‘ജീവിതത്തിൽ ഒരിക്കൽപോലും ഒരു അഭിനേതാവ് ആകുമെന്ന് വിശ്വസിച്ച ഒരാൾ ആയിരുന്നില്ല; ഇതൊന്നും ഇല്ലെങ്കിലും ഞാൻ ഓകെയായിരുന്നു: സാനിയ അയ്യപ്പൻ

കുറച്ച് സിനിമകൾ മാത്രമാണ് ചെയ്തതെങ്കിലും മലയാളികളുടെ ഇഷ്ട താരമാണ് സാനിയ അയ്യപ്പൻ. ഡാൻസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ താരം തമിഴിലടക്കം സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ സാനിയ പലപ്പോഴും വസ്ത്രങ്ങളുടെ പേരിൽ വലിയ വിമർശനങ്ങൾ നേരിട്ടുണ്ട്. കൂടുതലും ഗ്ലാമറസ് ചിത്രങ്ങൾ പങ്കുവയ്ക്കുമ്പോഴായിരുന്നു ഈ വിമർശനങ്ങൾ തേടിയെത്താറുള്ളത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവയ്ക്കുമ്പോൾ നേരിടുന്ന ആളുകളുടെ മനോഭാവത്തെക്കുറിച്ച് പറയുകയാണ് സാനിയ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സാനിയ ഇതേക്കുറിച്ച് തുറന്നുപറയുന്നത്….

Read More

മനുഷ്യരെ കുടിയൊഴിപ്പിക്കാൻ ആസൂത്രിത നീക്കം നടത്തുന്നു; ഫോറസ്റ്റ്  ഉദ്യോഗസ്ഥർ  സാമൂഹിക  വിരുദ്ധരായും  ഗുണ്ടകളായും  മാറുമെന്ന് പി വി അൻവർ

സർക്കാരിന്റെ പുതിയ വന നിയമ ഭേദഗതി ബിൽ വളരെ അപകടകാരിയാണെന്ന് പി വി അൻവർ എംഎൽഎ. വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നിലവിലുള്ള അധികാരത്തിന്റെ പത്തിരട്ടി അമിതാധികാരം നൽകുന്ന ബില്ലാണിതെന്ന് അൻവർ ആരോപിച്ചു. മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘വന്യജീവി ആക്രമണം സാധാരണ സംഭവമായി കേരളത്തിൽ മാറിയിരിക്കുകയാണ്. പ്രകൃതിയുടെ സ്വാഭാവിക പ്രതിഭാസമാണ് ഇതെന്ന് വരുത്തിതീർക്കാൻ സർക്കാരിന്റെ നിലപാട് മാറി. ഇക്കാലമത്രയും സർക്കാർ പറഞ്ഞത് ഇത് കേന്ദ്ര വന നിയമമാണ് തങ്ങൾക്ക് ഒന്നും ചെയ്യാനില്ല എന്നാണ്. ഇതിന് പിന്നാലെയാണ് സംസ്ഥാന വന നിയമത്തിൽ…

Read More

മുഖ്യമന്ത്രി ആരെന്ന് ചർച്ച ചെയ്യാനുള്ള സമയമല്ല ഇത്; ആരെങ്കിലും ആരെയെങ്കിലും പുകഴ്ത്തിയാൽ മുഖ്യമന്ത്രി ആവില്ല: കെ മുരളീധരൻ

ആരെങ്കിലും ആരെയെങ്കിലും പുകഴ്ത്തിയാൽ മുഖ്യമന്ത്രി ആവില്ലെന്ന് കെ മുരളീധരൻ. എല്ലാവരും എല്ലാവരെയും പുകഴ്ത്താറുണ്ട്,  ആരെയും ഇകഴ്ത്താറില്ല. എല്ലാ സമുദായങ്ങളും കോൺഗ്രസുകാരെ സ്വീകരിക്കുന്നത് നല്ല കാര്യമാണ്. മുഖ്യമന്ത്രി ആരെന്ന് ചർച്ച ചെയ്യാനുള്ള സമയമല്ല ഇത്. രാഹുൽ ഗാന്ധിയും മല്ലികാർജുൻ കാർഗ്യയുമുള്ളപ്പോൾ മുഖ്യമന്ത്രി കാര്യം ഇവിടെ ചർച്ച ചെയ്യേണ്ടതില്ല.കോൺഗ്രസ്‌ നിയമസഭാ കക്ഷിയാണ് മുഖ്യമന്ത്രി കാര്യത്തിൽ തീരുമാനമെടുക്കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു  ഗ്രൂപ്പിന്‍റെ  കാലഘട്ടമൊക്കെ അവസാനിച്ചു. നേതാക്കൾക്ക് സ്ഥാനം കിട്ടാനാണ് ഗ്രൂപ്പ് എന്നുള്ളത് പ്രവർത്തകർ മനസ്സിലാക്കിയിട്ടുണ്ട്. നേതാക്കൾക്ക് അധികാരം കിട്ടുമെന്ന് തോന്നുമ്പോൾ ആളുകൾ…

Read More

ആ സിനിമ കാരണം ശ്രുതിയ്ക്ക് സ്കൂളിൽ നാണക്കേടുണ്ടായി, കുട്ടി നുണ പറയുന്നുവെന്ന് അവർ പറഞ്ഞു; കമൽഹാസൻ

കമൽ ഹാസന്റെ സിനിമാ ജീവിതത്തിലെ നാഴികകല്ലായി മാറിയ സിനിമയാണ് അപൂർവ സഹോദരങ്ങൾ. ചിത്രത്തിൽ മൂന്ന് കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിച്ചത്. സിൻ​ഗീതം ശ്രീനിവാസ റാവു സംവിധാനം ചെയ്ത ചിത്രം പിന്നീട് ഹിന്ദി അടക്കമുള്ള ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്തിരുന്നു. പാൻ ഇന്ത്യൻ സിനിമയെന്ന രീതിയിൽ ഒരുപക്ഷെ ഇന്ത്യയിൽ ആദ്യമായി അം​ഗീകരിക്കപ്പെട്ട സിനിമ കൂടിയാകും അപൂർവ സഹോദരങ്ങൾ. രാജ്യവ്യാപകമായി വലിയ വിജയം സിനിമ നേടി. ചിത്രത്തിൽ കമൽഹാസൻ അവതരിപ്പിച്ച അപ്പു എന്ന കുള്ളൻ കഥാപാത്രം പ്രേക്ഷകർക്ക് എന്നും ഒരു വിസ്മയമാണ്. ടെക്നോളജി…

Read More

കെഎസ്ആർടിസിയിൽ ടിക്കറ്റിതര വരുമാനം വർദ്ധിപ്പിക്കാൻ പദ്ധതികൾ വരും: കെഎസ്ആർടിസിയുടെ 12 സ്റ്റേഷനുകൾ ബ്രാൻഡിങ്; ഗണേഷ് കുമാർ

കെഎസ്ആർടിസിയിൽ ടിക്കറ്റ് ഇതര വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ. പെരുമ്പാവൂരിൽ കെഎസ്ആർടിസിയുടെ യാത്രാ ഫ്യുവൽസ് ഔട്ട്‍ലെറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് കെ എസ് ആർ ടി സിയിൽ ബ്രാൻഡിംഗ് നടപ്പാക്കാൻ ശ്രമിക്കുന്നത്.  കെഎസ്ആർടിസിയുടെ 12 സ്റ്റേഷനുകൾ ബ്രാൻഡ് ചെയ്യുന്നതിനുള്ള ചർച്ച പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗ്രാനൈറ്റ് ഒട്ടിച്ച് സ്റ്റേഷനുകൾ വൃത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി കെ.എസ്.ആർ.ടി.സി സ്റ്റേഷനുകളിലെ എല്ലാ ടോയ്‍ലെറ്റുകളും നവീകരിക്കുമെന്നും മന്ത്രി…

Read More

അന്ന് ആവേശം സെക്കന്റ് ഹാഫ് ലാഗാണെന്ന് തട്ടി വിട്ടു; എന്തിനെന്ന് ചേട്ടനും ചോദിച്ചു; എന്തെങ്കിലുമൊക്കെ പറയണ്ടേ!: ധ്യാന്‍

ഒരുമിച്ച് തീയേറ്ററുകളിലെത്തിയ സിനിമകളാണ് ആവേശവും വര്‍ഷങ്ങള്‍ക്ക് ശേഷവും. ഇപ്പോഴിതാ രണ്ട് സിനിമകളും ഒരുമിച്ച് വന്നപ്പോഴുണ്ടായ രസകരമായ പ്രൊമോഷന്‍ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. താര സംഘടനയായ അമ്മയുടെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ധ്യാന്‍ മനസ് തുറന്നത്. ഫഹദ് ഫാസിലും ഒപ്പമുണ്ടായിരുന്നു. നടന്‍ ബാബുരാജ് ആയിരുന്നു അവതാരകന്‍. വര്‍ഷങ്ങള്‍ക്ക് ശേഷം ഡ്രാമയാണ്. ആവേശം തീയേറ്ററില്‍ ആഘോഷമാണ്. അതിന്റെ വ്യത്യാസമുണ്ട്. പ്രൊമോഷന്റെ സമയത്ത് ഫഹദ് ഇക്ക വിളിച്ചിരുന്നു. നമുക്ക് ഒരുമിച്ച് പ്രൊമോഷന്‍ ചെയ്യാമെന്ന് പറഞ്ഞു. ഭയങ്കര ബുദ്ധിപരമായ ടാക്ടിക്‌സ്…

Read More

മണിപ്പൂർ വിഷയത്തിന് പരാമവധി വേഗം പരിഹാരം കാണണം; മുഖ്യമന്ത്രി ബിരേൻ സിംഗുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേൻ സിംഗുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രിമാരുടെ യോഗത്തിന് ദില്ലിയിലെത്തിയ ബിരേൻ സിംഗുമായി അടച്ചിട്ട മുറിയിലാണ് പ്രധാനമന്ത്രി ചർച്ച നടത്തിയത്. അമിത് ഷായും രാജ്നാഥ് സിംഗും ചർച്ചയില്‍ പങ്കെടുത്തു. ഉദ്യോഗസ്ഥരെ ഒഴിവാക്കിയായിരുന്നു കൂടിക്കാഴ്ച. മണിപ്പൂർ വിഷയത്തിന് പരാമവധി വേഗം പരിഹാരം കാണണമെന്നാണ് പ്രധാനമന്ത്രി നിർദേശം നല്‍കിയത്. ഇരു വിഭാഗങ്ങളോട് തുടർന്നും സംസാരിക്കണം. സുരക്ഷാ വിന്യാസത്തിലടക്കം കൂടുതല്‍ കേന്ദ്ര സഹായം നേതാക്കള്‍ വാഗ്ദാനം ചെയ്തിട്ടുമുണ്ട്.  നേരത്തെ, പ്രധാനമന്ത്രിയുമായി കാത്തലിക് ബിഷപ്പ് കോണ്‍ഫറൻസ് ഓഫ്…

Read More

പെയിൻറിംഗ് ആയിരുന്നു തൊഴിൽ, ഒരുപാടു കഷ്ടതകൾ സഹിച്ചിട്ടുണ്ട്; അസീസ് നെടുമങ്ങാട്

പുതിയ തലമുറയിലെ ഹാസ്യതാരങ്ങളിൽ അസീസ് നെടുമങ്ങാട് ശ്രദ്ധേയനാണ്. നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള അസീസിന് കണ്ണൂർ സ്‌ക്വാഡ് എന്ന ചിത്രം കരിയറിൽ വഴിത്തിരിവായിരുന്നു. തൻറെ പഴയകാലത്തെക്കുറിച്ച് അസീസ് പറഞ്ഞത് ആരിലും അവിശ്വസനീയത ഉണർത്തും. അസീസിൻറെ വാക്കുകൾ: ‘2016 ലായിരുന്നു വിവാഹം. എനിക്കന്ന് 26 വയസ്. ഗൾഫിൽ പോയി വന്ന സമയമായിരുന്നു. വീട്ടിൽ തിരക്കിട്ട പെണ്ണന്വേഷണം. എൻറെ കൂട്ടുകാരൻ സന്ദീപിൻറെ അനിയത്തിയുടെ വിവാഹത്തിനു പോയപ്പോഴാണ് മുബീനയെ കണ്ടത്. അങ്ങനെ വീട്ടുകാർ വഴി ആലോചിച്ചു. ഗൾഫിലാണെന്നാണു പറഞ്ഞത്. പക്ഷേ, കല്യാണം കഴിഞ്ഞ്…

Read More

‘എനിക്ക് എയ്ഡ്സ് ആണെന്ന് പറഞ്ഞു പരത്തി’; ദുരനുഭവം വെളിപ്പെടുത്തി മോഹന്‍

തമിഴ് സിനിമ ലോകത്തില്‍ ഒരുകാലത്ത് റൊമാന്‍റിക് ഹീറോയായി വന്ന് ഏറെ വിജയങ്ങള്‍ നേടിയ താരമാണ് മോഹന്‍. 1980 ല്‍ മൂടുംപനി എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്ത് എത്തിയ മോഹന്‍റെ രണ്ടാമത്തെ ചിത്രം നെഞ്ചത്തെ കിള്ളാതെ ആക്കാലത്ത് ഒരുവര്‍ഷത്തോളം തീയറ്ററില്‍ ഓടി. മഹേന്ദ്രനായിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത്. തമിഴ് സിനിമ ലോകം ബോക്സോഫീസ് വിജയങ്ങളാല്‍ ഇദ്ദേഹത്തെ സില്‍വര്‍ ജൂബിലി സ്റ്റാര്‍ എന്നാണ് അന്ന് വിളിച്ചിരുന്നത്.  പലചിത്രങ്ങളും കൈയ്യില്‍ മൈക്ക് പിടിച്ച് ഗാന രംഗങ്ങളില്‍ അഭിനയിച്ചതിനാല്‍ ‘മൈക്ക് മോഹന്‍’…

Read More

ഇടയ്ക്കിടെ വിളിക്കുന്ന വ്യക്തിയാണ് സന്തോഷ് വർക്കി; പാവം തോന്നാറുണ്ട്: അനാർക്കലി

സോഷ്യൽ മീഡിയയിൽ മിക്കപ്പോഴും ചർച്ചയാകുന്ന വ്യക്തിയാണ് സന്തോഷ് വർക്കി. നിരന്തരം ട്രോളുകൾ വന്നിട്ടും ക്യാമറകൾക്ക് മുമ്പിൽ സംസാരിക്കുന്നത് നിർത്താൻ സന്തോഷ് വർക്കി തയ്യാറായിട്ടില്ല. ആറാട്ടണ്ണൻ എന്ന പേരിലാണ് സോഷ്യൽ മീഡിയയിൽ സന്തോഷ് വർക്കി അറിയപ്പെടുന്നത്. നടിമാരെ ശല്യപ്പെടുത്തുന്നയാളാണ് സന്തോഷ് വർക്കിയെന്നും ആരോപണമുണ്ട്. ഇപ്പോഴിതാ സന്തോഷ് വർക്കിയെക്കുറിച്ച് സംസാരിക്കുകയാണ് ന‌ടി അനാർക്കലി മരിക്കാർ. തന്നെ ഇടയ്ക്കിടെ വിളിക്കുന്ന വ്യക്തിയാണ് സന്തോഷ് വർക്കിയെന്ന് അനാർക്കലി പറയുന്നു. ആറാട്ടണ്ണൻ ഇടയ്ക്ക് എന്നെ വിളിക്കാറുണ്ട്. എനിക്ക് പുള്ളിയിൽ തെറ്റായാെന്നും ഫീൽ ചെയ്തി‌ട്ടില്ല. പുള്ളി…

Read More