
കലാഭവൻ ഷാജോൺ പറഞ്ഞു, എനിക്കും മകളുണ്ട്: അനുസിതാര
ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് യുവനായികാ നിരയിലെ ശാലീനസുന്ദരിയായ അനു സിതാര. പൊട്ടാസ് ബോംബ് എന്ന സിനിമയിൽ ബാലതാരമായാണ് അരങ്ങേറ്റം. പിന്നീടു സത്യൻ അന്തിക്കാടിന്‍റെ ഒരു ഇന്ത്യൻ പ്രണയകഥയിൽ ലക്ഷ്മി ഗോപാലസ്വാമിയുടെ കുട്ടിക്കാലം മികവുറ്റതാക്കി. സന്തോഷം എന്ന സിനിമയിലെ ലൊക്കേഷനിൽ ഒരു സീൻ ഷൂട്ട് ചെയ്യുന്നതിനിടെ കലാഭവൻ ഷാജോണുമായുണ്ടായ അനുഭവം തുറന്നുപറയുകയാണ് താരം. “സന്തോഷം എന്ന സിനിമയിൽ ഏറ്റവും പ്രാധാന്യം നൽകിയിരിക്കുന്നത് കുടുംബബന്ധങ്ങൾക്കാണ്. ആ സിനിമയിലെ ഓരോ കഥാപാത്രവും നമുക്കിടയിലും ഉണ്ടെന്നു തോന്നും….