സര്‍ക്കാര്‍ സ്വന്തക്കാരെ തിരുകിക്കയറ്റുന്നു; എല്ലാ വകുപ്പുകളിലും പിന്‍വാതില്‍ നിയമനമെന്ന് പ്രതിപക്ഷനേതാവ്

സംസ്ഥാനത്ത് എല്ലാ വകുപ്പുകളിലും പിന്‍വാതില്‍ നിയമനങ്ങളാണ് നടക്കുന്നതെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സെന്റര്‍ ഫോര്‍ മനേജ്‌മെന്റ് സ്റ്റഡീസ് എന്ന സ്ഥാപനത്തിന് നിയമന അധികാരമില്ല, എന്നിട്ടും അവരും പത്രപരസ്യം നല്‍കി നിയമനം നടത്തുകയാണെന്ന് സതീശന്‍ ആരോപിച്ചു. നിയമസഭയിലാണ് അദ്ദേഹം ആരോപണങ്ങള്‍ ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ ഐ.ടി. വകുപ്പിന് കീഴിലുള്ള സ്ഥാപനം 558 പേരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചു. സോഷ്യല്‍ ജസ്റ്റിസ് 874 പേര്‍ക്ക് പിന്‍വാതില്‍ നിയമനം നല്‍കി. ധനവകുപ്പില്‍ 246 പേരെയാണ് പിന്‍വാതിലിലൂടെ നിയമിച്ചത്. വിവിധ വകുപ്പുകളില്‍…

Read More

ഡൽഹിയിൽ പുതിയ മന്ത്രിസഭ ശനിയാഴ്ച് സത്യപ്രതിജ്ഞ ചെയ്യും

ഡൽഹിയിൽ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ശനിയാഴ്ച്ച നടക്കും. പുതിയ രണ്ട് മന്ത്രിമാർ ഉൾപ്പെടെ ഏഴ് പേരാകും ആതിഷിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യുക. എന്നാൽ ഉപമുഖ്യമന്ത്രി സ്ഥാനം ഇക്കുറി ഉണ്ടാവില്ലെന്ന് നേതാക്കൾ അറിയിച്ചു.  വലിയ മാറ്റങ്ങൾ ഇല്ലാതെയാകും ആംആദ്മി പാർട്ടിയുടെ പുതിയമന്ത്രിസഭ അധികാരം ഏൽക്കുക. ആതിഷിക്കൊപ്പം നിലവിലെ മന്ത്രിമാരായ സൌരഭ് ഭരദ്വാജ്, ഗോപാൽ റായ്, കൈലാഷ് ഗെലോട്ട്, ഇമ്രാൻ ഹുസൈൻ,എന്നിവരെ നിലനിർത്തുമെന്നാണ് വിവരം. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ആതിഷിക്ക് ധനകാര്യം, വിദ്യാഭ്യാസം ഉൾപ്പെടെ 14 വകുപ്പുകളുടെ ചുമതല നിലനിർത്തും. മുൻ…

Read More

സൈന്യത്തിലേക്ക് ഇന്ത്യക്കാരെ എടുക്കുന്നത് റഷ്യ ഉടൻ നിർത്തണം: രണ്ട് ഇന്ത്യക്കാർ കൂടി കൊല്ലപ്പെട്ട സാഹചര്യത്തിൽ ആവശ്യവുമായി ഇന്ത്യ

റഷ്യ യുക്രെയിൻ സംഘർഷത്തില്‍ രണ്ട് ഇന്ത്യക്കാർ കൂടി കൊല്ലപ്പെട്ടു. റഷ്യൻ സേനയ്ക്കൊപ്പം പ്രവർത്തിച്ചവരാണ് കൊലലപ്പെട്ടത്. മൃതദ്ദേഹം നാട്ടിലെത്തിക്കാൻ ശ്രമം തുടരുന്നു എന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സൈന്യത്തിലേക്ക് ഇന്ത്യക്കാരെ എടുക്കുന്നത് റഷ്യ ഉടൻ നിർത്തണമെന്ന് ഇന്ത്യ. റഷ്യയിലേക്കുള്ള നിയമനങ്ങളുടെ കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു. സൈന്യത്തില്‍ സഹായികളായി എടുത്ത 2 പേർ നേരത്തെയും കൊല്ലപ്പെട്ടിരുന്നു. നേരത്തെ, റഷ്യൻ യുദ്ധമേഖലയിലേക്കുള്ള മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റ‍ർ ചെയ്ത കേസില്‍ മൂന്ന് മലയാളികളും പ്രതികളായിരുന്നു. തിരുവനന്തപുരം സ്വദേശികളാണ്…

Read More

കാട്ടുപോത്തിനെ വെടിവച്ച് കൊല്ലാനുള്ള ദൗത്യം കർഷകരെ ഏൽപ്പിച്ചാൽ 24 മണിക്കൂറിനുള്ളിൽ ചെയ്യും: താമരശേരി രൂപതാ ചാൻസലർ

കക്കയത്ത് കർഷകനെ കൊന്ന കാട്ടുപോത്തിനെ വെടിവച്ച് കൊല്ലാനുള്ള ദൗത്യം കർഷകരെ ഏൽപ്പിച്ചാൽ 24 മണിക്കൂറിനുള്ളിൽ ചെയ്യുമെന്ന് താമരശേരി രൂപതാ ചാൻസലർ ഫാ.സെബാസ്റ്റ്യൻ കവളക്കാട്ട്. കക്കയത്ത് പാലാട്ടിയിൽ ഏബ്രഹാമിനെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ പിടികൂടണമെന്നും കർഷകന്റെ കുടുംബത്തിനു സർക്കാർ നൽകിയ വാഗ്ദാനം നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടു കക്കയം ഫോറസ്റ്റ് ഓഫിസിലേക്കു നടത്തിയ പ്രതിഷേധ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  കാട്ടുമൃഗങ്ങൾ കാട്ടിൽ തന്നെ താമസിക്കുന്നതിനു സൗകര്യം ഒരുക്കണം. വെടിവയ്ക്കുന്നതിൽ വനപാലകരുടെ ഒത്തുകളി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അക്രമകാരിയായ കാട്ടുപോത്തിനെ ആരു കൊന്നാലും…

Read More

പുസ്തകം തുറന്നുവച്ച് പരീക്ഷയെഴുതാം: പരീക്ഷണവുമായി സിബിഎസ്ഇ

ഒമ്പതു മുതൽ 12-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് പുസ്തകം തുറന്നുവച്ച പരീക്ഷ നടപ്പാക്കാൻ സിബിഎസ്ഇ. ഈ വർഷം നവംബർ-ഡിസംബറിൽ പരീക്ഷണാടിസ്ഥാനത്തിൽ ഏതാനും സ്‌കൂളുകളിലാണ് ഇത്തരത്തില്‍ പരീക്ഷ നടത്തുക. ഒമ്പത്, പത്ത് ക്ലാസുകളിലെ ഇംഗ്ലീഷ്, കണക്ക്, സയൻസ്, 11,12 ക്ലാസുകളിലെ ഇംഗ്ലീഷ്, കണക്ക്, ബയോളജി വിഷയങ്ങളിലാണ് ഓപൺ ബുക്ക് പരീക്ഷ നടപ്പാക്കുന്നത്. ഇതുപ്രകാരം വിദ്യാർത്ഥികൾക്ക് പരീക്ഷാ ഹാളിലേക്ക് നോട്‌സ്, ടെക്‌സ്റ്റ് ബുക്ക്, മറ്റു സ്റ്റഡി മെറ്റീരിയലുകൾ എന്നിവ കൊണ്ടുവരാം. അവ പരിശോധിക്കുകയും ചെയ്യാം. പുസ്തകം തുറന്ന് പരീക്ഷയെഴുതാം എന്ന്…

Read More

കൈക്കൂലി വാങ്ങിയ കേസ്; ഡോക്ടർ അറസ്റ്റിൽ

വീട്ടമ്മയുടെ കൈയ്ക്ക് ശസ്ത്രക്രിയ നടത്താൻ 3000 രൂപ കൈക്കൂലി വാങ്ങവേ മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജിലെ അസ്ഥിരോഗ വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ.ഷെറി ഐസക്ക് വിജിലൻസ് പിടിയിൽ. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 15 ലക്ഷത്തോളം രൂപ കണ്ടെടുത്തു. ഇത് കൈക്കൂലി പണമാണെന്നാണ് വിജിലൻസ് നിഗമനം. റോഡപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പാലക്കാട് സ്വദേശിയായ സ്ത്രീയുടെ ഭർത്താവിന്റെ പരാതിയിലാണ് അറസ്റ്ര്. വിജിലൻസ് നിർദ്ദേശ പ്രകാരം വടക്കാഞ്ചേരി ഓട്ടുപാറയിലുള്ള ഡോക്ടറുടെ സ്വകാര്യ ക്ലിനിക്കിൽ ഇന്നലെ വൈകിട്ട് നാലോടെ…

Read More

വായ്പ തുക നിശ്ചയിച്ച് നൽകാതെ കേന്ദ്രം; സംസ്ഥാനത്ത് ക്ഷേമ പെൻഷനും പെൻഷൻ കുടിശിക വിതരണവും പ്രതിസന്ധിയിൽ 

നടപ്പ് സാമ്പത്തിക വര്‍ഷത്തേക്കുള്ള വായ്പ തുക നിശ്ചയിച്ച് നൽകാൻ കേന്ദ്രം തയ്യാറാകത്തതിൽ കേരളത്തിന് ആശങ്ക. ക്ഷേമ പെൻഷൻ മുതൽ ശമ്പള പെൻഷൻ കുടിശിക വിതരണം വരെയുള്ള കാര്യങ്ങളിൽ സാമ്പത്തിക പ്രതിസന്ധി സര്‍ക്കാരിന് വിലങ്ങുതടിയാണ്. ഓരോ സംസ്ഥാനത്തിനും അതാത് സാമ്പത്തിക വര്‍ഷം എടുക്കാവുന്ന വായ്പ പരിധി നിര്‍ണയിച്ച് നൽകേണ്ടത് കേന്ദ്രസര്‍ക്കാരാണ്. നടപ്പ് സാമ്പത്തിക വര്‍ഷം കേരളത്തിന് 32,440 കോടി രൂപയാണ് കണക്കാക്കിയത്. സംസ്ഥാനം ആവശ്യപ്പെടുന്ന മുറയ്ക്ക് വായ്പ തുക കേന്ദ്രം അംഗീകരിച്ച് നൽകണം. ഡിസംബര്‍ വരെയുള്ള 9 മാസത്തേക്കുള്ള…

Read More