
ദിലീപേട്ടന്‍ എന്നെ സ്വന്തം വീട്ടിലെ അംഗത്തെപോലെയാണ് കാണുന്നത്; തമന്ന ഭാട്ടിയ
ഇന്ത്യന്‍ വെള്ളിത്തിരയിലെ താരറാണിമാരില്‍ ഒരാളാണ് തമന്ന ഭാട്ടിയ. തെന്നിന്ത്യ ഇളക്കിമറിച്ച തമന്നയ്ക്ക് പതിനായിരക്കണക്കിന് ആരാധകരാണ് ഉള്ളത്. രജനികാന്ത് ചിത്രം ജെയിലറില്‍ നായികയായതോടെ തമന്നയുടെ താരമൂല്യം വര്‍ധിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം തന്റെ പുതിയ വെബ്‌സീരിസിന്റെ പ്രമോഷന്‍ ചടങ്ങില്‍ തമന്ന നടത്തിയ ചില അഭിപ്രായപ്രകടനങ്ങള്‍ ചര്‍ച്ചയായിരിക്കുകയാണ്. കാണാന്‍ ഭംഗിയുളള അഭിനേതാക്കള്‍ക്ക് ഗൗരവമുള്ള കഥാപാത്രങ്ങള്‍ ലഭിക്കുന്നില്ല. അവര്‍ക്ക് ഗൗരവമുളള വേഷങ്ങള്‍ ചെയ്യാന്‍ കഴിയില്ലെന്ന ചാപ്പ കുത്തിയിരിക്കുകയാണ്. ഇതു വിചിത്രമായ സംഭവമാണ്. റോബി ഗ്രെവാള്‍ സംവിധാനം ചെയ്ത ആക്‌രി സച്ച് എന്ന വെബ്…