അഫ്ഗാനിൽ നിന്നുള്ള രോഗികൾക്കും വിദ്യാർത്ഥികൾക്കും വിസ നൽകണം; ഇന്ത്യയ്ക്ക് മുന്നിൽ സുപ്രധാന ആവശ്യവുമായി താലിബാൻ

അഫ്‌ഗാനിസ്ഥാൻ പൗരൻമാർക്കുള്ള വിസ സർവ്വീസ് ഇന്ത്യ പുനഃസ്ഥാപിക്കണമെന്ന് താലിബാൻ ഭരണകൂടം. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുമായുള്ള കൂടിക്കാഴ്ചയിലാണ് അഫ്ഗാൻ വിദേശകാര്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. ചികിത്സയ്ക്കായി ഇന്ത്യയിൽ  എത്തുന്നവർക്കും വിദ്യാർത്ഥികൾക്കും വ്യാപാരികൾക്കുമുള്ള വിസ പുനഃസ്ഥാപിക്കണമെന്നാണ് ആവശ്യം. താലിബാൻ ഭരണം വന്ന സാഹചര്യത്തിൽ സുരക്ഷ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ വിസ നൽകുന്നത് നിർത്തിവച്ചത്. താലിബാൻ ഭരണകൂടവുമായി ഔദ്യോഗിക ബന്ധം ഇന്ത്യയ്ക്കില്ലാത്ത സാഹചര്യത്തിൽ വിസ നൽകുന്നതിൽ ഉന്നത തലത്തിലെ രാഷ്ട്രീയ തീരുമാനം കൈക്കൊള്ളേണ്ടി വരും. പാകിസ്ഥാനും താലിബാനും ഇടയിലെ സംഘർഷം കാരണം…

Read More

അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾ മേൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങി താലിബാൻ ; നഴ്സിംഗ് , മിഡ്‌വൈഫറി കോഴ്സുകളിൽ നിന്ന് സ്ത്രീകളെ വിലക്കിയേക്കും

അഫ്​ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് മേൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി താലിബാൻ. നഴ്‌സിംഗ്, മിഡ്‌വൈഫറി കോഴ്‌സുകളിൽ ചേരുന്നതിൽ സ്ത്രീകൾക്ക് നിരോധനം ഏർപ്പെടുത്താൻ താലിബാൻ ഭരണകൂടം ആലോചിക്കുന്നതായി മുതിർന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. താലിബാൻ പരമോന്നത നേതാവിൻ്റെ ഉത്തരവിനെ തുടർന്നാണ് തീരുമാനമെന്നും റിപ്പോർട്ടുണ്ട്. അഫ്​ഗാനിസ്ഥാനിലെ ആരോ​ഗ്യ മേഖല കടുത്ത വെല്ലുവിളികൾ നേരിടുന്നതിനിടെയാണ് സ്ത്രീകൾക്ക് നഴ്സിം​ഗ് രം​ഗത്ത് നിരോധനം ഏർപ്പെടുത്താൻ താലിബാൻ ആലോചിക്കുന്നത്. രാജ്യത്ത് പ്രൊഫഷണൽ മെഡിക്കൽ, പാരാ മെഡിക്കൽ സ്റ്റാഫുകളുടെ എണ്ണം കുറവായതിനാൽ പുതിയ നിരോധനം…

Read More

മറ്റൊരു സ്ത്രീയുടെ ശബ്ദം കേൾക്കാൻ പാടില്ല; പാട്ട് പാടാനോ പാട്ട് ആസ്വദിക്കാനോ പാടില്ല: സ്ത്രീകൾക്കായി വിചിത്ര നിയമം പുറത്തിറക്കി താലിബാൻ

അഫ്‌ഗാനിസ്ഥാനിലെ സ്ത്രീകൾക്കായി പുതിയൊരു വിചിത്ര നിയമം പുറത്തിറക്കി താലിബാൻ. മറ്റൊരാളുടെ സാന്നിദ്ധ്യത്തിൽ ഉച്ചത്തിൽ പ്രാർത്ഥിക്കാൻ പാടില്ലെന്ന നിയമമാണ് പുറത്തിറക്കിയത്. താലിബാൻ മന്ത്രി മൊഹമ്മദ് ഖാലിദ് ഹനാഫിയുടേതാണ് ഉത്തരവ്. സ്ത്രീകളുടെ ശബ്ദം ‘അവ്‌റ’ (മൂടിവയ്ക്കേണ്ടത്) ആയാണ് കണക്കാക്കുന്നത്. അതിനാൽ തന്നെ അത് പൊതുയിടങ്ങളിൽ കേൾക്കാൻ പാടില്ല. സ്ത്രീകളാണെങ്കിൽ കൂടി മറ്റൊരു സ്ത്രീയുടെ ശബ്ദം കേൾക്കാൻ പാടില്ലെന്ന് ഉത്തരവിൽ പറയുന്നത്. മറ്റൊരാൾക്ക് കേൾക്കാവുന്ന വിധം ഖുറാൻ വായിക്കാൻ പാടില്ല. പാട്ട് പാടാനോ പാട്ട് ആസ്വദിക്കാനോ പാടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. പുതിയ…

Read More

അഫ്ഗാൻ വികസനം ; ദോഹ ചർച്ച സമാപിച്ചു , ഉപരോധം അവസാനിപ്പിക്കണമെന്ന് താലിബാൻ

അഫ്ഗാനിസ്താനിലെ മാനുഷിക സഹായ വിതരണവും നിക്ഷേപവും സുഗമമാക്കാൻ യു.എന്നിന്റെ ആഭിമുഖ്യത്തിൽ വിളിച്ച സിവി​ൽ സൊസൈറ്റി ഗ്രൂപ്പുകളുടെ യോഗം ഖത്തറിൽ നടന്നു. ജൂൺ 30, ​ജൂലൈ ഒന്ന് തീയതികളിൽ ദോഹയിൽ നടന്ന ചർച്ചയിൽ സർക്കാർ വക്താവ് സബീഉല്ല മുജാഹിദിന്റെ നേതൃത്വത്തിൽ താലിബാൻ പ്രതിനിധി സംഘവും പ​ങ്കെടുത്തു. ഇന്ത്യ, റഷ്യ, ഉസ്ബകിസ്താൻ ഉൾപ്പെടെ 22 രാജ്യങ്ങളുടെ അംബാസഡർമാരുമായി കൂടിക്കാഴ്ച നടത്തിയതായി സബീഉല്ല മുജാഹിദ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. പാശ്ചാത്യ രാജ്യങ്ങൾ തങ്ങൾക്കുമേൽ ഏർപ്പെടുത്തിയ ഉപരോധം അവസാനിപ്പിക്കണമെന്നായിരുന്നു താലിബാന്റെ പ്രധാന ആവശ്യം. മരവിപ്പിച്ച…

Read More