ഒരുപാട് നായികമാരോടൊപ്പം അഭിനയിച്ചിട്ടുണ്ട്; ഏത് നായികയെയാണ് ഇഷ്ടം എന്നുപറയുന്നത് ബുദ്ധിമുട്ടുളള ഒരു കാര്യമാണ്: നടൻ മധു

മലയാളത്തിലെ ഒട്ടുമിക്ക പഴയകാല നായികമാരോടൊപ്പവും അഭിനയിക്കാൻ അവസരം ലഭിച്ചിട്ടുണ്ടെന്ന് നടൻ മധു. ഏത് നായികയാണ് മികച്ചത് എന്ന് പറയാൻ സംശയമാണെന്നും മധു പറഞ്ഞു. മലയാള സിനിമയിലെ ഒരു നടൻമാർക്കും കഴിയാത്ത കാര്യം ചെയ്ത വ്യക്തിയാണ് സുരേഷ്ഗോപിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു അഭിമുഖത്തിലാണ് മധു ഇക്കാര്യങ്ങൾ പങ്കുവച്ചത്. ‘ഒരുപാട് നായികമാരോടൊപ്പം അഭിനയിച്ചിട്ടുണ്ട്. അതിൽ ഏത് നായികയെയാണ് ഇഷ്ടം എന്നുപറയുന്നത് ബുദ്ധിമുട്ടുളള ഒരു കാര്യമാണ്. കൂടുതൽ ആളുകളും ഉദ്ദേശിക്കുന്നത് ഷീല, ജയഭാരതി, ശാരദ, ശ്രീവിദ്യ എന്നിവരെയാണ്. എല്ലാവരോടും എനിക്ക് സ്‌നേഹവും ബഹുമാനവുമാണ്….

Read More

‘പല നായകൻമാരും പാൻ ഇന്ത്യൻ ചിത്രങ്ങളിൽ അഭിനയിക്കാനാണ് ആഗ്രഹിക്കുന്നത്’: സംവിധായകൻ കമൽ

ഇന്നത്തെ സിനിമകളിൽ പലരും ബന്ധങ്ങൾക്ക് വില നൽകുന്നില്ലെന്ന് സംവിധായകൻ കമൽ. പല നായകൻമാരും പാൻ ഇന്ത്യൻ ചിത്രങ്ങളിൽ അഭിനയിക്കാനാണ് ആഗ്രഹിക്കുന്നതെന്നും കമൽ പറഞ്ഞു. ഒരു കാലത്ത് പ്രണയത്തിന്റെ കഥ പറയുന്ന ചിത്രങ്ങളാണ് മലയാളികൾ ഇഷ്ടപ്പെട്ടിരുന്നതെന്നും സംവിധായകൻ കൂട്ടിച്ചേർത്തു. തന്റെ സിനിമകളിൽ അഭിനയിച്ച് ഒടുവിൽ വിവാഹിതരായ ഒരുപാട് ഭാഗ്യജോടികൾ ഉണ്ടെന്നും കമൽ വ്യക്തമാക്കി. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ‘ദിലീപും മഞ്ജു വാര്യരും തമ്മിലുളള പ്രണയം എന്നെ ഞെട്ടിച്ച് കളഞ്ഞതാണ്. അവർ തമ്മിൽ…

Read More

‘ആ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം’: എംടിയുടെ വിയോഗത്തിൽ ഹൃദയസ്‌പർശിയായ കുറിപ്പ് പങ്കുവച്ച് മമ്മൂട്ടി

എംടി വാസുദേവൻ നായരുടെ വിയോഗത്തിൽ ഹൃദയസ്‌പർശിയായ കുറിപ്പ് പങ്കുവച്ച് നടൻ മമ്മൂട്ടി. ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാ ജീവിതം കൊണ്ട് തനിക്ക് ലഭിച്ച ഏറ്റവും വലിയ ഭാഗ്യമെന്നാണ് മമ്മൂട്ടി കുറിച്ചത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു നടന്റെ പ്രതികരണം. നിരവധി സിനിമകളിൽ ഒരുമിച്ച് പ്രവർത്തിച്ച ഇരുവരും സിനിമയ്ക്ക് പുറത്തും സൗഹൃദം സൂക്ഷിച്ചിരുന്നു. മമ്മൂട്ടിയുടെ പോസ്റ്റിന്റെ പൂർണരൂപം ചിലരെങ്കിലും പറയാറുണ്ട് എം.ടിയാണ് മമ്മൂട്ടിയെ കണ്ടെത്തിയതെന്ന്.കാണാൻ ആഗ്രഹിച്ചതും അതിനായി പ്രാർത്ഥിച്ചതും അങ്ങനെ അദ്ദേഹത്തെ കണ്ടെത്തിയതും ഞാനായിരുന്നു.കണ്ട ദിവസം മുതൽ ആ ബന്ധം വളർന്നു….

Read More

ചുമ്മാ അടിപിടിയല്ലേ, ജനറേഷൻ ​ഗ്യാപ്പാകാം; ടൊവിനോയുടെ എആർഎം ഇഷ്ടമായില്ലെന്ന് മധു

അങ്ങേയറ്റം ആദരവോടെ മലയാളികൾ ആരാധിക്കുന്ന പ്രതിഭയാണ് മധു. ഓരോ ചോദ്യങ്ങൾക്കും കൃത്യവും വ്യക്തവുമായതുമായ മറുപടികളും നിലപാടുകൾ മടിയില്ലാതെ പറയുകയും ചെയ്യുന്ന ചുരുക്കം ചില താരങ്ങളിൽ ഒരാൾ കൂടിയാണ് മധു. കഴിഞ്ഞ കുറച്ച് കാലങ്ങളായി അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ് താരം. അച്ഛൻ കഥാപാത്രങ്ങളും താരങ്ങളുടെ കാരണവർ കഥാപാത്രങ്ങളും ചെയ്ത് മടുത്തുവെന്നതുകൊണ്ടാണത്രെ അഭിനയത്തിൽ നിന്നും ഇടവേളയെടുത്തത്. എന്നാൽ വ്യത്യസ്തമായ കഥാപാത്രം വന്നാൽ ചെയ്യണമെന്ന അതിയായ ആ​ഗ്രഹവും മലയാളത്തിലെ മുതിർന്ന നടനുണ്ട്. മലയാള സിനിമയ്ക്കൊപ്പം വളർന്ന കലാകാരനായതുകൊണ്ട് തന്നെ പ്രേം നസീർ,…

Read More

‘മട്ടൻ ബിരിയാണിയും ചിക്കൻ ബിരിയാണിയും ഉണ്ടാക്കാൻ പഠിപ്പിച്ചത് മുഖ്യമന്ത്രിയുടെ ഭാര്യ കമല ആന്റി’; സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവച്ച് നടി നവ്യാ നായർ

മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന നടിയാണ് നവ്യാ നായർ. ‘വിജയൻ അങ്കിൽ’ എന്നാണ് നവ്യ മുഖ്യമന്ത്രിയെ വിളിക്കുന്നത്. അദ്ദേഹത്തിന്റെ ഭാര്യയെ കമല ആന്റിയെന്നും. ഇടയ്‌ക്ക് മുഖ്യമന്ത്രിയുടെ വീട് സന്ദർശിക്കാനും നവ്യക്ക് അവസരം ലഭിക്കാറുണ്ട്. ഇപ്പോഴിതാ അടുത്തിടെ നടി പങ്കുവച്ച വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ചെമ്മീൻ ബിരിയാണി വയ്ക്കുന്ന വീഡിയോയാണ് താരം പങ്കുവച്ചത്. കമല വിജയനിൽ നിന്നാണ് മട്ടൻ ബിരിയാണിയും ചിക്കൻ ബിരിയാണിയും ഉണ്ടാക്കാൻ പഠിച്ചതെന്നും നവ്യ വീഡിയോയിൽ പറയുന്നുണ്ട്. ചെമ്മീൻ…

Read More

‘ഞങ്ങൾക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു, ഹിറ്റാകുമെന്ന് വിചാരിച്ചു; ആ സീൻ കഴിഞ്ഞ് ലാലിന് ഉമ്മ കൊടുത്തു’; സ്വർഗചിത്ര അപ്പച്ചൻ

മോഹൻലാൽ-ജോഷി-രൺജി പണിക്കർ കൂട്ടുകെട്ടിൽ തിയേറ്ററുകളിലെത്തിയ സിനിമയാണ് പ്രജ. ഇറങ്ങിയ സമയത്ത് ഏറ്റവും കൂടുതൽ മുതൽ മുടക്കിൽ വന്ന മലയാളം സിനിമയായിരുന്നു പ്രജയെന്ന് കേട്ടിട്ടുണ്ട്. നായകനും വില്ലന്മാരുമെല്ലാം മത്സരിച്ച് അഭിനയിച്ച സിനിമ. വലിയൊരു സ്റ്റാർ കാസ്റ്റിൽ മനോഹരമായ ഗാനങ്ങളുമായി എത്തിയ പ്രജ അക്കാലത്ത് പരാജയമായിരുന്നു. എന്നാൽ ഇന്നത്തെ തലമുറയിലെ പലരും പ്രജ ബോക്‌സ്ഓഫീസിൽ പരാജയപ്പെട്ടിരുന്നുവെന്നത് ഒരു അത്ഭുതത്തോടെയാണ് കേൾക്കുന്നത്. സക്കീൽ അലി ഹുസൈൻ എന്ന അധോലോക രാജാവായി മോഹൻലാൽ നിറഞ്ഞാടിയ സിനിമയിൽ ഡയലോഗുകളുടെ അതിപ്രസരമുണ്ടായിരുന്നുവെന്നതാണ് പരാജയ കാരണമായി പറയപ്പെടുന്നത്….

Read More

വിഴിഞ്ഞം തുറമുഖത്തിന് വേണ്ടി പ്രയത്നിച്ച എല്ലാ പാർട്ടി നേതാക്കൾക്കും നന്ദി; ‘അനുമതി ലഭിച്ചാൽ രണ്ടാം ഘട്ട നിർമാണം’: കരൺ അദാനി

വിഴിഞ്ഞം തുറമുഖത്തിന് വേണ്ടി പ്രയത്നിച്ച എല്ലാ പാർട്ടി നേതാക്കൾക്കും നന്ദി പറഞ്ഞ് അദാനി പോ‌ർട്സ് ആൻഡ് ഇക്കണോമിക് സോൺ സി ഇ ഒ കരൺ അദാനി. തുറമുഖത്തിനായി ആത്മാവും ഹൃദയവും സമർപ്പിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും നന്ദി പറയുകയാണെന്ന് കരൺ പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റണ്ണും കപ്പലിന്റെ ഔദ്യോഗിക സ്വീകരണവും മുഖ്യമന്ത്രി നിർവഹിച്ച ശേഷം സംസാരിക്കുകയായിരുന്നു കരൺ. ‘അദാനി ഗ്രൂപ്പ് വാക്കുപാലിച്ചു. രാഷ്ട്രീയ ഭിന്നതകൾ മറന്ന് തുറമുഖത്തിനായി ഒന്നിച്ച എല്ലാവർക്കും നന്ദി. പാരിസ്ഥിതിക അനുമതി ലഭിച്ചാൽ…

Read More

‘മണിപ്പൂർ വിഷയത്തിൽ രാഷ്ട്രീയം കളിക്കരുത്’; അവിടെ സംഘർഷങ്ങൾ കുറവുണ്ടെന്ന് പ്രധാനമന്ത്രി

മണിപ്പൂർ വിഷയത്തിൽരാജ്യസഭയിൽ പ്രതിപക്ഷത്തിന് മറുപടി നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാൻ നിരന്തര ശ്രമം നടത്തുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് സംഘർഷങ്ങളിൽ കുറവുണ്ട്. വിഷയത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിരന്തരം ഇടപെടുന്നുണ്ടെന്നും മോദി പറഞ്ഞു. ‘മണിപ്പൂർ വിഷയത്തിൽ രാഷ്ട്രീയം കളിക്കരുത്. അവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിക്കുന്നുണ്ട്. കൂടാതെ സർക്കാർ ഓഫീസുകളുടെ പ്രവർത്തനവും സാധാരണ നിലയിലാണ്. മുൻപ് കോൺഗ്രസ് 10 തവണ രാഷ്ട്രപതി ഭരണം മണിപ്പൂരിൽ ഏർപ്പെടുത്തിയിട്ടുണ്ട്. അവിടെയുള്ളത് ഗോത്രങ്ങൾ തമ്മിലുള്ള പ്രശ്‌നമാണെന്ന് കോൺഗ്രസിന്…

Read More

കരുത്തനായ സ്ഥാനാർത്ഥി അല്ലേ മോഹൻലാൽ; നമ്മൾ മത്സരിച്ചാൽ മോഹൻലാൽ പിന്മാറും: ജോയ് മാത്യു

മോഹൻലാൽ വീണ്ടും താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത് കഴിഞ്ഞ ദിവസം ആയിരുന്നു. ഇത് മൂന്നാം തവണയാണ് മോഹൻലാൽ പ്രസിഡന്റ് സ്ഥാനം അലങ്കരിക്കുന്നത് എന്നതും ഏറെ ശ്രദ്ധേയമാണ്. ഈ അവസരത്തിൽ നടൻ ജോയ് മാത്യു മോഹൻലാലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.  പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തെ കുറിച്ചാണ് ജോയ് മാത്യു പറയുന്നത്. ‘പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാമെന്നാണ് ഞാൻ വിചാരിച്ചത്. മുട്ടുമ്പോൾ ആനയോട് മുട്ടണ്ടേ. കരുത്തനായ സ്ഥാനാർത്ഥി അല്ലേ മോഹൻലാൽ. നമ്മൾ മത്സരിച്ചാൽ മോഹൻലാൽ പിന്മാറും. മോനെ…

Read More