്ന പടക്കനിർമാണശാലയിലാണ് പൊട്ടിത്തെറി ഉണ്ടായിരിക്കുന്നത്. പല നിലകളിലായി 35 മുറികളാണ് ഇവിടെയുണ്ടായിരുന്നത്. ജോലി ചെയ്യുന്നതിനിടയിലാണ് രാവിലെ പൊട്ടിത്തറി ഉണ്ടായത്. നാല് മുറികൾ പൂർണമായും നശിച്ച നിലയിലാണ്. ആറ് മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തിട്ടുണ്ട്. എത്ര പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന കാര്യത്തിൽ സ്ഥിരീകരണമെത്തിയിട്ടില്ല. ശിവകാശിയിലെയും മാത്തൂരിലെയും അ​ഗ്നിശമന സേനാം​ഗങ്ങൾ…

Read More

തമിഴ്നാട്ടിൽ ആശുപത്രി മാലിന്യം തള്ളിയ സംഭവം ; കേരളത്തെ വിമർശിച്ച് ദേശീയ ഹരിത ട്രൈബ്യൂണൽ

ആശുപത്രി മാലിന്യങ്ങൾ തിരുനെൽവേലിയിൽ തള്ളിയ സംഭവത്തിൽ കേരളത്തെ വിമർശിച്ച് വീണ്ടും ദേശീയ ഹരിത ട്രൈബ്യൂണൽ. ആശുപത്രികൾക്കെതിരെ നടപടി വൈകുന്നത് എന്തുകൊണ്ടാണെന്ന് ട്രൈബ്യൂണലിന്റെ ചെന്നൈ ബെഞ്ച് വിമർശിച്ചു. കേരളത്തിലെ മെഡിക്കൽ മാലിന്യം തമിഴ്നാട്ടിൽ തള്ളുന്നതിന്റെ ആവശ്യമെന്താണെന്നും കോടതി ചോദിച്ചു. ഈ മാസം 20ന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ മറുപടി നൽകണമെന്നും ട്രൈബ്യൂണൽ നിർദേശിച്ചു. ആശുപത്രികളുടെ വിശദീകരണം തേടിയിട്ടുണ്ടെന്ന് കേരളം മറുപടി നൽകി. ഹരിത ട്രൈബ്യൂണൽ ഉത്തരവിന് പിന്നാലെ മാലിന്യങ്ങൾ കേരളം തിരുനെൽവേലിയിൽ നിന്ന് നീക്കിയിരുന്നു. 

Read More

‘ജോസഫ് വിജയ്’ എന്ന് അഭിസംബോധന ചെയ്ത് ഗവർണർ; ഫാഷിസത്തിനു കുടപിടിക്കുന്നു: തിരിച്ചറിയാനുള്ള വിവേകം വിജയ് കാണിക്കണമെന്ന് ഡിഎംകെ

അണ്ണാ സർവകലാശാലയിൽ വിദ്യാർഥിനി അതിക്രമത്തിനിരയായ സംഭവത്തിൽ ഗവർണർ ആർ.എൻ.രവിയെ സന്ദർശിച്ച നടനും ടിവികെ നേതാവുമായ വിജയ്‌യെ ‘ജോസഫ് വിജയ്’ എന്ന് അഭിസംബോധന ചെയ്തു സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ട തമിഴ്നാട് രാജ്ഭവൻ വിവാദത്തിലായി. ഗവർണർക്കു കൈമാറിയ കത്തിൽ ഉൾപ്പെടെ വിജയ് എന്നു മാത്രമാണ് പേരെന്നിരിക്കെ ‘ജോസഫ് വിജയ്’ എന്നു പ്രത്യേകം ചേർത്തതു വഴി രാജ്ഭവൻ ഫാഷിസത്തിനു കുടപിടിക്കുകയാണെന്നും ഇക്കാര്യം തിരിച്ചറിയാനുള്ള വിവേകം വിജയ് കാണിക്കണമെന്നും ഡിഎംകെ വിദ്യാർഥി വിഭാഗം അധ്യക്ഷൻ രാജീവ് ഗാന്ധി പരിഹസിച്ചു. വിജയ്‌ക്ക് ഫാഷിസവും പായസവും തമ്മിൽ വേർതിരിച്ചറിയാനുള്ള കഴിവില്ലെന്നും…

Read More

തമിഴ്നാട്ടിൽ കനത്ത മഴ തുടരുന്നു; 16 ജില്ലകളിൽ ഓറഞ്ച് അലർട്ട്: 12 ജില്ലകളിൽ സ്കൂളുകൾക്ക് അവധി

തമിഴ്നാട്ടിൽ പലയിടങ്ങളിലും കനത്ത മഴ തുടരുന്നു. ചെന്നൈ ഉൾപ്പെടെ 16 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈറോഡ്, സേലം അടക്കം 17 ജില്ലകളിൽ യെല്ലോ ആലർട്ടും നിലവിലുണ്ട്. ചെന്നൈ, വിഴുപുരം, കടലൂർ അടക്കം 12 ജില്ലകളിൽ ഇന്ന് സ്കൂളുകൾക്ക് അവധി നൽകിയിട്ടുണ്ട്. പുതുച്ചേരിയിലും കാരയ്ക്കലൂം ഓറഞ്ച് അലർട്ട് ആണ്. ഇവിടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകി. അതേസമയം തമിഴ്നാട്ടിൽ മഴക്കെടുതിയിൽ ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നാഗപട്ടണത്ത് വീടിന്റെ ഭിത്തി ഇടിഞ്ഞുവീണ് 13കാരനാണ് മരിച്ചത്. എട്ടാം…

Read More

വിവേചനങ്ങൾക്ക് എതിരായ പോരാട്ടം തുടരണം ; തന്തൈ പെരിയാർ സ്മാരകം നാടിന് സമർപ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ

സമൂഹത്തിലെ വിവേചനങ്ങള്‍ക്കെതിരായ പോരാട്ടം തുടരണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. നിയമത്തിലൂടെ എല്ലാം മാറ്റാൻ കഴിയില്ല. വ്യക്തികളുടെ മനോഭാവത്തിൽ ആദ്യം മാറ്റം ഉണ്ടാകണമെന്നും സ്റ്റാലിൻ ചൂണ്ടിക്കാട്ടി. തമിഴ്നാട് സർക്കാരിന്റെ വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷങ്ങൾക്ക് സമാപനം കുറിക്കുന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പെരിയാർ സ്മാരകത്തിന്റെ നിർമാണത്തിലുടനീളം മുഖ്യമന്ത്രി പിണറായി വിജയൻ പിന്തുണച്ചെന്നും നന്ദി അറിയിക്കുന്നതായും സ്റ്റാലിൻ പറഞ്ഞു. ഇന്ത്യയിലെ തന്നെ മികച്ച കാര്യശേഷിയുള്ള മുഖ്യമന്ത്രിയാണ് പിണറായിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൈക്കത്ത് നടന്ന സമാപന പരിപാടി തമിഴ്നാട്…

Read More

ഫിൻജാൻ ചുഴലിക്കാറ്റ് ; തമിഴ്നാടിന് സഹായധനം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

ഫിൻജാൽ ചുഴലിക്കാറ്റിനെ തുടർന്ന് നാശനഷ്ടമുണ്ടായ തമിഴ്‌നാടിന് കേന്ദ്രം സഹായധനം പ്രഖ്യാപിച്ചു. 944.80 കോടി രൂപയാണ് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലേക്ക് കേന്ദ്ര വിഹിതമായി അനുവദിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ച് വാർത്താക്കുറിപ്പിറക്കി. 2000 കോടി രൂപയുടെ സഹായമാണ് തമിഴ്‌നാട് തേടിയത്. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചതിന് പിന്നാലെയാണ് കേന്ദ്ര സർക്കാർ തുക അനുവദിച്ചത്. ദുരന്തം വിലയിരുത്താൻ കേന്ദ്ര സംഘം തമിഴ്നാട്ടിൽ എത്തിയ ദിനം തന്നെ കേന്ദ്രം തുക അനുവദിച്ചുവെന്നതും പ്രസക്തമാണ്….

Read More

‘ഫിൻജാൽ ‘ ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ കരതൊടും ; തമിഴ്നാടും , തെക്കൻ ആന്ധ്രാ തീരവും അതീവ ജാഗ്രതയിൽ

ഫിൻജാൽ ചുഴലിക്കാറ്റ് ഇന്ന് കര തൊടും. ഉച്ചയ്ക്ക് ശേഷം കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയിൽ കര തൊടുമെന്നാണ് പുറത്തുവരുന്ന വിവരം. നിലവിൽ ചെന്നൈക്ക് 190 കിലോമീറ്റർ അകലെയാണ് ചുഴലിക്കാറ്റുള്ളത്. തമിഴ്നാട് -തെക്കൻ ആന്ധ്രാ തീരമേഖല അതീവജാഗ്രതയിലാണ്. 90 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനു സാധ്യതയുണ്ട്. ചെന്നൈ അടക്കം 8 ജില്ലകളിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഐടി ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സംവിധാനം ഒരുക്കിയിട്ടുണ്ട്. ചെന്നൈയിൽ നിന്നുള്ള പല വിമാനങ്ങളും വൈകുന്നു. ചെന്നൈ മെട്രോ രാത്രി 11 വരെ…

Read More