തമിഴ് സിനിമ മേഖലയിൽ ലൈംഗികാതിക്രമങ്ങൾക്കെതിരെ ശക്തമായ നടപടിയുമായി നടികർ സംഘം

തമിഴ് സിനിമ മേഖലയിൽ ലൈംഗികാതിക്രമങ്ങൾ നടത്തുന്നവരെ അഞ്ച് വർഷത്തേക്ക് വിലക്കാൻ തമിഴ് നടികർ സംഘം. എന്നാൽ സമഗ്രമായ അന്വേഷണത്തിന് ശേഷം പരാതി സത്യമാണെന്ന് തെളിഞ്ഞാൽ മാത്രമായിരിക്കും നടപടി. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു നടപടി. ദക്ഷിണേന്ത്യൻ ആർട്ടിസ്റ്റ്സ് അസോസിയേഷന്റെ (തമിഴ് നടികർ സംഘം) ആഭ്യന്തര സമിതിയാണ് ശുപാർശ പാസാക്കിയത്. നടികർ സംഘത്തിന്റെ അടുത്ത യോഗത്തിൽ സമിതി ശുപാർശകൾ പരിഗണിക്കും. പരാതികൾ പരിഗണിക്കുന്നതിന് നിയമസഹായവും നൽകും. മാത്രമല്ല ആരോപണവിധേയന് ആദ്യം മുന്നറിയിപ്പ് നൽകും. അതിനു ശേഷം പരാതിയിൽ…

Read More