‘ബോഡിബിൽഡിംഗ് ചെയ്യുന്ന നടൻമാർക്ക് അഭിനയിക്കാൻ അറിയില്ലെന്ന തെറ്റായധാരണ; ആ കാരണം കൊണ്ട് പല സിനിമകളും നഷ്ടമായി’: റിയാസ് ഖാൻ

ബോഡിബിൽഡിംഗ് ചെയ്യുന്ന നടൻമാർക്ക് അഭിനയിക്കാൻ അറിയില്ലെന്ന തെറ്റായധാരണ തെന്നിന്ത്യൻ സിനിമയിൽ ഒരുകാലത്ത് നിലനിന്നിരുന്നതായി നടൻ റിയാസ് ഖാൻ. താൻ ബോഡിബിൽഡിംഗ് ചെയ്തതുകൊണ്ട് പല വേഷങ്ങളും കിട്ടാതെ പോയിട്ടുണ്ടെന്നും നടൻ പറഞ്ഞു. ഹിറ്റ് ചിത്രമായ മാ‌ർക്കോ സിനിമയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെക്കുറിച്ചും റിയാസ് ഖാൻ വ്യക്തമാക്കി. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് നടൻ ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്. ‘മാർക്കോയിൽ ഞാനും ഉണ്ണിമുകുന്ദനുമായുളള കോമ്പിനേഷൻ സീനുകൾ ഉണ്ടായിരുന്നു. എന്നാൽ ചിത്രം റിലീസ് ചെയ്തപ്പോൾ അതൊന്നും ഉണ്ടായിരുന്നില്ല. അത് സംവിധായകന്റെ തീരുമാനമാണ്. ഞാൻ…

Read More

ഇരുചക്ര വാഹനങ്ങള്‍ക്ക് പിന്നിൽ ഇരുന്ന് സംസാരിക്കുന്നത് തടയാനുള്ള നിര്‍ദേശം പ്രായോഗികമല്ല: ഗതാഗതമന്ത്രി

ഇരുചക്ര വാഹനങ്ങള്‍ക്ക് പിറകില്‍ ഇരുന്ന്, ഓടിക്കുന്ന ആളോട് സംസാരിക്കുന്നത് തടയാനുള്ള നിര്‍ദേശം പ്രായോഗികമല്ലെന്ന് ഗതാഗതമന്ത്രി കെബി ഗണേഷ് കുമാര്‍. ഇതൊന്നും പ്രായോഗികമല്ല, ഹെല്‍മറ്റ് ധരിച്ച്‌ ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുന്ന പിറകിലെ യാത്രക്കാരന്‍ സംസാരിക്കുന്നത് ഓടിക്കുന്നയാളുടെ ശ്രദ്ധമാറ്റുമെന്നും അപകടത്തിന് സാധ്യതയുണ്ടെന്നും ഇതിനെതിനെതിരെ നടപടിയെടുക്കണമെന്നുമായിരുന്നു മോട്ടോര്‍ വാഹനവകുപ്പ് പുറത്തിറക്കിയ സര്‍ക്കുലര്‍.

Read More

ബൈക്കിന് പിന്നിലിരിക്കുന്ന ആളോട് ഇനി സംസാരിക്കരുത്; പിഴ ഈടാക്കാൻ എംവിഡി

ബൈക്കിനുപിന്നിൽ ഇരിക്കുന്ന ആളോട് ഒരുകാരണവശാലും സംസാരിക്കരുത്. സംസാരിച്ചാൽ ബൈക്കുടമ പിഴകൊടുക്കേണ്ടി വരും. ഇരുചക്രവാഹനം ഓടിക്കുന്നയാളുടെ ശ്രദ്ധ മാറ്റുന്ന തരത്തിൽ പിന്നിൽ ഇരിക്കുന്ന ആൾ സംസാരിച്ചാൽ പിഴ ഉൾപ്പടെയുള്ള നടപടിക്ക് മോട്ടോർ വാഹന വകുപ്പിന്റെ നിർദ്ദേശം. ബൈക്ക് ഓടിക്കുന്ന ആളും പിന്നിലിരിക്കുന്ന ആളും ഹെൽമറ്റ് ധരിച്ച് സംസാരിക്കുന്നത് ഓടിക്കുന്നയാളുടെ ശ്രദ്ധമാറ്റുകയും അത് അപകടത്തിന് ഇടയാക്കിയേക്കുമെന്നുമുള്ള റിപ്പോർട്ടിനെ തുടർന്നാണ് പുതിയ നിർദ്ദേശം. ഇങ്ങനെ സംസാരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ നടപടിയെടുക്കാമെന്ന് എല്ലാ ആർടിഒമാർക്കും അയച്ച സർക്കുലറിൽ ജോയിന്റ് ട്രാൻസ്‌പോർട്ട് കമ്മിഷണർ കെ മനോജ്…

Read More